»   » എം എസ് ധോണി: ദ അണ്‍ ടോള്‍ഡ് സ്‌റ്റോറി ചോര്‍ന്നു; ചിത്രം കണ്ടത് 4500 ലധികം പേര്‍!

എം എസ് ധോണി: ദ അണ്‍ ടോള്‍ഡ് സ്‌റ്റോറി ചോര്‍ന്നു; ചിത്രം കണ്ടത് 4500 ലധികം പേര്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ക്രിക്കറ്റ് താരം എം എസ് ധോണിയുടെ ജീവിത കഥയെ ആസ്പദമാക്കി നീരജ് പാണ്ഡെ സംവിധാനം ചെയ്ത എം എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രം ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. ഇതിനകം 4500 ലധികം പേരാണ് ചിത്രം കണ്ടത്.

ചിത്രം ബോക്‌സ് ഓഫീല്‍ മുന്നേറിക്കൊണ്ടിരുന്നപ്പോളാണ്  ചോര്‍ന്നതെന്നത് ചിത്രത്തിന്റെ കളക്ഷനെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയമില്ല..

മൂന്നു ദിവസത്തിനുളളില്‍ ചിത്രം നേടിയത്

റിലീസ് ചെയ്ത് മൂന്നു ദിവസത്തിനുള്ളില്‍ ചിത്രം നേടിയത് 66 കോടിയാണ്. വാരാന്ത്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍. ശനിയാഴ്ച്ച 20.60 കോടിയും ഞായറാഴ്ച്ച 24.10 കോടിയുമാണ് ചിത്രം നേടിയത്. ബോക്‌സ് ഓഫീസില്‍ മുന്നേറിക്കൊണ്ടിരിക്കുമ്പോളാണ് ചിത്രം ചോര്‍ന്നത്.

വ്യാജ അക്കൗണ്ട്

ഭട്ട് 108 എന്ന അക്കൗണ്ടില്‍ നിന്നാണ് ചിത്രത്തിന്റെ വ്യാജന്‍ അപ്ലോഡ് ചെയ്തിരിക്കുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ചിത്രം കണ്ടത് 4500 ലധികം പേര്‍

രണ്ടു ദിവസം മുന്‍പ് അപ്ലോഡ് ചെയ്ത സിനിമ ഇതിനകം4500 ലധികം പേരാണ് കണ്ടത്.

ചിത്രത്ത പ്രതികൂലമായി ബാധിച്ചേക്കും

ബോക്‌സ് ഓഫീസില്‍ നല്ലകളക്ഷനോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രത്തെ ഇത് പ്രതികൂലമായി ബാധിച്ചെക്കുമെന്ന ആശങ്കയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. സുശാന്ത് സിങ് രജപുത്താണ് ചിത്രത്തില്‍ ധോണിയായി അഭിനയിച്ചിരിക്കുന്നത്.

അടുത്ത് ചോര്‍ന്ന മറ്റു ചിത്രങ്ങള്‍

സല്‍മാന്‍ നായകനായ സുല്‍ത്താന്‍, ഉഡ്താ പഞ്ചാബ്, ഗ്രേറ്റ് ഗ്രാന്‍ഡ് മസ്തി എന്നീ ചിത്രങ്ങളും ഇത്തരത്തില്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം ചോര്‍ന്നിരുന്നു.

എം എസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറിയിലെ ഫോട്ടോസിനായി...

English summary
The Untold Story full movie leaked online; will illegal download affect box office collections?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X