For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോളിവുഡ് താരങ്ങളെ പിന്‍തളളി പ്രഭാസ്; ഒറ്റയടിയ്ക്ക് പ്രതിഫലം കുത്തനെ വര്‍ധിപ്പിച്ചു...

  |

  തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് പ്രഭാസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയ്ക്ക് ശേഷമാണ് നടന്റെ താരമൂല്യം കുത്തനെ ഉയരുന്നത്. ബാഹുബലിയെ വെല്ലുന്നതോ അതിനോടൊപ്പം നില്‍ക്കുന്ന മറ്റൊരു ചിത്രം അതിന് ശേഷം നടന്റേതായി പുറത്ത് വന്നിട്ടില്ലെങ്കിലും ഇന്നും ഇന്ത്യന്‍ സിനിമയില്‍
  ഏറ്റവും താരമല്യമുളള നടന്‍ പ്രാഭാസ് തന്നെയാണ്. സിനിമ പുറത്ത് ഇറങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച വിഷയമാണ്. ബാഹുബലിയുടെ പോപ്പലാരിറ്റി ഭേദിക്കാന്‍ മറ്റൊരു ചിത്രത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല.

  Also Read:അല്ലിയുടെ ചിരി മനോഹരമാണ്, പൃഥ്വിരാജിന്റേത് ഇഷ്ടമല്ല, ഒരു പ്രശ്‌നമുണ്ട്, വെളിപ്പെടുത്തി മല്ലിക സുകുമാരന്‍

  പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ആദിപുരുഷ്. ഇതിഹാസ കാവ്യമായ രാമയാണത്തെ ആസ്പരദമാക്കി ഓം റൗട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദി പുരുഷില്‍ പ്രഭാസിനോടൊപ്പം വന്‍താരനിരയാണ് അണിനിരക്കുന്നത്. ഇപ്പോഴിത ചിത്രത്തെ ചുറ്റിയുള്ള ഒരു വര്‍ത്തയാണ് പുറത്ത് വരുന്നത്.

  Also Read: വസ്ത്രത്തിന്റെ കാര്യത്തില്‍ മുസ്തഫ ഇടപെടും,വഴക്ക് പറയാറുണ്ട്, വെളിപ്പെടുത്തി പ്രിയാമണി

  സിനിമയ്ക്കായി വന്‍ തുകയാണ് പ്രഭാസ് പ്രതിഫലമായി ചോദിച്ചിരിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. പുറത്ത് പ്രചരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം120 കോടി രൂപയാണ് പ്രതിഫലമായി ചോദിച്ചിരിക്കുന്നത്. ഇത് നടന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ തുകയാണ്. ബോളിവുഡ് മാധ്യമം ബോളിവുഡ് ലൈഫാണ് ഇതുസംബന്ധമായ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

  Also Read: 'ശ്വസംമുട്ടൽ അടക്കമുള്ള രോ​ഗങ്ങൾ ബുദ്ധിമുട്ടിച്ചു, 20 വർഷമായി യോ​ഗ ചെയ്യുന്നു'; സംയുക്ത വർമ

  90-100 കോടി രൂപായായിരുന്നു നേരത്തെ പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നത്. ഒറ്റയടിക്കാണ് ഇത്രയും രൂപ വര്‍ധിപ്പിച്ചിരിക്കുന്നത്. പ്രഭാസ് പ്രതിഫലം കൂട്ടിയതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. 500 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. പുറത്ത് വന്ന റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ബോളിവുഡിലെ പല സൂപ്പര്‍ താരങ്ങളെക്കാളും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് പ്രഭാസ് ആയിരിക്കും.

  ചിത്രത്തില്‍ രാമനായി പ്രഭാസ് എത്തുമ്പോള്‍ രാവണനാവുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ ആണ്. കൃതി സനോണ്‍ ആണ് സീത. അടുത്ത വര്‍ഷമാകും ചിത്രം റിലീസ് ചെയ്യുക.

  ആദിപുരുഷ് കൂടാതെ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് നടന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ പുതിയ ചിത്രമായ സാലാറാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന നടന്റെ മറ്റൊരു ചിത്രം. സാലാറില്‍ ഇരട്ട വേഷത്തിലാകും പ്രഭാസ് എത്തുക. ബാഹുബലി പോലെ രണ്ട് കാലഘട്ടത്തിലായിരിക്കും ഈ സിനിമയും കഥ പറയുക. നടന്‍ പൃഥ്വിരാജും ഈ സിനിമയുടെ ഭാഗമാവുന്നുണ്ട്. നടി ശ്രുതി ഹാസനാണ് നായിക. മധു ഗുരുസ്വാമിയാണ് ചിത്രത്തിലെ പ്രതിനായകന്‍.

  ഹൈദരാബാദ് രാമ നായിഡു സ്റ്റുഡിയോസിലായിരുന്നു' സലാറി'ന്റെ ആദ്യ ഷെഡ്യുള്‍. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഭുവന്‍ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. പ്രഭാസിന്റെ സലാറും 2013 ല്‍ ആകും റിലീസിനെത്തുക.

  രാധേശ്യാം ആണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത പ്രഭാസിന്റെ ചിത്രം. റൊമാന്റിക് ഡ്രാമയായിരുന്നു. പ്രതീക്ഷിച്ച വിജയം നേടാന്‍ രാധ്യേശ്യാമിന് കഴിഞ്ഞില്ല.

  Read more about: prabhas പ്രഭാസ്
  English summary
  Prabhas Demanding His Remudaration In Adipurush Movie,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X