For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗര്‍ഭിണിയായ അനുഷ്‌കയുടെ തലകീഴായി നിന്നുള്ള യോഗ ചിത്രം; കാലുകളില്‍ പിടിച്ച് ഭര്‍ത്താവ് വീരാട് കോലിയുടെ പിന്തുണയും

  |

  ഗര്‍ഭിണിയായി കഴിഞ്ഞാല്‍ അനങ്ങാന്‍ പാടില്ല, നടക്കാന്‍ പാടില്ല എന്ന് പറയുന്നവര്‍ക്ക് മറുപടിയുമായി എത്തുകയാണ് യുവതാരസുന്ദരിമാര്‍. കേരളത്തില്‍ നടിമാരായ പേളി മാണിയും പാര്‍വതി കൃഷ്ണയുമെല്ലാം നിറവയര്‍ താങ്ങി പിടിച്ച് ഡാന്‍സ് ചെയ്യുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാല്‍ അതിനെ കടത്തി വെട്ടുന്ന റിപ്പോര്‍ട്ടുകളാണ് ബോൡവുഡില്‍ നിന്നും വരുന്നത്.

  കാലുകളില്‍ പിടിച്ച് കോലിയുടെ പിന്തുണയും | Filmibeat Malayalam

  ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വീരാട് കോലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയും ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ഗര്‍ഭകാലത്ത് അധികമാരും പരീക്ഷിക്കാത്ത തരത്തില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രവുമായിട്ടാണ് അനുഷ്‌ക ഇപ്പോള്‍ എത്തിയിരിക്കുന്നത്. തലകീഴായി നിന്നിട്ടുള്ള അഭ്യാസ പ്രകടനത്തിന് സഹായിക്കാന്‍ ഭര്‍ത്താവ് വീരാട് കോലിയും ഉണ്ടെന്നുള്ളതാണ് രസകരം.

  പ്രസവകാലത്ത് യോഗ ചെയ്യുന്നതിന്റെ പ്രധാന്യത്തെ കുറിച്ച് സൂചിപ്പിച്ച് കൊണ്ടാണ് അനുഷ്‌ക ശര്‍മ്മയും വീരാട് കോലിയും എത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം പേജില്‍ അനുഷ്‌ക പങ്കുവെച്ച ചിത്രം വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഇന്റര്‍നെറ്റിനിനെ നിശ്ചലമാക്കി. നടിമാര്‍ ശീര്‍ഷാസനം ചെയ്യുന്നത് എല്ലാവരും കണ്ടിട്ടുണ്ടെങ്കിലും നിറവയറില്‍ ഇങ്ങനെ ചെയ്യുന്നത് വളരെ അപൂര്‍വ്വമായ കാഴ്ചയാണ്. തലകീഴായി നില്‍ക്കുന്ന ഭാര്യ വീണ് പോവാതിരിക്കാന്‍ കാലുകളില്‍ പിടിച്ച് സഹായിച്ച് കൊണ്ട് ഭര്‍ത്താവായ വീരാട് കോലിയെയും ചിത്രത്തില്‍ വ്യക്തമായി കാണാം.

  ചിത്രം കണ്ടപാടെ വിമര്‍ശിക്കാന്‍ വരുന്നവരോട് യോഗ ചെയ്യുന്നത് കൊണ്ടുള്ള ഗുണത്തെ കുറിച്ചും നടി സൂചിപ്പിച്ചിട്ടുണ്ട്. 'ഈ വ്യായാമമാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുള്ളത്. എന്റെ ജീവിതത്തില്‍ യോഗയ്ക്ക് വളരെയധികം പ്രധാന്യമുണ്ട്. അതുകൊണ്ട് തന്നെ ഗര്‍ഭിണിയാവുന്നതിന് മുന്‍പ് ചെയ്തിരുന്ന എല്ലാ കാര്യങ്ങളും ഇപ്പോഴും ചെയ്യാനാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒറ്റയ്ക്ക് ചെയ്യരുത്. ഒപ്പം സഹായിക്കാന്‍ മറ്റാരെങ്കിലും കൂടെ ഉണ്ടാവണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

  കഴിഞ്ഞ കുറേ വര്‍ഷങ്ങളായിട്ട് ഞാന്‍ ശീര്‍ഷാസന ചെയ്യാറുണ്ട്. അന്നൊക്കെ ശരീരത്തിന് സപ്പോര്‍ട്ട് നല്‍കുന്നതിനായി ചുമരുകളുടെ സപ്പോര്‍ട്ട് എടുത്തു. എന്നാല്‍ ഇപ്പോള്‍ ബാലന്‍സ് ചെയ്ത് നില്‍ക്കാനും കൂടുതല്‍ സുരക്ഷയ്ക്കായും ഭര്‍ത്താവാണ് സഹായിച്ചത്. എന്റെ യോഗ അധ്യാപകനായ ഈഷ ഷെറോഫിന്റെ മേല്‍നോട്ടത്തിലാണ് ഞങ്ങളിത് ചെയ്തത്. അവര്‍ ഓണ്‍ലൈന്‍ വഴി എനിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഗര്‍ഭിണിയായിരിക്കുന്ന ഈ സമയത്തും യോഗ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കുന്നതില്‍ ഒരുപാട് സന്തോഷം തോന്നുകയാണ്. അനുഷ്‌ക പറയുന്നു.

  നിറവയറുമായി ഡാന്‍സ് കളിക്കുന്ന നായികമാരെ വിമര്‍ശിക്കുന്നവര്‍ക്ക് മുന്നിലേക്കാണ് അനുഷ്‌കയും വീരാടും വലിയൊരു മാതൃകയുമായി എത്തിയിരിക്കുന്നത്. ഗര്‍ഭിണിയാണെന്ന് കരുതി മുന്‍പ് ചെയ്തിരുന്ന കാര്യങ്ങളില്‍ വീഴ്ച വരുത്താന്‍ അനുഷ്‌ക തയ്യാറല്ല. സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തെങ്കിലും പരസ്യ ചിത്രങ്ങളില്‍ നടി അഭിനയിച്ചിരുന്നു. എല്ലാ കാര്യത്തിനും ഭര്‍ത്താവും കുടുംബവും കൂടെ ഉണ്ടെന്നുള്ളതാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്ന് കൂടി നടി വ്യക്തമാക്കിയിരുന്നു.

  2017 ല്‍ വിവാഹിതരായ അനുഷ്‌കയും വീരാടും ഇക്കഴിഞ്ഞ ഡിസംബര്‍ പതിനൊന്നിന് മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഇത്തവണ കുഞ്ഞതിഥി കൂടി വരുന്നതിന്റെ സന്തോഷത്തിലായിരുന്നു വിവാഹവാര്‍ഷികം. മാസങ്ങള്‍ക്ക് മുന്‍പാണ് ഇനി മുതല്‍ ഞങ്ങള്‍ രണ്ടല്ല, മൂന്ന് പേരാണെന്നുള്ള സന്തോഷ വിവരം താരദമ്പതിമാര്‍ പുറത്ത് വിടുന്നത്. അന്ന് മുതല്‍ കുഞ്ഞിനെ കുറിച്ചുള്ള സ്വപ്‌നങ്ങളെ കുറിച്ചും ഗര്‍ഭിണിയായ ശേഷമുള്ള മാറ്റങ്ങളുമൊക്കെ അനുഷ്‌ക പുറംലോകത്തോട് തുറന്ന് സംസാരിച്ചിരുന്നു. ജനുവരിയിലാണ് അനുഷ്‌കയുടെ പ്രസവത്തിനുള്ള തീയ്യതി.

  അനുഷ്കയുടെ പോസ്റ്റ് വായിക്കാം

  English summary
  Pregnant Anushka Sharma's Headstand Exercise With The Help Of Husband Virat Kohli Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X