»   » പാകിസ്താനി ഗായകന്റെ പാട്ടുണ്ടായിട്ടും സല്ലുവിന്റെ ട്യൂബ് ലൈറ്റ് പാകിസ്താനിലേക്കില്ല! കാരണം?

പാകിസ്താനി ഗായകന്റെ പാട്ടുണ്ടായിട്ടും സല്ലുവിന്റെ ട്യൂബ് ലൈറ്റ് പാകിസ്താനിലേക്കില്ല! കാരണം?

Posted By: Karthi
Subscribe to Filmibeat Malayalam

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഇന്ത്യയില്‍ മാത്രമല്ല അങ്ങ് പാകിസ്താനും ആരാധകരുള്ള താരമാണ്. സല്ലുവിന്റെ ചിത്രങ്ങള്‍ക്ക് പാകിസ്താനിലും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. സുല്‍ത്താനും ബെജ്‌റംഗി ഭായ്ജാനും പാകിസ്താനിലും മികച്ച കളക്ഷന്‍ നേടിയ ചിത്രമാണ്. സല്‍മാന്‍ഖാന്റെ പുതിയ ചിത്രം ട്യൂബ് ലൈറ്റ് രാജ്യവ്യാപകമായി ജൂണ്‍ 23 റിലീസ് ചെയ്യുകയാണ്. എന്നാല്‍ ട്യൂബ് ലൈറ്റിന് ഇക്കുറി പാകിസ്തനില്‍ പ്രദര്‍ശനമുണ്ടാകില്ലെന്നാണ് അറിയുന്നത്. 

ഗൗതം കാര്‍ത്തിക്കിന് പൃഥ്വിരാജിന്റെ നായികയോട് പ്രണയം??? വിവാഹം കഴിച്ചേക്കുമെന്നും താരം!!!

Tubelight

പാകിസ്താനി ഗായകന്‍  ആലപിച്ച പാട്ടുമായി പുറത്തിറങ്ങുന്ന ചിത്രത്തിന് നിലവില്‍ പാകിസ്താനില്‍ വിലക്കുകളൊന്നുമില്ല. പക്ഷെ ചിത്രം പാകിസ്താനില്‍ പ്രദര്‍ശനത്തിനെത്തിക്കാന്‍ വിതരണക്കാരെ ലഭിക്കാത്തതാണ് പ്രശ്‌നം. ഈദിന് പാകിസ്താനിലും രണ്ട് വലിയ റിലീസുകളുണ്ടെന്നുള്ളതാണ് കാര്യം. യല്‍ഗാര്‍, ഷോര്‍ ഷരാബ എന്നിവയാണവ.  ചുരുങ്ങി സ്‌ക്രീനുകള്‍ മാത്രമുള്ള പാകിസ്താനില്‍ ട്യൂബ് ലൈറ്റ് പ്രദര്‍ശനത്തിനെത്തുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. 

Tubelight

ലിറ്റില്‍ ബോയി എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഔദ്യോഗിക റീമേക്കാണ് ട്യൂബ് ലൈറ്റ്. എക് ദ ടൈഗര്‍, ബജ്‌റംഗി ഭായിജാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സല്‍മാന്‍ ഖാനെ നായകനാക്കി കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സല്‍മാന്‍ ഖാന്റെ സഹോദരന്‍ സൊഹൈല്‍ ഖാന്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു. കൂടാതെ ഷാരുഖ് ഖാന്‍ അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേതയുമുണ്ട് ട്യൂബ് ലൈറ്റിന്.

English summary
Salman Khan’s Tubelight is gearing to up hit screens on June 23, doubts still remain over the movie’s release in Pakistan. The superstar enjoys a massive fan following in Pakistan and the fans are hopeful of the movie releasing without any delay in the country.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam