»   » പികെയുടെ റെക്കോഡ് തകര്‍ക്കും, സല്‍മാന്റെ സുല്‍ത്താനെ പുകഴ്ത്തി ആമീര്‍ ഖാന്‍

പികെയുടെ റെക്കോഡ് തകര്‍ക്കും, സല്‍മാന്റെ സുല്‍ത്താനെ പുകഴ്ത്തി ആമീര്‍ ഖാന്‍

Posted By:
Subscribe to Filmibeat Malayalam

ബോക്‌സ് ഓഫീസില്‍ വന്‍ കളക്ഷന്‍ നേടിയ ചിത്രമാണ് ആമീര്‍ ഖാന്റെ പികെ. എന്നാല്‍ സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍ പികെയുടെ റെക്കോഡ് തകര്‍ക്കുമെന്ന് ആമീര്‍ ഖാന്‍. ട്വിറ്ററിലൂടെയാണ് ആമീര്‍ ഖാന്‍ സുല്‍ത്താനെ പുകഴ്ത്തി രംഗത്ത് എത്തിയത്.

സുല്‍ത്താന്‍ സിനിമ കണ്ടു, തിരക്കഥ, സംവിധാനം, സംഭാഷണം എല്ലാം ഏറ്റവും മനോഹരമായാണ് ചെയ്തിരിക്കുന്നതെന്നും ആമീര്‍ ഖാന്‍ പറഞ്ഞു.

aamirkhan-sulthan

അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത സുല്‍ത്താന്‍ ജൂലൈ ആറിനാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. മികച്ച പ്രതികരണത്തോടെയാണ് ചിത്രം തിയേറ്ററുകളില്‍ മുന്നേറുന്നത്.

അനുഷ്‌ക ശര്‍മ്മയാണ് ചിത്രത്തിലെ നായിക. റണ്‍ദീപ് ഹൂഡ, അമിത് സാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിച്ചത്.

English summary
Salman’s Sultan will break PK’s record.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam