»   » ആണ്‍ സുഹൃത്തുക്കളുമായി സൗഹൃദം പങ്കിടാന്‍ താരപുത്രിക്ക് അമ്മയുടെ വിലക്ക്! അതിനുള്ള കാരണം ഇതാണ്!!!

ആണ്‍ സുഹൃത്തുക്കളുമായി സൗഹൃദം പങ്കിടാന്‍ താരപുത്രിക്ക് അമ്മയുടെ വിലക്ക്! അതിനുള്ള കാരണം ഇതാണ്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ബോളിവുഡിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങുന്ന താരപുത്രിയാണ് സാറാ അലി ഖാന്‍. മകളുടെ സിനിമയിലേക്കുള്ള പ്രവേശനത്തില്‍ സെയ്ഫ് അലി ഖാന്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കാരണം മകളുടെ കരിയറിനെ കുറിച്ച് തനിക്ക് പേടിയുണ്ടായിരുന്നത് കൊണ്ടാണെന്ന് താരം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ സാറയുടെ മാതാവ് അമൃത സിംങ്ങും മകളുടെ മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഷാജി പാപ്പനും പിള്ളേരും ഇത്തവണ തിയറ്ററുകള്‍ കീഴടക്കും! ആട് ക്രിസ്തുമസിന് തിയറ്ററുകളിലേക്ക് എത്തും!!

സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ സാറാ അലി ഖാന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പാപ്പരാസികള്‍ താരപുത്രിയെ പിന്തുടരുന്നതും പതിവാക്കിയിരിക്കുകയാണ്. അതിനിടെയാണ് ആണ്‍ സുഹൃത്തുക്കളുമായുള്ള സൗഹൃദത്തിന് മേല്‍ സാറയുടെ അമ്മ കടിഞ്ഞാന്‍ ഇട്ടിരിക്കുന്നത്.

സാറാ അലി ഖാന്‍

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്റെയും അമൃത സിംങ്ങിന്റെയും മകളാണ് സാറാ അലി ഖാന്‍. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം സിനിമയിലേക്ക് അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് സാറയിപ്പോള്‍.

മകളുടെ സൗഹൃദങ്ങള്‍

മകള്‍ ആണ്‍ സുഹൃത്തുക്കളുമായി സൗഹൃദം പുലര്‍ത്തുന്നതിനോട് കടുത്ത എതിര്‍പ്പിലാണ് സെയ്ഫ് അലി ഖാനും അമൃതയും. ഇക്കാര്യത്തിന് മകളുടെ മേല്‍ അമൃത സിംഗ് വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നാണ് പറയുന്നത്.

കാരണം ഇതാണ്

സിനിമയിലെത്തിയാല്‍ യുവതാരങ്ങളുടെ പേരില്‍ ഗോസിപ്പുകള്‍ പ്രചരിക്കുന്നത് സര്‍വ്വ സാധാരണമാണ്. അതിനാല്‍ അത്തരം പ്രശ്‌നങ്ങള്‍ മകളുടെ പേരില്‍ ഉണ്ടാവാതിരിക്കാനുള്ള ശ്രമത്തിലാണ് അമൃത സിംഗ്.

സാറയുടെ ബന്ധങ്ങള്‍


അടുത്തിടെ സാറയുടെയും ആണ്‍ സുഹൃത്തിന്റെയും പേരില്‍ ഗോസിപ്പുകള്‍ പുറത്ത് വന്നിരുന്നു. ഇരുവരും റിലേഷനിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

വ്യാജ വാര്‍ത്തകള്‍

സാറയുടെ പേരില്‍ വ്യാജ വാര്‍ത്തകളായിരുന്നു പ്രചരിച്ചിരുന്നത്. അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ സത്യമെന്താണെന്ന് പോലും അന്വേഷിക്കാതെയായിരുന്നു വ്യാപകമായി പ്രചരിക്കപ്പെട്ടത്.

പാര്‍ട്ടികളില്‍ നിറ സാന്നിധ്യം

നിലവില്‍ താരപുത്രിയ്ക്ക് വലിയ ആരാധകരുടെ നിരയാണുള്ളത്. അതിനാല്‍ തന്നെ പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്ന പലരുമായി ഒന്നിച്ചിടപഴകുന്നതും പാപ്പരാസികള്‍ക്ക് ഊര്‍ജമായി മാറിയിരിക്കുകയാണ്.

സാറയുടെ കാര്യത്തില്‍ പേടിയുണ്ട്

സാറയുടെ സിനിമയിലെ അരങ്ങേറ്റവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് സെയ്ഫ് മറുപടിയായി പറഞ്ഞത് ഇങ്ങനെയായിരുന്നു. മകളുടെ കാര്യത്തില്‍ തനിക്ക് ഇത്തിരി ഭയമുണ്ടെന്നും പേടിയില്ലാതെ മുന്നോട്ട് പോകാന്‍ കഴിയുന്നതാണ് ഇന്‍ഡ്‌സ്ട്രീയുടെ പ്രത്യേകതയെന്നുമാണ് സെയ്ഫ് പറയുന്നത്.

സുശാന്തിനൊപ്പം അഭിനയിക്കുന്നു

സുശാന്ത് സിംഗ് രജപുത്ര നായകനാവുന്ന ചിത്രത്തിലാണ് സാറ തന്റെ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. സാറക്കൊപ്പം അമ്മ അമൃത സിംഗും കൂട്ടിന് ഉണ്ടായിരുന്നു. എന്നാല്‍ ഇതിനോട് പൂര്‍ണമായും എതിര്‍പ്പ് പ്രകടപ്പിച്ചിരിക്കുകയാണ് സെയ്ഫ് അലി ഖാന്‍.

English summary
Sara Ali Khan Is Not Allowed To Hang Out With Her 'Male Friends' & The Reason Is Really Weird!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam