»   » പൈത്യക സ്ഥലങ്ങള്‍ സംരക്ഷിയ്ക്കണമെന്ന് അക്ഷയ്

പൈത്യക സ്ഥലങ്ങള്‍ സംരക്ഷിയ്ക്കണമെന്ന് അക്ഷയ്

Posted By:
Subscribe to Filmibeat Malayalam


ഹൈദരാബാദ്:രാജ്യത്തിന്റെ പൈത്യക സ്ഥലങ്ങളെ സംരക്ഷിക്കണമെന്ന് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. തന്റെ ബോസ് എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ക്കായി ഹൈദരാബാദില്‍ എത്തിയതായിരുന്നു നടന്‍. ചാര്‍മിനാര്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം പൈതൃക സ്ഥലങ്ങള്‍ സംരക്ഷിയ്ക്കണമെന്ന് ആരാധകരോട് പറഞ്ഞത്.

ചാര്‍മിനാര്‍ സന്ദര്‍ശിച്ച ശേഷം ചരിത്രസ്മരകങ്ങളെ സംരക്ഷിയ്‌ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം പറഞ്ഞു. ബോസിന്റെ പ്രചാരണ പരിപാടികള്‍ക്കെത്തിയ അദ്ദേഹം സിനിമയുടെ വിശേഷങ്ങളും പങ്ക് വയ്ക്കാന്‍ മറന്നില്ല.

ബോസിന്‍റെ പ്രചാരണത്തിന് അക്ഷയ്കുമാര്‍

ഇന്ത്യയിലെ പൈത്യക സ്ഥലങ്ങള്‍ സംരക്ഷിയ്ക്കണമെന്ന ആവശ്യമാണ് ബോസിന്റെ പ്രചാരണ പരിപാടികള്‍ക്കെത്തിയ അക്ഷയ്കുമാര്‍ മുന്നോട്ട് വച്ചത്.

ബോസിന്‍റെ പ്രചാരണത്തിന് അക്ഷയ്കുമാര്‍

അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമാണ് ബോസ്. ആക്ഷന്‍ കോമഡി ചിത്രമായ ബോസ് സംവിധാനം ചെയ്തിരിയ്ക്കുന്നത് ആന്റണി ഡിസൂസയാണ്.

ബോസിന്‍റെ പ്രചാരണത്തിന് അക്ഷയ്കുമാര്‍

പോക്കിരി രാജ എന്ന മമ്മൂട്ടി ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ബോസ്

ബോസിന്‍റെ പ്രചാരണത്തിന് അക്ഷയ്കുമാര്‍

ചാര്‍മിനാര്‍ സന്ദര്‍ശിയ്ക്കുന്ന അക്ഷയ് കുമാര്‍.

ബോസിന്‍റെ പ്രചാരണത്തിന് അക്ഷയ്കുമാര്‍

ആരാധകരെ അഭിവാദ്യം ചെയ്യുന്ന താരം. ചരിത്ര സ്മരകങ്ങളില്‍ തങ്ങഴുടെ പേരും മറ്റ് കാര്യങ്ങളും എഴുതി വയ്ക്കരുതെന്നും അത് തെറ്റാണെന്നും അക്ഷയ്കുമാര്‍. ഇനി ഇത്തരം സ്മാരകങ്ങള്‍ സന്ദര്‍ശിച്ചകാര്യം മറ്റുള്ളവരെ അറിയിക്കണമെന്നുണ്ടെങ്കില്‍ എസ് എംഎസ് അയക്കുകയോ മറ്റോ ചെയ്താല്‍ മതിയെന്നും സ്മാരകങ്ങളില്‍ എഴുതരുതെന്നും അദ്ദേഹം പറഞ്ഞു.

ബോസിന്‍റെ പ്രചാരണത്തിന് അക്ഷയ്കുമാര്‍

മഞ്ജീര മാളില്‍ ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ക്കിടെ അക്ഷയ് കുമാര്‍

ബോസിന്‍റെ പ്രചാരണത്തിന് അക്ഷയ്കുമാര്‍

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു.

ബോസിന്‍റെ പ്രചാരണത്തിന് അക്ഷയ്കുമാര്‍

ഒക്ടോബര്‍ 16 നാണ് ബോസ് റിലീസ് ചെയ്യുന്നത്

ബോസിന്‍റെ പ്രചാരണത്തിന് അക്ഷയ്കുമാര്‍

തങ്ങളുടെ ചിത്രങ്ങളുടെ പ്രചാരണത്തിനിറങ്ങുന്ന താരങ്ങള്‍ ഇപ്പോള്‍ ചിത്രങ്ങള്‍ക്കൊപ്പം സന്ദേശങ്ങളും ആരാധകര്‍ക്ക് നല്‍കാറുണ്ട്. അത്തരം സന്ദേശങ്ങളില്‍ ഒന്നാണ് അക്ഷയ് കുമാറിന്റേതും

ബോസിന്‍റെ പ്രചാരണത്തിന് അക്ഷയ്കുമാര്‍

മലയാളത്തില്‍ വിജയം നേടിയ പോക്കിരി രാജയുടെ ഹിന്ദി പതിപ്പും മോശമാകില്ലെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

English summary
Actor Akshay Kumar, who is in Hyderabad to promote his forthcoming film "Boss", visited famous heritage site Charminar. He has appealed to the countrymen to save the rich cultural heritage of the nation.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam