»   »  കിങ് ഖാന്‍ ഷാറൂഖിന് വീണ്ടും ഡോക്ടറേറ്റ്

കിങ് ഖാന്‍ ഷാറൂഖിന് വീണ്ടും ഡോക്ടറേറ്റ്

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് താരം ഷാരൂഖ് ഖാന് ഹൈദരാബാദ് മൗലാന ആസാദ് നാഷണല്‍ ഉറുദു സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്. ഉറുദ് സാഹിത്യത്തിനും സംസ്‌കാരത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഡോക്ടറേറ്റ്. ഇത് മൂന്നാം തവണയാണ് ഷാറൂഖിന് ഡോക്ടറേറ്റ് ലഭിക്കുന്നത്.

സര്‍വകലാശാലയുടെ ആറാം കോണ്‍വൊക്കേഷനിലാണ് 48,000 വിദ്യാര്‍ഥികള്‍ക്കൊപ്പം ഷാരൂഖ് ഖാനും ഓണററി ഗവേഷണ ബിരുദം സ്വന്തമാക്കിയത്. രേഖ ഫൗണ്ടേഷന്‍ സ്ഥാപകന്‍ രാജീവ് സറഫും ഷാറൂഖിനൊപ്പം അവാര്‍ഡ് ഏറ്റു വാങ്ങി. തന്റെ മാതാവിന്റെ ജന്മനാടായ ഹൈദരാബാദിലെ സര്‍വകലാശാലയില്‍ നിന്ന് ഗവേഷണ ബിരുദം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു.

23-1448255280-01-

നേരത്തെ മുഖ്യാതിഥിയായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒഴിവാക്കാനാവാത്ത ചില കാരണങ്ങള്‍കൊണ്ട് രാഷ്ട്രപതി എത്തിച്ചേരില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ സഫര്‍ സരസ്വെള്ളയാണ് ബിരുദദാനം നിര്‍വ്വഹിച്ചത്.

English summary
Bollywood superstar Shah Rukh Khan has been conferred upon honorary doctorate by the Maulana Azad National Urdu University in Hyderabad for contribution towards promotion of Urdu culture.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam