»   » ''ഞാന്‍ ശരിക്കും ചീത്തയാണ്, എന്റെയീ നുണക്കുഴികളാണെന്നെ രക്ഷിക്കുന്നത്''; ഷാറൂഖ് ഖാന്‍

''ഞാന്‍ ശരിക്കും ചീത്തയാണ്, എന്റെയീ നുണക്കുഴികളാണെന്നെ രക്ഷിക്കുന്നത്''; ഷാറൂഖ് ഖാന്‍

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിലെ കിങ് ഖാന്‍ ഷാറൂഖ് വ്യത്യസ്തമായ പ്രസ്താവനകള്‍കൊണ്ട് പലപ്പോഴും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. ചിലപ്പോള്‍ വളരെ സത്യസന്ധമായ ഒരു തുറന്നു പറച്ചില്‍ കൊണ്ടായിരിക്കും നടന്‍ പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുക.

അത്തരത്തില്‍ തന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തിയിരിക്കുകയാണ്  റയീസിന്റെ ട്രെയിലര്‍ ലോഞ്ചിനിടെ ഷാറൂഖ്.

റയീസ്

ഷാറൂഖ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റയീസ്. റയീസിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് നടന്‍ ചില കാര്യങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

സാധാരണ ജീവിതം ജീവിതമല്ലെന്ന് നടന്‍

സാധാരണ ജീവിതം ശരിക്കും ജീവിതമല്ലെന്നാണ് നടന്‍ പറയുന്നത്. ജീവിക്കുകയാണെങ്കില്‍ നിയമങ്ങള്‍ക്കതീതമായി ജീവിക്കണമെന്നും ഷാറൂഖ് പറയുന്നു.

എന്റെ നുണക്കുഴികളാണെന്നെ രക്ഷിക്കുന്നത്

താന്‍ ശരിക്കും നിയമങ്ങള്‍ക്കനുസരിച്ച് ജീവിക്കാനിഷ്ടപ്പെടാത്ത ധിക്കാരിയായ ചീത്ത കുട്ടിയാണെന്നും പലപ്പോഴും തന്നെ തന്റെ നുണക്കുഴികളാണ് രക്ഷിക്കുന്നതെന്നുമാണ് ഷാറൂഖിന്റെ തുറന്നു പറച്ചില്‍

റയീസില്‍ ഷാറൂഖിന്റെ റോള്‍

ഒരു മദ്യ കടത്തുകാരന്റെ റോളാണ് ചിത്രത്തില്‍ ഷാറൂഖിന്. പോലീസുദ്യോഗസ്ഥനായെത്തുന്നത് നവാസുദ്ദീന്‍ സിദ്ദിഖിയാണ് .പോസ്റ്ററില്‍ വലുതായി പ്രത്യക്ഷപ്പെടുന്ന തന്റെ ചിത്രങ്ങള്‍ കൊണ്ട് ചിത്രം വിജയിച്ചാല്‍ അതിന്റെ അംഗീകാരം മുഴുവന്‍ തനിക്കും അണിയറയില്‍ പ്രവര്‍ത്തിച്ച സംവിധായകനും തിരക്കഥാകൃത്തും രണ്ടാം സഥാനക്കാരാവുകയും ചെയ്യുന്നുവെന്നും ഷാറൂഖ് പറയുന്നു. മഹീറാ ഖാനാണ് റയീസിനെ നായിക. ചിത്രം ജനുവരി 25 നു തിയേറ്ററുകളിലെത്തും.

നടന്റെ പ്രസ്താവന

നടന്‍ എന്തുദ്ദേശിച്ചാണ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്നു വ്യക്തമല്ല. റയീസിലെ തന്റെ റോളിനെ കുറിച്ചായിരിക്കുമോ നടന്‍ ഇങ്ങനെ പ്രസ്താവിച്ചതെന്ന സംശയത്തിലാണ് പ്രേക്ഷകര്‍.

English summary
Shah Rukh Khan, who released the trailer of his upcoming film "Raees" on Wednesday, thinks himself as a bad boy as being normal is lifeless for him.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam