»   » ഷാറൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍ മാധ്യമ പ്രവര്‍ത്തകന് 5000 രൂപ വാഗ്ദാനം ചെയ്ത് അപേക്ഷിച്ചതെന്ത്...

ഷാറൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍ മാധ്യമ പ്രവര്‍ത്തകന് 5000 രൂപ വാഗ്ദാനം ചെയ്ത് അപേക്ഷിച്ചതെന്ത്...

Posted By: Pratheeksha
Subscribe to Filmibeat Malayalam

താരങ്ങളെ മാത്രമല്ല അവരുടെ ഭാര്യമാരെയും കുട്ടികളെയുമൊന്നും പാപ്പരാസികള്‍ വെറുടെ വിടാറില്ല. പലപ്പോഴും അവരുടെ വ്യക്തി ജീവിതത്തിലേക്കുള്ള കടന്നു കയറ്റം അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കാറുണ്ട്.

അത്തരത്തിലൊരു കുടുക്കില്‍പ്പെട്ടിരിക്കുകയായിരുന്നു ഷാറൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍. അതില്‍ നിന്നു രക്ഷ നേടാന്‍ ഗൗരി ഖാന്‍ ചെയ്തത് പണം വാഗ്ദാനം ചെയ്യുകയായിരുന്നു

ഗൗരി ഖാന്‍ അറിയാതെ ഫോട്ടോഗ്രാഫര്‍ ചിത്രങ്ങളെടുത്തു

ഇന്റീരിയര്‍ ഡിസൈനറായ ഗൗരി ഖാന്‍ അതുമായി ബന്ധപ്പെട്ട് ഒരു സ്ഥലത്തെത്തിയപ്പോഴായിരുന്നു ഒരു മാധ്യമ ഫോട്ടോഗ്രാഫര്‍ ഗൗരി ഖാന്‍ അറിയാതെ അവരുടെ ചിത്രങ്ങളെടുത്തത്

ബോഡി ഗാര്‍ഡിനെ വിട്ട് അന്വേഷിച്ചു

ചിത്രമെടുത്തു കഴിഞ്ഞ ഉടന്‍ തന്റെ ബോഡി ഗാര്‍ഡിനെ വിട്ട് ഗൗരി ഖാന്‍ ആ ചിത്രം ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകായിരുന്നു .പക്ഷേ ഫോട്ടോഗ്രാഫര്‍ വിസമ്മതിച്ചു.

ഗൗരി നേരിട്ട് ഇടപെട്ടു

പിന്നീട് ഗൗരി ഖാന്‍ നേരിട്ടെത്തി തന്റെ അനുവാദമില്ലാതെ എടുത്ത ചിത്രങ്ങള്‍ ക്യാമറയില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നിട്ടും ഫോട്ടാഗ്രാഫര്‍ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ തയ്യാറായില്ല.

ഫോട്ടോഗ്രാഫര്‍ക്ക് 5000 രൂപ നല്‍കി

പിന്നീട് 5000 രൂപ വാഗ്ദാനം ചെയ്ത് ഫോട്ടോ ഡിലീറ്റ് ചെയ്യാന്‍ ഫോട്ടോഗ്രാഫറോട് ഗൗരിഖാന്‍ ആവശ്യപ്പെടുകയായിരുന്നു. താനെടുത്തത് സാധാരണ ചിത്രങ്ങളാണെന്നും ക്യാമറയില്‍ നിന്നും ഡിലീറ്റ് ചെയ്‌തോളാമെന്നും ഫോട്ടോഗ്രാഫര്‍ ഉറപ്പു നല്‍കുകയും ചെയ്തു. ഗൗരി ഖാന്‍ വാഗ്ദാനം ചെയത പണം ഫോട്ടോഗ്രാഫര്‍ സ്വീകരിച്ചതുമില്ല.

ഗൗരി ഖാന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Gauri Khan got really upset when a press photographer clicked her recently. Reportedly, she even offered him money to delete her pictures.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam