»   » യാമിയാണ് തന്റെ വിവാഹ ജീവിതം തകര്‍ത്തതെന്ന് ശ്വേത

യാമിയാണ് തന്റെ വിവാഹ ജീവിതം തകര്‍ത്തതെന്ന് ശ്വേത

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമാ ലോകത്ത് വിവാഹ ബന്ധം വേര്‍പിരിയുന്നതും മറ്റൊരാളെ പ്രണയിക്കുന്നതും വിവാഹം കഴിയ്ക്കുന്നതും ഒന്നും പുത്തരിയല്ലല്ലോ. നടന്‍ പുല്‍കിത്ത് സാമ്രാട്ടും ശ്വേത രൊഹിരയും വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം മാത്രമേ ഒരുമിച്ച് ജീവിച്ചുള്ളൂ. അതിന് മുമ്പേ വേര്‍പിരിഞ്ഞു. അതും പ്രണയവിവാഹമായിരുന്നു.

ഓണ്‍സ്‌ക്രീന്‍ ചുംബനം ആസ്വദിക്കാന്‍ യാമി റെഡി

ശ്വേതയും പുല്‍കിത്തും വേര്‍പിരിയാന്‍ കാരണം നടിയും മോഡലുമായ യാമി ഗൗതം ആണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അന്നത് ഒരു കിംവദന്തി മാത്രമായി നിന്നു. എന്നാലിപ്പോള്‍ തന്റെ വിവാഹ ബന്ധം വേര്‍പിരിയാന്‍ കാരണം യാമി തന്നെയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിയ്ക്കുകയാണ് ശ്വേത.

യാമിയാണ് തന്റെ വിവാഹ ജീവിതം തകര്‍ത്തതെന്ന് ശ്വേത

യാമിയാണ് തന്റെ വിവാഹ ജീവിതം തകര്‍ത്തത്. അവള്‍ ഞങ്ങളുടെ ജീവിതത്തില്‍ വരുന്നതിന് മുമ്പ് വരെ സന്തോഷമുള്ളൊരു കുടുംബ ജീവിതമാണ് ഞങ്ങള്‍ നയിച്ചിരുന്നത്- ശ്വേത പറഞ്ഞു.

യാമിയാണ് തന്റെ വിവാഹ ജീവിതം തകര്‍ത്തതെന്ന് ശ്വേത

അന്ധേരിയില്‍ എന്റെ അമ്മ താമസിയ്ക്കുന്ന അപ്പാര്‍ട്‌മെന്റിലാണ് യാമിയും താമസിച്ചിരുന്നത്. അമ്മയെ കാണാന്‍ പോകുമ്പോള്‍ യാമിയും വരുമായിരുന്നു. ഞങ്ങളുടെ വീട്ടിലെ നായക്കുട്ടിയുമായായിരുന്നു അവളുടെ കൂട്ട്. അത് പിന്നെ പുല്‍കിത്തിനോടായി.

യാമിയാണ് തന്റെ വിവാഹ ജീവിതം തകര്‍ത്തതെന്ന് ശ്വേത

യാമിയോട് അടുപ്പം തുടങ്ങിയതോടെ പുല്‍കിത്തിന്റെ സ്വഭാവത്തില്‍ മാറ്റം കണ്ടുതുടങ്ങി. ഇപ്പോള്‍ യാമിയും പുല്‍കിത്തും എന്റെ ജീവിതത്തിലില്ല. ഒരു കാര്യത്തില്‍ യാമിയോട് എനിക്ക് നന്ദിയുണ്ട്. പുല്‍കിത്തിന്റെ യഥാര്‍ത്ഥ സ്വഭാവം കാണിച്ചു തന്നതിന്- ശ്വേത പറയുന്നു.

യാമിയാണ് തന്റെ വിവാഹ ജീവിതം തകര്‍ത്തതെന്ന് ശ്വേത

അഞ്ച് വര്‍ഷം മുമ്പായിരുന്നു ശ്വേതയുടെയും പുല്‍കിത്തിന്റെയും വിവാഹം. മാധ്യമങ്ങളെയും സിനിമാ സുഹൃത്തുക്കളെയുമൊന്നും അറിയിക്കാതെ മുംബൈയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ച് വളരെ രഹസ്യമായാണ് ചടങ്ങ് നടന്നത്. കുടുംബങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുള്ളത് കൊണ്ടായിരുന്നു വിവാഹം രഹസ്യമാക്കിയത് എന്ന് ശ്വേത പറഞ്ഞു.

യാമിയാണ് തന്റെ വിവാഹ ജീവിതം തകര്‍ത്തതെന്ന് ശ്വേത

പിരിയാനുള്ള കാരണം തനിക്കറിയില്ല എന്ന് ശ്വേത പറയുന്നു. പിരിയാന്‍ പോകുന്നു എന്ന് പുല്‍കിത്ത് പറഞ്ഞപ്പോള്‍ അത് ലോകത്തോട് വിളിച്ച് പറയണം എന്ന് ശ്വേത ആവശ്യപ്പെട്ടിരുന്നു. പക്ഷെ അതിന് പുല്‍കിത്ത് തയ്യാറായില്ല. പിരിയാനുള്ള കാരണം പിന്നെ പറയാം എന്നാണ് പുല്‍കിത്ത് പറഞ്ഞതത്രെ

യാമിയാണ് തന്റെ വിവാഹ ജീവിതം തകര്‍ത്തതെന്ന് ശ്വേത

നടന്‍ സല്‍മാന്‍ ഖാന്റെ ബന്ധുകൂടെയാണ് ശ്വേത. സല്‍മാന്‍ തന്നെ മുന്‍ കൈ എടുത്താണ് ഫക്രി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പുല്‍കിത്തുമായുള്ള ശ്വേതയുടെ വിവാഹം നടത്തിയത്. ടെലിവിഷന്‍ ജേര്‍ണലിസ്റ്റായിരുന്നു ശ്വേത.

English summary
Shweta Rohira opens up about divorce with Pulkit Samrat, blames Yami Gautam for the split!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam