»   » പീഡനങ്ങള്‍ക്ക് കാരണം പോണോഗ്രാഫിയല്ല: സണ്ണി ലിയോണ്‍

പീഡനങ്ങള്‍ക്ക് കാരണം പോണോഗ്രാഫിയല്ല: സണ്ണി ലിയോണ്‍

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യയില്‍ ലൈംഗികപീഡനം വര്‍ധിക്കാന്‍ കാരണം പോണോഗ്രാഫിയല്ലെന്ന് നടി സണ്ണി ലിയോണ്‍. നാട്ടില്‍ നടക്കുന്ന ബലാല്‍സംഗങ്ങളുടെ കുറ്റം മുഴുവന്‍ പ്രായപൂര്‍ത്തിയായ ആളുകളെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന ചിത്രങ്ങള്‍ക്കുമേല്‍ ചാരുന്നത് വിഡ്ഢിത്തമാണെന്നും സണ്ണി അഭിപ്രായപ്പെട്ടു.

ദില്ലിയില്‍ അഞ്ചുവയസ്സുകാരി മാനഭംഗത്തിന് ഇരായായ സംഭവവുമായി ബന്ധപ്പെട്ട് നടന്ന ടെലിവിഷന്‍ ചര്‍ച്ചയിലായിരുന്നു സണ്ണിയുടെ അഭിപ്രായപ്രകടനം.

പോണോഗ്രാഫി വിനോദം നല്‍കുന്ന കാല്‍പ്പനികത മാത്രമാണ്, പീഡനങ്ങളുടെ കാരണം ഇതാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. വിദ്യാഭ്യാസം വീട്ടില്‍ നിന്നും ആരംഭിക്കുന്നതാണെന്നും ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മക്കള്‍ക്കൊപ്പം ഇരുന്ന് തെറ്റും ശരിയും തിരിച്ച് പഠിപ്പിക്കണം എന്നും സണ്ണി ലിയോണ്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.

നേരത്തേ ബലാത്സംഗം കയ്യേറ്റമല്ല, ആകസ്മികമായി ലഭിക്കുന്ന ലൈംഗികതയാണെന്ന് ലിയോണ്‍ ട്വിറ്ററില്‍ നടത്തിയ അഭിപ്രായം വലിയ വിവാദത്തില്‍ കലാശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ചയില്‍ താരം വ്യക്തമായ നിലപാടെടുത്തിരിക്കുന്നത്.

സണ്ണി ലിയോണിന്റെ അഭിപ്രായത്തെ ചര്‍ച്ചയില്‍ പങ്കെടുത്ത നടന്‍ ജോണ്‍ ഏബ്രഹാമും പിന്താങ്ങി. വനിതകള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണം വിദ്യാഭ്യാസത്തിന്റെ കുറവാണെന്ന് ജോണും പറഞ്ഞു. ബലാത്സംഗത്തിന്റെ കാര്യത്തില്‍ പോണോഗ്രാഫിയെ കുറ്റം പറയുന്നത് ശരിയല്ല. ലോകം മുഴുവനുള്ളവര്‍ പോണോഗ്രാഫി ആസ്വദിക്കുന്നുണ്ട്. അവിടെയെല്ലാം ഇങ്ങനെ യുണ്ടാകുന്നുണ്ടോ എന്നും ജോണ്‍ ചോദിച്ചു. എന്തെങ്കിലും നിരോധിച്ചതു കൊണ്ടു മാത്രം കാര്യങ്ങള്‍ക്ക് മാറ്റം വരുത്താമെന്ന് കരുതേണ്ടതില്ലെന്ന് താരം പറഞ്ഞു.

English summary
Appearing in a debate on Monday night on a news channel, Leone defended her dual career as porn star and actress and dismissed fears that adult material was linked to sex crime.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam