»   » സണ്ണി ലിയോണിന്റെ മേക്ക്അപ് തന്ത്രം ഫലിച്ചേക്കും, ഡിജിറ്റല്‍ മേക്കപ്പ് ആപ്പ് എന്താണ്?

സണ്ണി ലിയോണിന്റെ മേക്ക്അപ് തന്ത്രം ഫലിച്ചേക്കും, ഡിജിറ്റല്‍ മേക്കപ്പ് ആപ്പ് എന്താണ്?

Posted By: Akhila KS
Subscribe to Filmibeat Malayalam

വീരംദേവി എന്ന ചിത്രത്തിലൂടെ തമിഴില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് സണ്ണി ലിയോണ്‍. അതിനിടെയാണ് നടി തന്റെ രണ്ടാമത്തെ ബിസിനസ് സംരഭത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഡിജിറ്റല്‍ മേക്ക് ആപ്പാണ് സണ്ണി ലിയോണ്‍ തുടങ്ങിയ രണ്ടാമത്തെ ബിസിനസ് സംരഭം. ആദ്യം തുടങ്ങിയ കോസ്മറ്റിക് ബ്രാന്റിന് പിന്നാലെയാണ് നടി തന്റെ രണ്ടാമത്തെ സംരഭത്തെ കുറിച്ച് പുറത്ത് വിട്ടത്. ആരാധകര്‍ക്കായി പുതിയ മേക്ക്അപ് ടിപ്‌സുകളാണ് നടി ഡിജിറ്റല്‍ മേക്ക്അപ് ആപ്പിലൂടെ ഉദ്ദേശിക്കുന്നത്.

ആര്‍എസ്എസിന്റെ കഥ സിനിമയാവുന്നു! അക്ഷയ് കുമാര്‍ നായകന്‍, സംവിധാനം പ്രിയദര്‍ശന്‍? സത്യാവസ്ഥ ഇങ്ങനെയും

ഡിജിറ്റല്‍ മേക്ക്അപ് ആപ്പിനെ കുറിച്ച് വളരെ നാളുകള്‍ക്ക് മുമ്പേ ആലോചന തുടങ്ങിയതാണെന്ന് സണ്ണി ലിയോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ അതിനൊരു സമയം ലഭിച്ചത് ഇപ്പോഴാണ്. പുതിയ തലമുറകള്‍ക്ക് അറിയാന്‍ സാധ്യതയില്ലാത്ത മേക്കപ്പ് ടിപ്പുകളാണ് ഈ ആപ്പിലൂടെ പരിചയപ്പെടുത്തുന്നത്. ശരീരത്തിന് ചേര്‍ന്ന കളര്‍ മേക്കഅപ്പ് ഏതാണെന്ന് പലര്‍ക്കും കണ്‍ഫ്യൂഷനാണ്. എന്നാല്‍ അതിനെല്ലാം ഡിജിറ്റല്‍ മേക്ക്അപ് ആപ് മറുപടിതരുമെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.

sunny

അടുത്തിടെയാണ് സണ്ണി ലിയോണിന്റെ പേരില്‍ പെര്‍ഫ്യൂം പുറത്തിറക്കിയത്. സണ്ണി ലിയോണ്‍ ലസ്റ്റ് എന്ന പേരില്‍ ദുബായില്‍ വെച്ച് നടന്ന ചടങ്ങില്‍ സണ്ണി ലിയോണ്‍ തന്നെയാണ് പുറത്തിറക്കിയത്. 60 രാജ്യങ്ങളില്‍ നിന്നുള്ള 1500 ല്‍ അധികം കമ്പനികള്‍ അണിനിരക്കുന്ന പ്രദര്‍ശനപരിപാടിയില്‍ വെച്ചാണ് പുതിയ പെര്‍ഫ്യൂം സണ്ണി ലിയോണ്‍ പ്രദര്‍ശിപ്പിച്ചത്.

English summary
sunny leone to launch her digital makeup app

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X