»   » വിദ്യാ ബാലന്‍ അന്നു പൊട്ടികരഞ്ഞത് ഇതിനായിരുന്നോ ??

വിദ്യാ ബാലന്‍ അന്നു പൊട്ടികരഞ്ഞത് ഇതിനായിരുന്നോ ??

Posted By:
Subscribe to Filmibeat Malayalam

വിദ്യാ ബാലന്‍ തന്റെ പഴയ ഒരു ദിവസത്തെക്കുറിച്ച ഓര്‍ത്ത് സംസാരിക്കവെയാണ് താന്‍ അന്നു പൊട്ടി കരഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തിയത്. ശക്തമായ നിലപാടുകള്‍ നടിക്കുണ്ടെങ്കിലും പലപ്പോഴും അതിനെ മറികടക്കാന്‍ കഴിഞ്ഞെന്നു വരില്ല. അങ്ങനെ ഒരു ദിവസമാണ് വിദ്യക്ക് പൊട്ടി കരയേണ്ടി വന്നത്.

' ഹമാരി അദൂരി കഹാനി ' എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും ഒഴിവാക്കപ്പെട്ടപ്പോഴാണ് വിദ്യ കരഞ്ഞത്. താരം ആ പരാജയത്തെക്കുറിച്ചാണ് മനസു തുറന്നത്.

പലപ്പോഴും ഹൃദയം തകരും

തന്റെ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ നിന്നും തഴയപ്പെടുമ്പോള്‍ ചങ്ക് തകര്‍ന്നു പോകുമെന്ന് വിദ്യ പറയുന്നു. സിനിമകളെല്ലാം തന്റെ കുട്ടികളെ പോലെയാണെന്നും താരം പറയുന്നു.

തൊഴിലിനെ സ്‌നേഹിക്കുന്നു

താന്‍ തൊഴിലിനെ ഏറെ സ്‌നേഹിക്കുന്നയാളാണെന്നാണ് വിദ്യ പറയുന്നത്. എന്നാല്‍ അത് പരാജയമാകുമ്പോള്‍ സഹിക്കാന്‍ കഴിയില്ലെന്നും അപ്പോള്‍ ചങ്കു പൊട്ടി കരയുക തന്നെ ചെയ്യും. അതില്‍ അത്രയധികം ദു:ഖിക്കാറുണ്ടെന്നും താരം പറയുന്നു.

സ്വപ്‌നത്തിനായി ജീവിക്കുന്നു

തന്റെ സ്വപ്‌നങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവയാണ്,അതിന് വേണ്ടിയാണ് ജീവിക്കുന്നത്. അതിനാല്‍ തന്നെ തന്റെ സ്വപ്‌നം ഒരു അഭിനേത്രി എന്നുള്ളതാണെന്നും വിദ്യ പറയുന്നു. സിനിമ സെറ്റുകളിലെല്ലാം താന്‍ സന്തോഷവതിയാണെന്നും മുമ്പത്തെ പരാജയപ്പെട്ട സിനിമകളെക്കുറിച്ചോ വിജയിച്ച സിനിമയെക്കുറിച്ചോ താന്‍ ചിന്തിക്കാറില്ലെന്നും വിദ്യ അഭിപ്രായപ്പെട്ടു.

തന്റെ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റ് തന്നെയാണ്

എന്റെ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളാണെന്നാണ് ഞാന്‍ മനസില്‍ വിചാരിക്കാറുള്ളത്. ഒരു സിനിമ നടക്കാന്‍ പോവുകയാണെങ്കില്‍ ആ പ്രവര്‍ത്തിയാണ് തന്നെ മുന്നോട്ട് കൊണ്ടു പോവുന്നതെന്നും താന്‍ ജീവിക്കുന്നത് തന്നെ അഭിനയത്തില്‍ മാത്രമാണെന്നും വിദ്യ അഭിപ്രായപ്പെടുന്നു.

മോശമായി ഒന്നും തോന്നാറില്ല

ഒന്നും മോശമായി സംഭവിക്കുന്നതായി തോന്നാറില്ല. എന്റെ മനസില്‍ ഇതുവരെ ഒരു സിനിമ പോലും പരാജയമായിരുന്നെന്ന് തോന്നിയിട്ടില്ല.

സിനിമയിലെ മത്സരത്തിന് തയ്യാറല്ല

സിനിമയെ മത്സരമായി എടുത്തിട്ടില്ലെന്നാണ് വിദ്യയുടെ അഭിപ്രായം. ഇന്ന് പ്രധാനമായി നടക്കുന്നതും അതു തന്നെയാണ്. അങ്ങനെ സിനിമക്കായി താന്‍ മത്സരിക്കാനൊന്നും ഒരുക്കമല്ലെന്നും വിദ്യ പറയുന്നു.

English summary
Vidya Balan revealed that she ended up crying after her film Hamari Adhuri Kahani flopped at the box office.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam