For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മ കാരണം കരീനയ്ക്ക് ആ ഭാഗ്യം നഷ്ടപ്പെട്ടു; ഹൃത്വികിന്റെ പടത്തില്‍ നിന്നും ഒഴിവാക്കിയതിനെ പറ്റി രാകേഷ് റോഷന്‍

  |

  ഹൃത്വിക് റോഷന്റെ പിതാവും പ്രമുഖ സംവിധായകനുമായ രാകേഷ് റോഷന്‍ സംവിധാനം ചെയ്ത കഹോ നാ പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെയാണ് ഹൃത്വിക് നായകനായി വെള്ളിത്തിരയിലെത്തുന്നത്. നടി അമീഷ പട്ടേലിന്റെയും നായികയായിട്ടുള്ള അരങ്ങേറ്റ ചിത്രമായിരുന്നു ഇത്. എന്നാല്‍ കരീന കപൂറിന്റെ ആദ്യ ചിത്രമായി മാറേണ്ട സിനിമയായിരുന്നു ഇത്.

  ഹൃത്വിക് റോഷനൊപ്പം കരീന കപൂറിനെ നായികയാക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കരീനയ്ക്ക് പകരം അമീഷയാണ് ആ സിനിമയില്‍ അഭിനയിച്ചത്. അന്ന് നടന്ന സംഭവങ്ങള്‍ പില്‍ക്കാലത്തും ചര്‍ച്ച ചെയ്യുന്ന നിലയിലേക്ക് എത്തി. അതില്‍ പ്രധാനം കരീനയുടെ അമ്മയും രാകേഷ് റോഷനും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടതാണ്. വിശദമായി വായിക്കാം..

  അഭിഷേക് ബച്ചന്‍ നായകനായി ജെപി ദത്ത ഒരുക്കിയ റെഫ്യൂജി എന്ന സിനിമയിലാണ് കരീന ആദ്യമായി അഭിനയിക്കുന്നത്. എന്നാല്‍ കഹോ നാ പ്യാര്‍ ഹേ യിലൂടെയാണ് നടി അരങ്ങേറ്റം കുറിക്കാനിരുന്നത്. ഈ സിനിമ കരീനയ്ക്ക് നഷ്ടപ്പെട്ടതായിരുന്നു. അന്ന് അമീഷ നായികയായി വന്നതോടെ കരീനയ്ക്ക് സ്‌ക്രീപ്റ്റ് മുഴുവന്‍ വിവരിച്ച് നല്‍കിയില്ലെന്നും പിന്നീട് കരീനയെ ഒഴിവാക്കാന്‍ രാകേഷ് റോഷന്‍ തീരുമാനിക്കുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

  Also Read: ബിഗ് ബോസില്‍ വെച്ച് ജാസ്മിന്‍ റോബിനെ കെട്ടിപ്പിടിച്ചതിന്റെ കാരണമിതാണ്; ഒടുവില്‍ ആ സത്യം പറഞ്ഞ് താരം

  മുന്‍പൊരു അഭിമുഖത്തില്‍ ഈ വിഷയത്തെ കുറിച്ച് രാകേഷ് റോഷന്‍ സംസാരിച്ചിരുന്നു. 'കരീനയെ മാറ്റി അമീഷയെ നിയമിച്ചത് തന്റെ തീരുമാനമാണെന്നാണ് രാകേഷ് പറഞ്ഞത്. ഇതിന് കാരണം കരീനയുടെ അമ്മ ബബിതയുടെ നിരന്തരമായ ഇടപെടലാണെന്നും രാകേഷ് റോഷന്‍ വെളിപ്പെടുത്തി. ഈ സിനിമയുടെ ഷൂട്ടിങ് ഒരു പാട്ടില്‍ നിന്നും തുടങ്ങാനാണ് തീരുമാനിച്ചത്. ഫിലിമിസ്ഥാന്‍ സ്റ്റുഡിയോയില്‍ അതിനായിട്ടുള്ള സെറ്റ് ഇടുകയും ചെയ്തു.


  Also Read: മകന്‍ ജനിച്ച ശേഷം അദ്ദേഹത്തിനൊപ്പം ജീവിച്ചിട്ടില്ല; ഭര്‍ത്താവ് രവിചന്ദ്രനുമായി പിരിഞ്ഞതിനെ പറ്റി ഷീല

  എന്നാല്‍ ഷൂട്ടിങ്ങ് തുടങ്ങാന്‍ നാല് ദിവസം ബാക്കിയുള്ളപ്പോള്‍ ബബിത രാകേഷിനെ വിളിച്ചു. ആദ്യമേ ഡയലോഗ് പറയുന്ന സീന്‍ ഷൂട്ട് ചെയ്യണമെന്നും പാട്ട് രംഗം പിന്നീട് ചിത്രീകരിച്ചാല്‍ മതിയെന്നും ആവശ്യപ്പെട്ടു. ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന ആളാണ് കരീനയുടെ അമ്മ ബബിത. എന്നാല്‍ പാട്ടിലൂടെ തുടങ്ങരുതെന്നും അവളതിന് തയ്യാറെല്ലെന്നും ബബിത പറഞ്ഞു. ഡയലോഗ് പറഞ്ഞ് തന്നെ തുടങ്ങണമെന്നായി അവര്‍.

  Also Read: വിവാഹമോചനം കഴിഞ്ഞിട്ട് മാസങ്ങളായി; ധനുഷും മുന്‍ഭാര്യ ഐശ്വര്യയും രഹസ്യമായി കാണാനെത്തി! കാരണമിത്

  അത് സാധിക്കില്ലെന്നും പാട്ട് മികച്ചതാണെന്ന് താന്‍ കരുതുന്നതായും ഈ യൂണിറ്റിനെ കുറിച്ചുള്ള എല്ലാം അവര്‍ക്ക് അറിയാമെന്ന് കരുതുന്നാതിട്ടും പറഞ്ഞു. മാത്രമല്ല വളരെ എളുപ്പം പാട്ടാണ്. പാട്ടിന് ലിപ് സിങ്ക് ചെയ്യുന്നതിനെക്കാളും ബുദ്ധിമുട്ട് ഡയലോഗ് പറഞ്ഞ് അഭിനയിക്കാന്‍ ആയിരിക്കും. അതിന് കരീനയെ ഞങ്ങള്‍ പരിശീലിപ്പിച്ചോളാം എന്നും പറഞ്ഞു. എന്നാല്‍ ബബിത അതില്‍ ഉറച്ച് നിന്നു.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതോടെ ഞാനൊരു കാര്യം തീരുമാനിച്ചു. ഇതുപോലെ നാളെയും അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നൊക്കെ നിങ്ങള്‍ പറഞ്ഞേക്കും. ഈ രീതിയില്‍ നിങ്ങളുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. നല്ല സുഹൃത്തുക്കളായതിനാല്‍ പിരിയുന്നതാണ് നല്ലതെന്ന് കരുതി. അങ്ങനെ ഞങ്ങള്‍ പിരിഞ്ഞു. അന്ന് കരീനയുടെ അമ്മയുണ്ടാക്കിയ പ്രശ്‌നമാണ് നടിയ്ക്ക് ആ സിനിമ നഷ്ടപ്പെടാന്‍ കാരണം. ഇതിനെ പറ്റി പറയാനാണെങ്കില്‍ ഒരുപാടുണ്ടാവും. പക്ഷേ എന്റെ നല്ല സുഹൃത്തായ രണ്ഡീറിന്റെ മകളാണ് കരീന. അതുകൊണ്ട് കൂടുതലായി ഒന്നും പറയുന്നില്ലെന്നും രാകേഷ് അന്ന് വ്യക്തമാക്കി.

  Read more about: kareena kapoor rakesh roshan
  English summary
  When Rakesh Roshan Opens Up The Reason Behind Asking Kareena Kapoor From Kaho Naa Pyaar Hai
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X