CelebsbredcrumbGanesh rajbredcrumbBiography

    ഗണേശ് രാജ് ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് ഗണേഷ് രാജ്. വിനീത് ശ്രീനിനാസന്റെ കൂടെ തട്ടത്തിന്‍ മറയത്ത്, തിര, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്നീ ചിത്രങ്ങളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. കൂടാതെ സംവിധായിക അഞ്ജലി മേനോന്റെ 'ബാഗ്ലൂര്‍ഡെയ്‌സ്' എന്ന ചിത്രത്തിലും പ്രവര്‍ത്തിച്ചു.2016ല്‍ 'ആനന്ദം' എന്ന ചിത്രം സംവിധാനം ചെയ്തു. 2016 ഒക്ടോബര്‍ 21ന് പുറത്തിറങ്ങിയ ആനന്ദം എന്ന  ചലച്ചിത്രം ഒരു കൂട്ടം യുവാക്കളുടെ കഥയാണ് പറയുന്നത്. ഹാബിറ്റ്  ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച  ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചതെല്ലാം പുതുമുഖങ്ങളാണ്. വൈശാഖ്  നായര്‍, അന്നു  ആന്റണി, തോമസ്  മാത്യു, അരുണ്‍  കുര്യന്‍, സിദ്ധി  മഹാജന്‍കട്ടി, റോഷന്‍  മാത്യു, അനാര്‍ക്കലി  മരിക്കാര്‍ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചത്. ചിത്രം വാണിജ്യപരമായി മികച്ച വിജയം നേടി.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X