X
ഹോം » താരങ്ങള്‍ » ഹരീഷ്‌ കണാരന്‍
ഹരീഷ്‌ കണാരന്‍

ഹരീഷ്‌ കണാരന്‍

Actor
ജീവചരിത്രം:  ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടടതരാമായി മാറിയ അഭിനേതാവാണ് ഹരീഷ് കണാരന്‍. രണ്ടാംക്ലാസില്‍ അമ്മ മരണപെട്ടതോടെ അമ്മാവന്റെ സംരക്ഷണത്തിലാണ് വളര്‍ന്നത്. ഗണപത് ഹൈസ്‌ക്കുളില്‍ പഠിക്കുന്ന സമയത്താണ് മിമിക്രിയിലേക്ക്‌ കടന്നുവരുന്നത്. പിന്നീട് ജയപ്രകാശ് കുളൂരിന്റെ നാറ്റം എന്ന നാടകത്തിലൂടെ നാടകരംഗത്തേക്ക് പ്രവേശിച്ചു. പത്താംക്ലാസോടെ പഠിത്തം അവസാനിച്ചു.പിന്നീട് മിമിക്രിയും നാടകവുമായി അഭിനയരംഗത്ത് സജീവമായി. ഇതിനിടയില്‍ ഫിലിം പ്രൊജക്ടര്‍ ഓപ്പറേറ്റര്‍ സഹായിയായും, ഓട്ടോ ഡ്രൈവറായും  ജോലി ചെയ്യാന്‍ തുടങ്ങി. ഇക്കാലയളവിലാണ് സുഹൃത്തുക്കളായ ദേവരാജന്‍,നിര്‍മല്‍ പാലാഴി,വിനോദ് കോവൂര്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് വി ഫോര്‍ കാലിക്കറ്റ് എന്ന ടീം ഉണ്ടാക്കുന്നത്. മഴവില്‍ മനോരമായില്‍ സംപ്രേഷണം ചെയ്ത കോമഡി ഫെസ്റ്റിവലിലൂടെയാണ്  ടീം ശ്രദ്ധിക്കപെടാന്‍ തുടങ്ങിയത്. പരിപാടിയില്‍ അവതരിപ്പിച്ച ജാലിയന്‍ കണാരന്‍ എന്ന കഥാപാത്രം ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. വിനോദ് കോവൂര്‍ അവതരിപ്പിച്ചിരുന്ന കഥാപാത്രമായിരുന്നു ഇത്. വിനോദിന് തിരക്കായതിനാല്‍ ഹരീഷ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു. കോഴിക്കോടന്‍ ശൈലിയിലുള്ള സംഭാഷണങ്ങളുമായി എത്തിയ ജാലിയന്‍ കണാരനെ സംവിധായകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ ചലച്ചിത്രരംഗത്തേക്കും കടന്നവന്നു. പിന്നീടങ്ങോട്ട് ഒരുപാട് സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. ഉത്സാഹകമ്മിറ്റി,സപ്തമശ്രീ തസ്‌ക്കര,നീന,ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര,എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ,അച്ഛാദിന്‍,കുഞ്ഞിരാമയാണം,ഡാര്‍വ്വിന്റെ പരിണാമം തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
കൂടുതൽ വായിക്കുക

ഹരീഷ്‌ കണാരന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ഹരീഷ്‌ കണാരന്‍

പേര് ഹരീഷ്‌ കണാരന്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഹരീഷ്‌ കണാരന്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+