ഒരു ഇന്ത്യൻ അഭിനേത്രിയും നർത്തകിയുമാണ് ഇഷ ഷർവാണി. പ്രശസ്ത നർത്തകി ദക്ഷാ സേത്ത്-ആസ്റ്റ്രേലിയൻ സംഗീതജ്ഞൻ ഡേവിസ്സാരൊ എന്നിവരുടെ മകളായി 1984 സെപ്റ്റംബർ 29-ന് ഗുജറാത്തിൽ ജനിച്ചു. ഏഴാം വയസ്സ് മുതൽ അമ്മയുടെ കീഴിൽ ഔപചാരിക നൃത്തപഠനം ആരംഭിച്ച ഇഷ വിവിധ രാജ്യങ്ങളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. പാർലെയുടെ ഹൈഡ് ആൻഡ് സീക്ക് ബിസ്ക്കറ്റിന്റെ പരസ്യചിത്രത്തിൽ ഹൃതിക് റോഷനോടൊപ്പം നൃത്തം ചെയ്തു. സോയ അക്തറിന്റെ കന്നി സംവിധാന സംരംഭമായ 'ലക്ക് ബൈ ചാൻസ്' എന്ന ചിത്രത്തിലെ പുതുമുഖനായികയുടെ വേഷം പ്രേക്ഷകശ്രദ്ധ നേടി.