ഐസക് തോമസ് കൊട്ടുകപ്പള്ളി ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര സംഗീതസംവിധായകനാണ് ഐസക് തോമസ് കൊട്ടുകപ്പള്ളി. കോട്ടയം ജില്ലയിലെ പാലയാണ് സ്വദേശം. ചലച്ചിത്രസംവിധാനത്തിലും തിരക്കഥാരചനയിലും പൂനൈ ഫിലിം ഇന്‍സ്റ്റ്യൂട്ടില്‍ നിന്നും ബിരുദം നേടി. സംഗീതത്തില്‍ ലണ്ടന്‍ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഗിരീഷ് കാസറവള്ളിയുടെ ദേശീയ അവാർഡ് നേടിയ ചിത്രം തായി സഹേബയിലൂടെയാണ് കൊട്ടുകാപ്പള്ളി സിനിമയിൽ എത്തുന്നത്.

    2004ല്‍  സഞ്ചാരം എന്ന ചിത്രത്തിലെ പശ്ചാത്തലസംഗീതത്തിന് മികച്ച പശ്ചാത്തലസംഗീതത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചു. 2010ല്‍ ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ മികച്ച പശ്ചാത്തലസംഗീതത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌ക്കാരം ലഭിച്ചു. മലയാളത്തിനു പുറമെ കന്നഡ,ഹിന്ദി സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2021 ഫെബ്രുവരി 18ന് അന്തരിച്ചു.




     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X