Celebs»Mallika»Biography

    മല്ലിക ജീവചരിത്രം

    അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത നില്‍ക്കൂത്ത് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് മല്ലിക ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.യഥാര്‍ത്ഥപേര് റീജ വേണുഗോപാല്‍ എന്നാണ്.ചേരന്‍ സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലെ അഭിനയിത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെടുന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയര്‍  പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.പിന്നീട് നിരവധി തമിഴ് ചിത്രങ്ങളില്‍  സഹനടിയായി അഭിനയിച്ചു.തമിഴ്, മലയാളം, തെലുങ്ക്, ബ്യാരി എന്നീ ഭാഷകളിലായി പത്തിലധികം ചിത്രങ്ങളില്‍  അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ റുപ്പി, സ്‌നേഹവീട് എന്നീ മലയാളചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.2011ല്‍  പ്രദര്‍ശനത്തിനെത്തിയ  ബ്യാരി എന്ന ഭാഷയിലെ ആദ്യ ചിത്രമായ ബ്യാരിയിലെ അഭിനയത്തിന് ആ വര്‍ഷത്തെ ദേശീയ ചലച്ചിത്രപുരസ്‌ക്കാരങ്ങളില്‍  പ്രത്യേക പരാമര്‍ശം ലഭിച്ചു.


     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X