Celebs»Poovachal Khader»Biography

    പൂവച്ചൽ ഖാദർ ജീവചരിത്രം

    പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവുമാണ് പൂവച്ചല്‍ ഖാദര്‍. അബൂബക്കര്‍ പിള്ളയുടെയും റാബിയത്തുല്‍ അദബിയ ബീവിയുടെയും മകനായി 1948 ഡിസംബര്‍ 25 ന്ജനനം. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടക്കു സമീപം പൂവച്ചല്‍ ആണ് സ്വദേശം. തൃശ്ശൂര്‍ വലപ്പാട് ശ്രീരാമ പോളിടെക്‌നിക്കില്‍ നിന്ന് ഡിപ്ലോമയും തിരുവനന്തപുരത്തു നിന്നും എ.എം.ഐ.എ പരീക്ഷയും പാസ്സായി. 

    1972ല്‍ കവിത എന്ന ചിത്രത്തിനാണ് ആദ്യമായി ഗാനരചന നടത്തിയത്. നൂറിലധികം മലയാളചിത്രങ്ങള്‍ക്ക് ഗാനങ്ങളെഴുതിയിട്ടുണ്ട്. ചുഴി, ക്രിമിനല്‍സ്, ഉത്സവം, തകര, ചാമരം, കായലും കയറും, താളവട്ടം,ദശരഥം, ഇനി യാത്ര, ലില്ലിപ്പൂക്കള്‍, ഒറ്റപ്പെട്ടവന്‍, ആരോഹണം, ശ്രീ അയ്യപ്പനും വാവരും തുടങ്ങിയ ചിത്രങ്ങളിലെ ഗാനരചനവലിയ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. 

    രാജീവം വിടരും നിന്‍ മിഴികള്‍ (ബെല്‍റ്റ് മത്തായി), നാണമാവുന്നു മേനി നോവുന്നു (ആട്ടക്കലാശം), ഇത്തിരി നാണം പെണ്ണിന് കവിളില്‍ (തമ്മില്‍ തമ്മില്‍) എന്നീ ഗാനങ്ങള്‍ മലയാളസിനിമാഗാനങ്ങളുടെ കൂട്ടത്തില്‍ എന്നും മികച്ചു നില്‍ക്കുന്നവയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് 2021 ജൂണ്‍ 22ന് അന്തരിച്ചു.





     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X