23 Apr, 1938 | Andhra Pradesh
Singer/Actress
പ്രശസ്തയായ ചലച്ചിത്രപിന്നണിഗായികയാണ് എസ്. ജാനകി. 1938 ഏപ്രില്‍ 23ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ജനനം.മൂന്നാം വയസില്‍ സംഗീതം പഠിച്ചു തുടങ്ങി. പത്താം വയസില്‍ ശാസ്ത്രീയ സംഗീത പഠനം ആരംഭിച്ചു. പൈതി സ്വാമിയായിരുന്നു ഗുരു. ജാനകിയുടെ സംഗീത ജീവിതത്തിന് നിര്‍ണായക പങ്കുവഹിച്ചത് അമ്മാവന്‍ ഡോ. ചന്ദ്രശേഖര്‍ ആണ്. അദ്ധേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് സംഗീത പഠനത്തിനായി ജാനകി മദ്രാസിലേക്ക് പോവുന്നത്. ആകാശവാണി ദേശീയ തലത്തില്‍ സംഘടിപ്പിച്ച ഗാന മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയതോടെയാണ് ജാനകി ശ്രദ്ധേയയാവുന്നത്. അതിനുശേഷം മദ്രാസിലെ എ.വി.എം സ്റ്റുഡിയോയില്‍ ജോലി ലഭിച്ചു. 1957ല്‍ 19ആം വയസില്‍ വിധിയിന്‍ വിളയാട്ട് എന്ന തമിഴ് സിനിമയില്‍ ടി. ചലപ്പതി റാവു ഈണം പകര്‍ന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജാനകി ചലച്ചിത്രപിന്നണിഗാനരംഗത്തേക്ക് കടന്നു വരുന്നത്. തെലുങ്ക് ചിത്രമായ എം.എല്‍.എല്‍ അവസരം ലഭിച്ചതിനുശേഷം ജാനകി തിരക്കുള്ള പിന്നണി ഗായികയായി. എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്ട്ര ബഡുഗ, ജര്‍മ്മന്‍ ഭാഷകളിലും പാടിയിട്ടുണ്ട്. വിവിധ ഭാഷകളിലായി ഇരുപതിനായിരത്തിലേറെ ഗാനങ്ങള്‍ ജാനകി ആലപിച്ചിട്ടുണ്ട് . 1200 പരം മലയാള സിനിമാ ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. സംഗീതത്തിന് ഭാഷ തടസ്സമല്ലെന്ന് ഓരോ പാട്ടുകളിലൂടെ ജാനകി തെളിയിച്ചുകൊണ്ടേയിരുന്നു. സംഗീതസംവിധായകന്‍ എം.എസ്. ബാബുരാജാണ് ജാനകിയെ മലയാളസനിമയിലേക്ക് കൊണ്ടുവരുന്നത്.കുട്ടികളുടെ സ്വരത്തില്‍ പാടുന്നതിനുള്ള സവിശേഷമായ കഴിവും ഈ ഗായികക്കുണ്ട്. മലയാളത്തില്‍ ഇത്തരം ചില ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. തളിരിട്ട കിനാക്കള്‍ ...(മൂടുപടം) വാസന്ത പഞ്ചമി നാളില്‍...(ഭാര്‍ഗ്ഗവി നിലയം) സൂര്യകാന്തീ..സൂര്യകാന്തീ ..(കാട്ടുതുളസി) മനിമുകിലെ...(കടത്തുകാരന്) കവിളത്ത് കണ്ണീര്‍ കണ്ടു...(അന്വേഷിച്ചു കണ്ടെത്തിയില്ല) താമരകുംപിളല്ലോ...(അന്വേഷിച്ചു കണ്ടെത്തിയില്ല) അവിടുന്നേന്‍ ഗാനം കേള്‍ക്കാന്‍...(പരീക്ഷ) എന്‍ പ്രാണ നായകനെ..(പരീക്ഷ)... കണ്ണില്‍ കണ്ണില്‍...(ഡേഞ്ചര്‍ ബിസ്‌കറ്റ്) താനേ തിരിഞ്ഞും മറിഞ്ഞും...(അമ്പലപ്രാവ് ) ഇന്നലെ നീയൊരു...(സ്ത്രീ) എന്നിവ മലയാളത്തില്‍ ജാനകി പാടിയ പാട്ടുകളില്‍ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പെടുന്നവയാണ്. ഗായിക എന്നതിനു പുറമെ ജാനകി ഗാന രചനയും സംഗീതസംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.നിരവധി തമിഴ്, തെലുഗു ചിത്രങ്ങള്‍ക്കു വേണ്ടി അവര്‍ ഗാനങ്ങളെഴുതി. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാലു തവണ് എസ്.ജാനകിക്ക് ലഭിച്ചു. 1976ല്‍ ഭപതിനാറു വയതിനിലേ എന്ന തമിഴ് ചിത്രത്തിലെ സിന്ദൂര പൂവേ... എന്നു തുടങ്ങുന്ന ഗാനത്തിനാണ് ആദ്യമായി ദേശീയപുരസ്‌കാരം ലഭിച്ചത്. 1980ല്‍ ഓപ്പോള്‍ എന്ന മലയാളചിത്രത്തിലെ ഏറ്റുമാനൂര്‍ അമ്പലത്തില്‍... എന്ന ഗാനത്തിനും 1984ല്‍ തെലുഗു ചിത്രമായ ഭസിതാര'യില്‍ വെന്നല്ലോ ഗോദാരി ആനന്ദം... എന്നു തുടങ്ങുന്ന ഗാനത്തിനും 1992ല്‍ തമിഴ് ചിത്രമായ ഭതേവര്‍മകനില്‍ ഇഞ്ചി ഇടിപ്പഴകാ... എന്നു തുടങ്ങുന്ന ഗാനത്തിനുമാണ് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചത്. മികച്ച പിന്നണിഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് 14 തവണയും തമിഴ്‌നാട് സര്‍ക്കാരിന്റെ അവാര്‍ഡ് ഏഴു തവണയും ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് പത്തു തവണയും ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌ക്കാരം 1986ലും സുര്‍ സിംഗര്‍ അവാര്‍ഡ് 1987ലും കേരളത്തില്‍നിന്നും സിനിമാ ആര്‍ക്കൈവര്‍ അവാര്‍ഡ് 2002ലും സ്‌പെഷല്‍ ജൂറി സ്വരലയ യേശുദാസ് അവാര്‍ഡ് 2005ലും ലഭിച്ചു.എന്നാല്‍ 2013 ല്‍ ലഭിച്ച് പത്മഭൂഷന്‍ ഗായിക നിരസിച്ചു. എസ് ജാനകിയുടെ സംഗീത ജീവിതത്തെ അടയാളപെടുത്തിയ ഗ്രന്ഥാമാണ് 'എസ് .ജാനകി ആലാപനത്തില്‍ തേനും വയമ്പും'.ഭര്‍ത്താവ് പരേതനായ വി. രാമപ്രസാദ്. ഭര്‍ത്താവിന്റെ മരണശേഷം ജാനകി സിനിമ രംഗത്തുനിന്നും വിട്ടുനിന്നു. കൂടുതല്‍ സമയവും പ്രാര്‍ത്ഥനക്കായി ചെലവിടുന്ന അവര്‍ ഇടക്ക് ഭക്തിഗാന കാസെറ്റുകള്‍ക്കു വേണ്ടി പാടുന്നുണ്ട്. മകന്‍: മുരളീ കൃഷ്ണ. മരുമകള്‍; ഉമ.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| സി പ്രേംകുമാര്‍ | 04 Oct 2018 | |
| രാജസേനൻ | 1995 | |
| സിബി മലയിൽ | 1993 | |
| രാജു അംബരൻ | 1993 |
| പേര് | എസ് ജാനകി |
| തൊഴില്‍ | |
| ജനിച്ച ദിവസം | 23 Apr 1938 |
| പ്രായം | 88 |
| ജനിച്ച സ്ഥലം | Andhra Pradesh |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
എസ് ജാനകി ആസ്തി |
|
| ആസ്തി | |
The age of എസ് ജാനകി in the 2026 was 88.
The എസ് ജാനകി's was born in Andhra Pradesh.
The DOB for എസ് ജാനകി was 23 Apr 1938.
The most recent movies for എസ് ജാനകി is 96.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.