സംവിധായകനും ഛായാഗ്രാഹകനും നടനുമാണ് സന്തോഷ് ശിവന്‍.1964 മാര്‍ച്ച് 8നാണ് ജനനം. സന്തോഷ് ശിവന്റെ പിതാവ് ശിവന്‍ മലയാളത്തിലെ ഡോക്യുമെന്ററി ചിത്രങ്ങളിലെ ഒരു മികച്ച ഛായാഗ്രാഹകനാണ്. സഹോദരന്മാരായ സംഗീത് ശിവനും, സഞ്ജീവ് ശിവനും ചലച്ചിത്രസംവിധായകന്മാരാണ്.നവരസ,മല്ലി,ഹലോ,ദി ടെറോറിസ്റ്റ്, അശോക, അനന്തഭദ്രം,ബിഫോര്‍ ദി റെയിന്‍സ്, ഉറുമി തുടങ്ങി പത്തോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.ഉറുമി, തഹാന്‍, ബിഫോര്‍ ദി റെയിന്‍സ്, പ്രാരംഭ, അനന്തഭദ്രം, അശോക, ദി ടെറോറിസ്റ്റ്, മല്ലി, ഹലോ, നവരസ എന്നിവയാണ് സംവിധാനം ചെയ്ത് ചിത്രങ്ങള്‍. നിധിയുടെ കഥ, പെരുന്തച്ചന്‍, അഹം, കാലാപാനി, യോദ്ധ, ദളപതി, റോജാ, ഹലോ, ഇരുവര്‍, ദര്‍മിയാന്‍, ദില്‍ സെ, അശോക, ബ്രൈഡ് ആന്‍ഡ് പ്രിജുഡിസ്, അനന്തഭദ്രം, രാവണ്‍ എന്നീ ചിത്രങ്ങളില്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്.അഞ്ച് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങളും, മൂന്ന് ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും, പത്ത് അന്താരാഷ്ട്ര ചലച്ചിത്രപുരസ്‌കാരങ്ങളും അടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.തിരുവനന്തപുരത്ത് ശിവന്‍ സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തുന്നു.