Celebs»Sreekanth Murali»Biography

    ശ്രീകാന്ത് മുരളി ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനും നടനുമാണ് ശ്രീകാന്ത് മുരളി. എറണാകുളം സ്വദേശിയാണ്. അച്ഛന്‍ മഠത്തില്‍ മനയില്‍ മുരളീധരന്‍ നമ്പൂതിരി, അമ്മ വി എന്‍ ഹൈമവതി അന്തര്‍ജ്ജനം. കുറുവിലങ്ങാട് ദേവമാതാ കേളേജിലെ പഠനത്തിനുശേഷം കൈരളി ചാനലിലെ പ്രൊഡ്യൂസര്‍ ആയിരുന്ന ശ്രീകാന്ത് 250 ഓളം പരസ്യങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പിന്നീട് പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റെ കൂടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു.

    2017ല്‍ വിനീത് ശ്രീനിവാസനെ നായകനാക്കി എബി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. സംവിധാനത്തിനു പുറമെ നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X