Celebs»Sushin Shyam»Biography

    സുശിന്‍ ശ്യാം ജീവചരിത്രം

    പ്രശസ്ത സംഗീതം സംവിധായകനും ഗായകനുമാണ് സുഷിന്‍ ശ്യാം. ദ ഡൗണ്‍ ട്രൊഡന്‍സ് എന്ന പ്രശസ്തമായ മെറ്റല്‍ ബാന്റിലെ കീബോഡിസ്റ്റ് കൂടിയാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ കീബോർഡ് പരിശീലനം നേടിയ സുഷിൻ ശ്യാം സ്കൂൾ കാലഘട്ടത്തിൽ നിരവധി സംസ്ഥാനതല പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 
     
    സ്കൂൾ പഠനത്തിന് ശേഷം എഞ്ചിനീയറിംഗിന് ചേർന്നെങ്കിലും സംഗീതത്തോടുള്ള ഇഷ്ടംകൊണ്ട് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട്, മലയാളത്തിലെ സംഗീത സംവിധായനായ ദീപക് ദേവിന്റെ സഹായി ആയി 2 വർഷത്തോളം ജോലി ചെയ്തു. 
     
    2014ല്‍ സപ്തമശ്രീ തസ്ക്കരാ:  എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ചെയ്തു.ഷാനവാസ് ബാവകുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്. തുടര്‍ന്നങ്ങോട്ട് നിരവധി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചു. 

    സൈമ അവാര്‍ഡ്‌ 2019 - സംഗീതം- ( കുമ്പളങ്ങി നൈറ്റ്‌സ്)
     
     
     
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X