Actor/Actress
എഴുപതുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു തൊടുപുഴ വാസന്തി. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച വാസന്തി മാതാപിതാക്കളുടെ പാത പിന്തുടര്ന്നാണ് അഭിനയരംഗത്തേക്ക് എത്തിയത്. അച്ഛന്റെ ബാലെ ട്രൂപ്പായ ജയ്ഭാരതിലൂടെയാണ് വാസന്തി അഭിനയരംഗത്തേക്ക് കടന്നുവന്നത്. ഐവി ശശി സംവിധാനം ചെയ്ത ധര്‍മ്മക്ഷേത്ര കുരുക്ഷേത്ര എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ചെന്നായ് വളര്‍ത്തിയ എന്ന കുട്ടി സിനിമയിലാണ് മുഴുനീള വേഷം ലഭിച്ചത്. ഐവി ശശിയുടെ അഭിനിവേശമാണ് വാസന്തിയുടെ കരിയറില്‍ പ്രധാന ബ്രേക്ക് നല്കിയ സിനിമ. എന്നാല്‍ തുടര്‍ന്ന് സിനിമയില്‍ വേണ്ടത്ര അവസരങ്ങള്‍ താരത്തിന് ലഭിച്ചില്ല. പിന്നീട് വീണ്ടും നാടകത്തിലേക്ക് സജീവമായി. തൊടുപുഴക്കാരിയായ വാസന്തിക്ക് പേരിനൊപ്പം തൊടുപുഴ ചേര്‍ത്ത് നല്‍കിയത് അടൂര്‍ ഭവാനിയായിരുന്നു. കെജി ജോര്‍ജ്ജ് സംവിധാനം ചെയ്ത യവനികയെന്ന സിനിമയെന്ന കണ്ടവര്‍ തൊടുപുഴ വാസന്തിയെ മറക്കാന്‍ സാധ്യതയില്ല. രാജമ്മ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ആ സിനിമയ്ക്ക് ശേഷം നിരവധി കഥാപാത്രം അവരെത്തേടിയെത്തി. 1982 ല്‍ പുറത്തിറങ്ങിയ ആലോലം എന്ന സിനിമയിലെ ജാനകിയെന്ന കഥാപാത്രം എറെ ശ്രദ്ധിക്കപെട്ടിരുന്നു. തോപ്പില്‍ഭാസി സംവിധാനം ചെയ്ത മോചനം, എന്റെ നീലാകാശം, കെജി ജോര്‍ജ്ജിന്റെ യവനിക, നവോദയ അപ്പച്ചന് സംവിധാനം ചെയ്ത തീക്കടല്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു. 2016ല്‍ പുറത്തിറങ്ങിയ ഇത് താന്‍ടാ പോലീസിലാണ് അവസാനമായി അഭിനയിച്ചത്. സിനിമാരംഗങ്ങളെ വെല്ലുന്ന ദുരിത ജീവിതമായിരുന്നു താരത്തിന്റേത്. 450 ഓളം സിനിമകളിലും 100ഓളം ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ട താരത്തിന്റെ ദുരവസ്ഥയെക്കുറിച്ച് ഒട്ടനവധി വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് താരത്തിനെ സഹായിക്കാന്‍ മുന്നോട്ട് വന്നിരുന്നു. എന്നാല്‍ കാന്‍സര്‍ രോഗത്തെതുടര്‍ന്ന് 2017 നവംമ്പര്‍ 28ന് അന്തരിച്ചു.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| പ്രസാദ് യാദവ് | 2007 | |
| രാജു അംബരൻ | 1993 | |
| ജോഷി മാത്യു | 1993 | |
| പി ജി വിശ്വംഭരന് | 1993 |
| പേര് | തൊടുപുഴ വാസന്തി |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
തൊടുപുഴ വാസന്തി ആസ്തി |
|
| ആസ്തി | |
The age of തൊടുപുഴ വാസന്തി in the 2026 was NA.
The most recent movies for തൊടുപുഴ വാസന്തി is ആലവട്ടം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.