Celebs»Vinod Guruvayoor»Biography

    വിനോദ് ഗുരുവായൂര്‍ ജീവചരിത്രം

    തിരക്കഥാകൃത്ത്,സംവിധായകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് വിനോദ് ഗുരുവായൂര്‍. 2012ല്‍ ഹീറോ എന്ന ചിത്രത്തിന് തിരക്കഥ രചിച്ചു.ദീപന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ്, തലൈവാസല്‍ വിജയ്, ബാല എന്നിവരായിരുന്നു  പ്രധാന അഭിനേതാക്കള്‍. 2016ല്‍ ശിഖാമണി എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. കാടിന്റെ പശ്ചാത്തലത്തില്‍ ഒരു റെയില്‍വേ ഗ്യാങ്ങ്മാന്റെ കഥയാണ് ചിത്രം അവതരിപ്പിച്ചത്. ചെമ്പന്‍ വിനോദ് ജോസ്,മൃദുല മുരളി, ജെ ഡി ചക്രവര്‍ത്തി,മുകേഷ്,സായികുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.ശ്രീരാജ് സിനിമയുടെ ബാനറില്‍ കെ കെ രാജഗോപാലാണ് ചിത്രം നിര്‍മിച്ചത്. 2018ല്‍ജയരാജ് സെഞ്ച്വറി, മുരളി ഗിന്നസ് എന്നിവരുടെ തിരക്കഥയില്‍ സകലകലാശാല എന്ന ചിത്രം സംവിധാനം ചെയ്തു. ക്യാമ്പസ് കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ധര്‍മജന്‍ ബോള്‍ഗാട്ടി,ടിനി ടോം,ഹരീഷ് പെരുമണ്ണ,നിര്‍മ്മല്‍ പാലാഴി,സുഹൈദ് കുക്കു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്. ഇതിനുപുറമെ 2003ല്‍ പുറത്തിറങ്ങിയ ചക്രം എന്ന ചിത്രത്തിന് ക്രിയേറ്റീവ് കോണ്‍ട്രീബ്യൂഷന്‍ ചെയ്തിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X