X
സക്കറിയ മുഹമ്മദ്
Director/Actor/Story Writer

സക്കറിയ മുഹമ്മദ് ജീവചരിത്രം

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാ രചയിതാവുമാണ് സക്കറിയ മുഹമ്മദ്. കോഴിക്കോട് സാഫി കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ്, വളാഞ്ചേരി മര്‍ക്കസ് കോളജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അതിനുശേഷം ഒരു അഡ്വര്‍ടൈസിങ്ങ് കമ്പനിയില്‍ ജോലി ചെയ്തു. കൂടാതെ മീഡിയ വണ്‍ അക്കാദമിയില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാമുക്കോയ നായകനായി എത്തിയ നേറ്റീവ് വാപ്പ എന്ന മ്യൂസിക് ആല്‍ബത്തിന്റെ സഹസംവിധായകനായിരുന്നു. റിവോളവ് എന്ന ഷോര്‍ട് ഫിലിം ആണ് ആദ്യമായി സംവിധാനം ചെയ്യ്തത്. അതിനുശേഷം ശ്രീജിത്ത് സുകുമാരന്‍ സംവിധാനം ചെയ്യ്ത ഹാങ്ങോവര്‍ എന്ന ചലച്ചിത്രത്തിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. 20118ല്‍ പ്രദര്‍ശനത്തിനെത്തിയ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച ചിത്രം. സൗബിന്‍ ഷാഹിര്‍, സാമുവല്‍ അബിയോള റോബിന്‍സണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌. സൗബിന്‍ ഷാഹിര്‍ നായകനായെത്തിയ ആദ്യ ചിത്രമെന്ന വിശേഷണത്തോടെയാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. മലപ്പുറത്തുകാരുടെ കാല്‍പ്പന്തുകളി പ്രണയത്തെക്കുറിച്ച് പറഞ്ഞ സിനിമയ്ക്ക് തുടക്കത്തിലേ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അതു നിലനിര്‍ത്തിയാണ് പിന്നീടും  മുന്നേറിയത്. 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+