»   » മലയാള സിനിമയിലെ ഏറ്റവും മികച്ച പത്ത് സിനിമാ പോസ്റ്ററുകള്‍; എന്ത് തോന്നുന്നു

മലയാള സിനിമയിലെ ഏറ്റവും മികച്ച പത്ത് സിനിമാ പോസ്റ്ററുകള്‍; എന്ത് തോന്നുന്നു

Written By:
Subscribe to Filmibeat Malayalam

സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പേ ഇപ്പോള്‍ ഒത്തിരി പ്രമോഷന്‍ പരിപാടികളുണ്ട്. ട്രെയിലര്‍, ടീസര്‍, ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അങ്ങനെ നീളുന്നു. സിനിമയിലേക്ക് പ്രേക്ഷകരെ ആദ്യം എത്തിയ്ക്കുന്നത് ഇത്തരം പോസ്റ്റററുകളും ടീസറുകളും ട്രെയിലറുകളുമൊക്കെയാണ്.

സിനിമയ്ക്ക് എന്താണോ പറയാനുള്ളത് അത് ഏറ്റവും ചുരിക്കി ഒറ്റവാക്കില്‍ പോസ്റ്ററിലൂടെ പറയും. ടാഗ് ലൈന്‍ എന്നാണ് അതിനെ വിശേഷിപ്പിച്ചത്. അത്തരത്തില്‍ കാണാനുള്ള ഭംഗികൊണ്ടും മറ്റും പ്രേക്ഷക ശ്രദ്ധ നേടിയ പത്ത് സിനിമാ പോസ്റ്ററുകളെ കുറിച്ചാണ് ഇനി പറയുന്നത്

മലയാള സിനിമയിലെ ഏറ്റവും മികച്ച പത്ത് സിനിമാ പോസ്റ്ററുകള്‍; എന്ത് തോന്നുന്നു

അഞ്ച് വര്‍ഷം പഴക്കമുണ്ട് ഈ സിനിമയ്ക്ക്. പക്ഷെ അതിന്റെ പുതുമ ഇന്നും നിലനിര്‍ത്തുന്നതാണ് ഈ പോസ്റ്റര്‍. ഒരു ദോശ ഉണ്ടാക്കിയ കഥയാണ് ഈ സിനിമ എന്ന് പറയുമ്പോള്‍ കണ്ടവര്‍ക്കറിയാം, അതാണ് ഏറ്റവും ചുരുക്കി പറഞ്ഞാല്‍ ഈ സിനിമ. പ്രധാന കഥാപാത്രങ്ങളും ഈ പോസ്റ്ററിലെത്തിന്നു. മറ്റൊന്ന് ഓരോ കഥാപാത്രങ്ങളുടെയും മുഖഭാവവും നോക്കുക. സിനിമ കണ്ട ഒരു ഫീല്‍ തന്നെ പ്രേക്ഷകര്‍ക്ക് ലഭിയ്ക്കും

മലയാള സിനിമയിലെ ഏറ്റവും മികച്ച പത്ത് സിനിമാ പോസ്റ്ററുകള്‍; എന്ത് തോന്നുന്നു

ടീസറോ ട്രെയിലറോ ഒന്നും തന്നെ പ്രേമത്തിനുണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് ഈ ഒരൊറ്റ പോസ്റ്ററാണ്. ചിത്രശലഭത്തിന്റെ ആകൃതിയില്‍ ഡിസൈന്‍ ചെയ്ത ഈ പോസ്റ്ററില്‍ സിനിമയ്ക്ക് പറയാനുള്ളതൊക്കെയുണ്ട്. എന്താണ് ഒരു ചിത്രശലഭത്തിന്റെ രീതിയെന്നും, ഈ സിനിമയിലെ നായകന്‍ എങ്ങനെയാണെന്നും നമുക്കറിയാവുന്നതാണ്. അതിനെയൊന്ന് ബന്ധിപ്പിച്ചാല്‍ മനസ്സിലാകും ഈ പോസ്റ്ററിലൂടെ സംവിധായകന്‍ എന്താണ് ഉദ്ദേശിച്ചത് എന്ന്

മലയാള സിനിമയിലെ ഏറ്റവും മികച്ച പത്ത് സിനിമാ പോസ്റ്ററുകള്‍; എന്ത് തോന്നുന്നു

സമീപകാലത്തിറങ്ങിയ ഏറ്റവും കളര്‍ഫുളായിട്ടുള്ള ഒരു പോസ്റ്ററാണിത്. സിനിമയും അതുപോലെ നിറങ്ങളുടേതാണ്. ഒരു മാജിക്കല്‍ ചിത്രമെന്ന ഫീല്‍ പ്രേക്ഷകര്‍ക്ക് ഈ പോസ്റ്ററില്‍ നിന്നും ലഭിയ്ക്കുന്നു. ഒരു പറവയെ പോലെ പറന്നു നടക്കുന്ന കഥാപാത്രമാണ് ചാര്‍ലി. അത് പോസ്റ്റര്‍ വരച്ചു വച്ചു, വളരെ കളര്‍ഫുളായി തന്നെ

മലയാള സിനിമയിലെ ഏറ്റവും മികച്ച പത്ത് സിനിമാ പോസ്റ്ററുകള്‍; എന്ത് തോന്നുന്നു

ഈ പോസ്റ്റര്‍ പറയുന്നുണ്ട് എന്താണ് ഡബിള്‍ ബാരല്‍ എന്ന ചിത്രം കൊണ്ട് ഉദ്ദേശിച്ചത് എന്ന്. തോക്കും, അടിയും ഇടിയും, പുകയും, നായകന്റെ വേഷവും, വെസ്‌റ്റേണ്‍ സ്‌റ്റൈലും എല്ലാം പോസ്റ്ററിലുണ്ട്. കഥാപാത്രങ്ങളെല്ലാം പോസ്റ്ററില്‍ ഒന്നിക്കുകയും ചെയ്യുന്നു.

മലയാള സിനിമയിലെ ഏറ്റവും മികച്ച പത്ത് സിനിമാ പോസ്റ്ററുകള്‍; എന്ത് തോന്നുന്നു

ഈ ചിത്രത്തെ സംബന്ധിച്ച് പോസ്റ്ററുകള്‍ക്ക് ഒരു പ്രധാന റോളുണ്ട്. അതിലൊന്നാണ് ഈ പോസ്റ്ററും. ചിത്രമൊരു ആക്ഷന്‍ ലെവലല്ല എന്നതാണ് ആദ്യത്തെ സൂചന. മറ്റൊന്ന്, കാണാതെ പോയ പലരെയും, യഥാര്‍ത്ഥ ജീവിതത്തിലെ പലരെയും ഇവിടെ കാണാം എന്നതാണ്. നായകനും നായികയും ഒന്നിച്ച് റൊമാന്‍സ് കാണിക്കുന്ന പോസ്റ്ററുകളല്ല, മറിച്ച് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും പോസ്റ്ററുകളിറക്കിയിട്ടുണ്ട്.

മലയാള സിനിമയിലെ ഏറ്റവും മികച്ച പത്ത് സിനിമാ പോസ്റ്ററുകള്‍; എന്ത് തോന്നുന്നു

ചിത്രം കണ്ടവര്‍ക്കറിയാം സിനിമയുടെ സസ്‌പെന്‍സ് പോലും ഈ പോസ്റ്ററില്‍ ഒളിച്ചുവച്ചിട്ടുണ്ട്. അത്രയേറെ ഇനോവേറ്റീവായ ഈ പോസ്റ്ററില്‍ സിനിമയ്ക്ക് പറയാനുള്ളതത്രെയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒരു മാജിക്ക് പെട്ടന്ന് സംഭവിയ്ക്കുന്നു

മലയാള സിനിമയിലെ ഏറ്റവും മികച്ച പത്ത് സിനിമാ പോസ്റ്ററുകള്‍; എന്ത് തോന്നുന്നു

ഇപ്പോഴും കാണുമ്പോള്‍ ആരാണ് വില്ലന്‍ ആരാണ് നായകന്‍ എന്നൊരു കണ്‍ഫ്യൂഷന്‍ പ്രേക്ഷകരിലുണ്ടാക്കുന്ന പോസ്റ്റര്‍. മുകളിലത്തെ നിലയില്‍ നിന്ന് ജനലിലൂടെ പുറത്തേക്ക് നോക്കുന്ന ടീച്ചറെ വരെ വളരെ സൂക്ഷമതയോടെ പോസ്റ്ററിലെത്തിച്ചു. അതേ സമയം വളരെ സ്‌റ്റൈലിഷുമാണ് പോസ്റ്റര്‍ എന്നത് ശ്രദ്ധേയം

മലയാള സിനിമയിലെ ഏറ്റവും മികച്ച പത്ത് സിനിമാ പോസ്റ്ററുകള്‍; എന്ത് തോന്നുന്നു

സമീപകാലത്തിറങ്ങിയ ഏറ്റവും അട്രാക്ടീവായ പോസ്റ്ററാണ് ദൃശ്യത്തിന്റേത്. കഥാപാത്രം ഒരു കര്‍ഷകനാണ്. അദ്ദേഹം എന്തോ മറച്ചുവയ്ക്കാന്‍ ശ്രമിയ്ക്കുന്നത് പോസ്റ്ററില്‍ കാണാം. മോഹന്‍ലാലിന്റെ കണ്ണില്‍ തെളിയുന്നു ഈ സിനിമയ്ക്ക് പറയാനുള്ളത്, അല്ലെങ്കില്‍ ആ സസ്‌പെന്‍സ്

മലയാള സിനിമയിലെ ഏറ്റവും മികച്ച പത്ത് സിനിമാ പോസ്റ്ററുകള്‍; എന്ത് തോന്നുന്നു

നാളെ (മാര്‍ച്ച് 18) റിലീസിനെത്തുന്ന ചിത്രമാണ് ഡാര്‍വിന്റെ പരിണാമം. ഇതില്‍ നായകന്റെ പിന്നില്‍ നിന്ന് വീട്ടുസാധനങ്ങള്‍ ചിലത് പറന്ന് പോകുന്നതായി കാണുന്നുണ്ട്. ഈ സിനിമയ്ക്ക് പറയാനുള്ളതെല്ലാം പോസ്റ്ററിലുണ്ടെന്നാണ് അണിയറയില്‍ നിന്നും ലഭിയ്ക്കുന്ന വിവരം. അതെന്താണെന്നും ഈ പോസ്റ്ററിന്റെ അര്‍ത്ഥമെന്താണെന്നും അറിയാന്‍ നാളെ ചിത്രം റിലീസ് ചെയ്യുന്നതുവരെ കാത്തിരിയ്ക്കാം

മലയാള സിനിമയിലെ ഏറ്റവും മികച്ച പത്ത് സിനിമാ പോസ്റ്ററുകള്‍; എന്ത് തോന്നുന്നു

പോസ്റ്റര്‍ കണ്ടപ്പോള്‍ പലരും പറഞ്ഞു പേരും പോസ്റ്ററും യോജിച്ചതാണ്. പക്ഷെ അത് ഒരിക്കല്‍ കൂടെ ഉറപ്പിച്ചത് ഇന്നലെ (മാര്‍ച്ച് 16) ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയപ്പോഴാണ്. ചിത്രത്തില്‍ നായകകന്‍ ദുല്‍ഖര്‍ സല്‍മാന്റെ മുഖത്ത് കാണുന്ന ആ ഭാവമാണ് ഈ സിനിമ, അതെ കലി, കലിപ്പ്...

English summary
There was a time in Malayalam cinema, when movie posters were solely looked upon as a notice for a film's release. They were meant to be mere wall posters that would come up at the time of release and maybe after the completion of 50 days or 100 days of theatrical run.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X