»   » മലയാളത്തിലെ ആദ്യ ഹോമോ സെക്ഷ്വാലിറ്റി ചിത്രം ഏത്? ഹോമോസെക്ഷ്വാലിറ്റി തുറന്ന് കാട്ടിയ ചിത്രങ്ങള്‍

മലയാളത്തിലെ ആദ്യ ഹോമോ സെക്ഷ്വാലിറ്റി ചിത്രം ഏത്? ഹോമോസെക്ഷ്വാലിറ്റി തുറന്ന് കാട്ടിയ ചിത്രങ്ങള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ഹോമോസെക്ഷ്വാലിറ്റി അഥവ സ്വവര്‍ഗ്ഗപ്രണയം പ്രമേയമാക്കി ഒത്തിരി ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ സ്വവര്‍ഗ്ഗപ്രണയം ചിത്രം ഏതാണെന്ന് അറിയുമൊ? 1978ല്‍ പുറത്തിറങ്ങിയ രണ്ട് പെണ്‍കുട്ടികളാണ് ആദ്യമായി സ്വര്‍വര്‍ഗ്ഗ പ്രണയത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം. വിടി നന്ദകുമാറിന്റെ രണ്ട് പെണ്‍കുട്ടികള്‍ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയതായിരുന്നു ചിത്രം.

എന്താണ് പ്രകൃതി വിരുദ്ധ പ്രണയം അഥവ ഹോമോസെക്ഷ്വാലിറ്റി? സ്വവര്‍ഗ്ഗരതിക്കാരെ പ്രധാനമായും മൂന്നായി തരംതിരിക്കാം. പുരുഷ വേശികള്‍, ദ്വൈത രതിക്കാര്‍, സ്വവര്‍ഗ്ഗ പ്രണയിനികള്‍. പുരുഷ വേശികളെ സ്വവര്‍ഗ്ഗരതിക്കാര്‍ എന്ന വിഭാഗത്തില്‍ കൂട്ടാറുണ്ട്. ഇവരില്‍ ഏറെയും ആഡംബരത്തിന് വേണ്ടിയും പണസമ്പാദനത്തിന് വേണ്ടിയും ലൈംഗികത തൊഴിലായി സ്വീകരിക്കുന്നുണ്ട്.

എന്നാല്‍ വിവാഹത്തോടെ ഇവരില്‍ സ്വവര്‍ഗ്ഗരതി ഇല്ലാതാകുന്നതായും പറയുന്നുണ്ട്. നിയമങ്ങളെയും സമൂഹത്തെയും ഭയന്നാണ് ഇവരില്‍ പലരും തന്റെ സ്വവര്‍ഗ്ഗാനുരാഗത്തെ കുറിച്ച് പറയാതിരിക്കുന്നത്. ഇതാ സ്വവര്‍ഗ്ഗപ്രണയം തുറന്ന് കാട്ടിയ പത്ത് മലയാള ചിത്രങ്ങള്‍. തുടര്‍ന്ന് വായിക്കാം.

മലയാളത്തിലെ ആദ്യത്തെ ഹോമോ സെക്ഷ്വാലിറ്റി ചിത്രം ഏത്? ഹോമോസെക്ഷ്വാലിറ്റി തുറന്ന് കാട്ടിയ ചിത്രങ്ങള്‍

1978ല്‍ മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് രണ്ട് പെണ്‍കുട്ടികള്‍. മലയാളത്തില്‍ ആദ്യമായി സ്വവര്‍ഗ്ഗപ്രണയം പ്രമേയമാക്കി ഒരുക്കിയ ചിത്രം. വിടി നന്ദകുമാറിന്റെ രണ്ട് പെണ്‍കുട്ടികള്‍ എന്ന ചിത്രത്തിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു ഇത്. ശോഭ, അനുപമ മോഹന്‍, മാധു, സുകുമാരന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മലയാളത്തിലെ ആദ്യത്തെ ഹോമോ സെക്ഷ്വാലിറ്റി ചിത്രം ഏത്? ഹോമോസെക്ഷ്വാലിറ്റി തുറന്ന് കാട്ടിയ ചിത്രങ്ങള്‍

1986ല്‍ പത്മരാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് ദേശാടനക്കിളി കരയാറില്ല. മലയാള സിനിമാ ചരിത്രത്തില്‍ വളരെ വ്യത്യസ്തമായി സംഭവിച്ച ചിത്രമായിരുന്നു. രണ്ട് പെണ്‍കുട്ടികളുടെ അസാധാരണമായ സൗഹൃദത്തെ കുറിച്ചാണ് ചിത്രത്തില്‍. സ്വവര്‍ഗ്ഗപ്രണയ ചിത്രം എന്ന് പറഞ്ഞ് പുറത്ത് വന്ന ചിത്രം പത്മരാജന്റെ സിനിമകളില്‍ ശ്രദ്ധേയമായ ഒന്നാണ് ദേശാടനക്കിളികള്‍ കരയാറില്ല. കാര്‍ത്തിക, ശാരി,മോഹന്‍ലാല്‍,ഉര്‍വശി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മലയാളത്തിലെ ആദ്യത്തെ ഹോമോ സെക്ഷ്വാലിറ്റി ചിത്രം ഏത്? ഹോമോസെക്ഷ്വാലിറ്റി തുറന്ന് കാട്ടിയ ചിത്രങ്ങള്‍

2004ല്‍ പുറത്തിറങ്ങിയ ചിത്രം. ലിജി ജെ പുല്ലാപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്തത്. സുഹാസിനി വി നായര്‍, ശ്രുതി മേനോന്‍, കെഎപിഎസി ലളിത എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കേരളത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയതായിരുന്നു ചിത്രം.

മലയാളത്തിലെ ആദ്യത്തെ ഹോമോ സെക്ഷ്വാലിറ്റി ചിത്രം ഏത്? ഹോമോസെക്ഷ്വാലിറ്റി തുറന്ന് കാട്ടിയ ചിത്രങ്ങള്‍

ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു. 2009ലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോഷ്വാ ന്യൂട്ടണ്‍ കഥയും തിരക്കഥയും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വചന്‍ ഷെട്ടിയാണ്. ആസിഫ് അലി, റീമ കല്ലിങ്കല്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മലയാളത്തിലെ ആദ്യത്തെ ഹോമോ സെക്ഷ്വാലിറ്റി ചിത്രം ഏത്? ഹോമോസെക്ഷ്വാലിറ്റി തുറന്ന് കാട്ടിയ ചിത്രങ്ങള്‍

പ്രിയാനന്ദന്‍ സംവിധാനം ചെയ്ത ചിത്രം. തമ്പി ആന്റണി, പ്രകാഷ് ബാരെ, ബാബു ആന്റണി, ഷര്‍ബാണി മുഖര്‍ജി, സംവൃത സുനില്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മലയാളത്തിലെ ആദ്യത്തെ ഹോമോ സെക്ഷ്വാലിറ്റി ചിത്രം ഏത്? ഹോമോസെക്ഷ്വാലിറ്റി തുറന്ന് കാട്ടിയ ചിത്രങ്ങള്‍

സെയ്ദ് ഉസ്മാന്‍ സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സൈലന്റ് വാലി. നിതീഷ്, രൂപശ്രീ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എആര്‍ അനൂപ് രാജാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

മലയാളത്തിലെ ആദ്യത്തെ ഹോമോ സെക്ഷ്വാലിറ്റി ചിത്രം ഏത്? ഹോമോസെക്ഷ്വാലിറ്റി തുറന്ന് കാട്ടിയ ചിത്രങ്ങള്‍

ബോബി-സഞ്ജയ് ടീം തിരക്കഥ എഴുതി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് മുംബൈ പോലീസ്. 2013ലാണ് ചിത്രം പുറത്തിറങ്ങുന്നത്. പൃഥ്വിരാജ്,ജയസൂര്യ, റഹ്മാന്‍, അപര്‍ണാ നായര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ സൂപ്പര്‍താരം സ്വവര്‍ഗ്ഗപ്രണയിനിയായി അഭിനയിച്ച ചിത്രം.

English summary
10 Malayalam Films Based On Homosexuality.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam