For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു മലയാളി തീര്‍ച്ചയായും കണ്ടിരിക്കേണ്ട പത്ത് സിനിമകള്‍?

By Aswini
|

ജീവിതത്തോടും യാഥാര്‍ത്ഥ്യത്തോടും ഏറ്റവും അടുത്തു നില്‍ക്കുന്ന സിനിമകളാണ് മലയാളത്തില്‍ ഉണ്ടാവാറുള്ളത് എന്ന സത്യം മറ്റ് സിനിമാ ഇന്റസ്ട്രികളും അംഗീകരിച്ചതാണ്. നൂറിലധികം അത്തരം മികച്ച സിനിമകള്‍ മലയാളത്തില്‍ സംഭവിച്ചിട്ടുണ്ട്. കലാമൂല്യമുള്ളതും കാവ്യ ബോധമുള്ളതുമായ ചിത്രങ്ങള്‍.

അതില്‍ നിന്നൊരു പത്തെണ്ണം തിരഞ്ഞെടുക്കുക ശ്രമകരമായ ജോലിയാണ്. ഇന്നിരിക്കിലും ഒരു മലയാളി സിനിമാ പ്രേമി തീര്‍ച്ചയായും കണ്ടിരിക്കേണ്ട പത്ത് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം. എന്തുകൊണ്ടാണെന്നും

മണിച്ചിത്രത്താഴ്

ഒരു മലയാളി തീര്‍ച്ചയായും കണ്ടിരിക്കേണ്ട പത്ത് സിനിമകള്‍?

ഈ സിനിമ കാണാത്ത ഒരു മലയാളി പ്രേക്ഷകനും ഉണ്ടാകില്ലെന്നറിയാമെങ്കിലും, ഒരു മലയാളി സിനിമാ പ്രേക്ഷകന്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമകളെ കുറിച്ച് പറയുമ്പോള്‍ ആദ്യം പറയേണ്ടത് മണിച്ചിത്രത്താഴ് തന്നെയാണ്. 1993 ല്‍ ഫാസില്‍ സംവിധാനത്തില്‍ പുറത്തിറങ്ങിയ ക്ലാസിക് ഫിസിയോളജിക്കല്‍ ത്രില്ലര്‍. ഹിന്ദി, തമിഴ്, കന്നട തുടങ്ങി എല്ലാ ഭാഷകളിലേക്കും മണിച്ചിത്രത്താഴ് റീമേക്ക് ചെയ്‌തെങ്കിലും മലയാളത്തിലെ അത്രയും ഭംഗിയും സൗന്ദര്യവും അവതരണമികവും മറ്റെവിടെയും കണ്ടിട്ടില്ല. ചിത്രത്തിന്റെ കഥാപാത്ര സൃഷ്ടിയാണ് ഏറ്റവും മുന്നില്‍. ശോഭനയുടെയോ മോഹന്‍ലാലിന്റെയോ സുരേഷ് ഗോപിയുടേയോ, എന്തിനേറെ ചെറിയൊരു വേഷത്തിലെത്തിയ ഗണേഷ് കുമാറിന്റെ പകരക്കരനായി പോലും മറ്റാരെയും ഇതില്‍ ചിന്തിക്കാന്‍ കഴിയില്ല. മികച്ച നടിയ്ക്കുള്ള സംസ്ഥാന- ദേശീയ പുരസ്‌കാരം ശോഭനയ്ക്ക് നേടിക്കൊടുത്തത് ചിത്രത്തിലെ ഗംഗയില്‍ കൂടിയ നാഗവല്ലിയാണ്. അല്ലാതെയും ചിത്രം നേടിയ പുരസ്‌കാരങ്ങളേറെ

ദൃശ്യം

ഒരു മലയാളി തീര്‍ച്ചയായും കണ്ടിരിക്കേണ്ട പത്ത് സിനിമകള്‍?

വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു മോഹന്‍ലാല്‍ ചിത്രം ചരിത്രമാവര്‍ത്തിച്ചതാണ് ദൃശ്യം എന്ന ചിത്രത്തിലൂടെ കണ്ടത്. കുടുംബത്തില്‍ സംഭവിയ്ക്കുന്ന അപ്രതീക്ഷിതമായ ഒരു വിപത്തില്‍ നിന്ന് ഭാര്യയെയും മക്കളെയും രക്ഷപ്പെടുത്താന്‍ സാധാരണക്കാരനായ ഒരു കേബിള്‍ ഓപ്പറേറ്റന്‍ നിയമത്തിന്റെ ഇരുണ്ടവശങ്ങള്‍ ഉപയോഗപ്പെടുത്തുന്നതാണ് സിനിമയുടെ കഥാതന്തു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യ ഹിന്ദിയിലും തമിഴിലുമുള്‍പ്പടെ മിക്ക ഭാഷയിലേക്കും റീമേക്ക് ചെയ്തു. മികച്ച ജനപ്രിയചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം പോയ വര്‍ഷം സ്വന്തമാക്കിയത് ജോര്‍ജ്ജു കുട്ടിയുടെ കുടുംബത്തിന്റെയും കഥയാണ്. ചിത്രത്തിലെ അഭിനയത്തിലൂടെ കലാഭവന്‍ ഷാജോണിനും ആശ ശരത്തിനും ഒത്തിരി അംഗീകാരങ്ങള്‍ ലഭിച്ചു.

ബാംഗ്ലൂര്‍ ഡെയ്‌സ്

ഒരു മലയാളി തീര്‍ച്ചയായും കണ്ടിരിക്കേണ്ട പത്ത് സിനിമകള്‍?

യുവത്വത്തിന്റെ ആഘോഷമാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ്. അതുകൊണ്ട് തന്നെ ഈ തലമുറയില്‍ പെട്ട ഒരാളും ഈ സിനിമ മിസ് ചെയ്തുകാണില്ല. ബാംഗ്ലൂര്‍ ജീവിതം എന്ന സ്വപ്നത്തെ സാക്ഷാത്കരിക്കുന്ന മൂന്ന് കസിന്‍സ്. അവരുടെ മൂവരുടെയും ജീവിതത്തിലൂടെയുള്ള യാത്ര. അതിലേക്ക് കടന്നുവരുന്ന മറ്റു മൂന്നുനാല് പേര്‍. കസിന്‍സായി എത്തിയ ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും നസ്‌റിയ നസീമും ശരിക്കും പ്രേക്ഷകരെ സ്വാധീനിച്ചു. ഒരു കളര്‍ഫുള്‍, യൂത്ത് ഫുള്‍ ഫീല്‍ ആണ് ചിത്രത്തിലൂടെ അഞ്ജലി മേനോന്‍ നല്‍കിയത്. നസ്‌റിയയ്ക്കും നിവിന്‍ പോളിയ്ക്കും ഇപ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടീ-നടന്മാര്‍ക്കുള്ള പുരസ്‌കാരം നേടിക്കൊടുത്തത് ഈ ചിത്രത്തിലെ അഭിനയമാണ്. അഞ്ജലി മേനോനെ മികച്ച തിരക്കഥാകൃത്തായി തിരഞ്ഞെടുത്തതും ഈ ചിത്രത്തിന് വേണ്ടി എഴുതിയതിന്. അങ്ങനെ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഏറെ

ഉസ്താദ് ഹോട്ടല്‍

ഒരു മലയാളി തീര്‍ച്ചയായും കണ്ടിരിക്കേണ്ട പത്ത് സിനിമകള്‍?

ജീവിതത്തിലെ യഥാര്‍ത്ഥ സ്‌നേഹവും നന്മയും തുറന്നു കാട്ടിയ ചിത്രമാണ് അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യത്തെ ബ്ലോക്ബസ്റ്റര്‍ ഹിറ്റ്. ഏതൊരു യുവത്വത്തിനും തങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള ഒരു പ്രചോദനം കൂടെയാണ് ഉസ്താദ് ഹോട്ടല്‍ എന്ന യൂത്ത്ഫുള്‍ ചിത്രം. മൂന്ന് ദേശീയ പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്- മികച്ച എന്റര്‍ടൈന്‍മെന്റ് ചിത്രം, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്കു പുറമെ തിലകന് പ്രത്യേക ജൂറി അവാര്‍ഡും ലഭിച്ചു.

സന്ദേശം

ഒരു മലയാളി തീര്‍ച്ചയായും കണ്ടിരിക്കേണ്ട പത്ത് സിനിമകള്‍?

കേരളത്തിലെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ ആകെമൊത്തം ഒന്നടങ്കം കളിയാക്കിയൊരുക്കിയ ആക്ഷേപഹാസ്യ ചിത്രം. സിനിമയെ പ്രേമിയ്ക്കുന്ന ഒരു മലയാളിക്കും സന്ദേശം എന്ന ചിത്രം മാറ്റിനിര്‍ത്താന്‍ കഴിയില്ല. 1991 ന്‍ കൃത്യമായ സമയത്താണ് സത്യന്‍ അന്തിക്കാട് ഈ ചിത്രം ഒരുക്കിയതെന്നതും ശ്രദ്ധേയം. ശ്രീനിവാസന്റെ ഗംഭീര തിരക്കഥയ്‌ക്കൊപ്പം അഭിനം കൂടെ ആയപ്പോള്‍ മലയാളികള്‍ക്ക് മറക്കാനാവത്ത ചിത്രങ്ങളിലൊന്നായി സന്ദേശം മാറി. ശ്രീനിവാസനൊപ്പം ജയറാമും മത്സരിച്ചഭിനയിച്ചു. ക്ലൈമാക്‌സിലേക്ക് കടക്കുമ്പോള്‍ ചിത്രം അതിന്റെ ഗൗരവത്തിലേക്കെത്തുകയായിരുന്നു.

ഒരു വടക്കന്‍ വീരഗാഥ

ഒരു മലയാളി തീര്‍ച്ചയായും കണ്ടിരിക്കേണ്ട പത്ത് സിനിമകള്‍?

ടി ഹരിഹരന്റെയും എംടി വാസുദേവന്റെയും കൂട്ടുകെട്ടില്‍ മലയാളത്തിന് ലഭിച്ച മികച്ച ചിത്രങ്ങളിലൊന്നാണ് ഒരു വടക്കന്‍ വീരഗാഥ. ചന്തു എന്ന കഥാപാത്രമായി മമ്മൂട്ടിയെ അല്ലാതെ മറ്റൊരാളെയും മലയാളി പ്രേക്ഷകന് സങ്കല്‍പിക്കാന്‍ കഴിയില്ല. 1989 ല്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ തിരക്കഥയ്ക്ക് എംടി വാസുദേവന്‍ നായകര്‍ക്കും, മികച്ച നടന് മമ്മൂട്ടിയ്ക്കും, മികച്ച കലാസംവിധാനത്തിന് പി കൃഷ്ണമൂര്‍ത്തിയ്ക്കും ദേശീയ പുരസ്‌കാരം ലഭിച്ചു. എംടിയ്ക്കും (തിരക്കഥാകൃത്ത്) മമ്മൂട്ടിയ്ക്കും(നടന്‍) ഹരിഹരനും(മികച്ച ചിത്രം) ഗീതയ്ക്കും (മികച്ച നടി), കെ രാമചന്ദ്ര ബാബുവിനും (ഛായാഗ്രഹകന്‍) കെഎസ് ചിത്രയ്ക്കും (മികച്ച ഗായിക) സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

കേരള വര്‍മ്മ പഴശ്ശിരാജ

ഒരു മലയാളി തീര്‍ച്ചയായും കണ്ടിരിക്കേണ്ട പത്ത് സിനിമകള്‍?

ഇതിഹാസ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളാനും അഭിനയിച്ചു ഫലിപ്പിയ്ക്കാനും മമ്മൂട്ടിയോളം കഴിവുള്ള മറ്റൊരു നടന്‍ മലയാളത്തിലുണ്ടോ എന്നത് സംശയം. കേരളവര്‍മ്മ പഴശ്ശിരാജയുടെ ജീവിതം ആസ്പദമാക്കി വീണ്ടും എംടിയും ഹരിഹരനും മമ്മൂട്ടിയും ഒന്നിച്ചപ്പോള്‍ മലയാളത്തില്‍ സംഭവിച്ചതാണ് ഈ ചിത്രം. ചിത്രത്തിന്റെ കഥാപാത്ര സൃഷ്ടിയാണ് സിനിമയുടെ വിജയത്തെ പൂര്‍ണതയില്‍ എത്തിച്ചത്. മനോജ് കെ ജയനും ശരത്ത് കുമാറിനും പത്മപ്രിയയ്ക്കും സുരേഷ് നായര്‍ക്കും കനിഹയ്‌ക്കെ പകരം മറ്റ് അഭിനേതാക്കളെ സങ്കല്‍പിക്കുക വയ്യ. ദേശീയ തലത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരവും (ഇളയരാജ) മികച്ച ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരവും(റസൂല്‍ പൂക്കുട്ടി) ചിത്രത്തിന് ലഭിച്ചു. പത്മപ്രിയ ജൂറിയുടെ പ്രത്യേക പരമാര്‍ശത്തിനും അര്‍ഹയായി. സംസ്ഥാന തലത്തിലും ചിത്രം ഒത്തിരി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. മികച്ച സംവിധായകന്‍ (ഹരിഹരന്‍) മിച്ച സഹനടന്‍ (മനോജ് കെ ജയന്‍) മികച്ച സഹനടി (പത്മപ്രിയ), മികച്ച തിരക്കഥാകൃത്ത് (എംടി വാസുദേവന്‍ നായര്‍), മികച്ച എഡിറ്റര്‍ (എ ശ്രീകുമാര്‍ പ്രസാദ്), മികച്ച കാ സംവിധായകന്‍ (മുത്തുരാജ്), മികച്ച വസ്ത്രാലങ്കാരം (നടരാജ്), മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ഷോഭി തിലകന്‍) എന്നീ നിലകളിലാണ് പുരസ്‌കാരം.

1983

ഒരു മലയാളി തീര്‍ച്ചയായും കണ്ടിരിക്കേണ്ട പത്ത് സിനിമകള്‍?

ക്രിക്കറ്റിന്റെ കാന്‍വാസില്‍ വരച്ച മികച്ച കുടുംബ ചിത്രം. ജീവിതത്തില്‍ പരാജയപ്പെട്ടയാളാണ് രമേശന്‍. എന്നാല്‍ തന്റെ സ്വപ്‌നം മകനിലൂടെ സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്ന രമേശനിലും മകനിലുമാണ് 1983 അവസാനിക്കുന്നത്. 18 വയസ്സുമുതല്‍ 40 വയസ്സുവരെയുള്ള രമേശന്റെ ജീവിതം നിവിന്‍ പോളി എന്ന നടന്‍ ഉള്‍ക്കൊണ്ടു. ഈ ചിത്രത്തിലെ അഭിനയമാണ് ഇപ്പോള്‍ നിവിന്‍ പോളിയെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹനാക്കിയിരിക്കുന്നത്. എബ്രിഡ് ഷൈന്‍ എന്ന നവാഗത സംവിധായകന്റെ അരങ്ങേറ്റം കൂടെയാണ് 1983 ലൂടെ സംഭവിച്ചത്. എബ്രിഡ് ഷൈനിന് മികച്ച നവാഗത സംവിധായകനുള്ള ഈ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരവും ചിത്രം നേടിക്കൊടുത്തു. ഗോപി സുന്ദറിന് മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത് ഈ ചിത്രമാണ്.

കിലുക്കം

ഒരു മലയാളി തീര്‍ച്ചയായും കണ്ടിരിക്കേണ്ട പത്ത് സിനിമകള്‍?

എത്ര കണ്ടാലും മലയാളിക്ക് ബോറടിക്കാത്ത ചിത്രമേതാണെന്ന് ചോദിച്ചാല്‍ ആദ്യം പറയുന്ന പത്തു ചിത്രങ്ങളില്‍ ഒന്നായിരിക്കും കിലുക്കം. 1991 ല്‍ രേവതിയെയും മോഹന്‍ലാലിനെയും ജഗതി ശ്രീകുമാറിനെയും തിലകനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം. മലയാളത്തിലിറങ്ങിയ എക്കാലത്തെയും മികച്ച ഹാസ്യചിത്രങ്ങളിലൊന്ന്. ഹാസ്യമെന്ന് പറയുമ്പോള്‍ ജഗതിയുടെയും രേവതിയുടെയും അഭിനയം എടുത്തു പറയേണ്ടതായി വരും. സംസ്ഥാന തലത്തില്‍ മോഹന്‍ലാലിന് മികച്ച നടനുള്ള പുരസ്‌കാരവും ജഗതി ശ്രീകുമാറിന് മികച്ച സഹനടനുള്ള പുരസ്‌കാരവും എന്‍ ഗോപാലകൃഷ്ണന് മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരവും എസ് കുമാറിന് മികച്ച ഛായാഗ്രഹകനുള്ള പുരസ്‌കാരവും ചിത്രം നേടിക്കൊടുത്തു.

തൂവാനത്തുമ്പികള്‍

ഒരു മലയാളി തീര്‍ച്ചയായും കണ്ടിരിക്കേണ്ട പത്ത് സിനിമകള്‍?

എം പദ്മകുരാജന്റെ ഭാവനയില്‍ നിന്നുമുണ്ടായ മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രം. ഇന്നും റൊമാന്റിക് ചിത്രമെന്ന് പറയുമ്പോള്‍ തൂവാനത്തുമ്പികള്‍ കഴിഞ്ഞിട്ടേ മലയാളികള്‍ക്ക് മറ്റൊന്നുള്ളൂ. പ്രണയം എന്ന വികാരത്തിന് മനുഷ്യന്‍ എന്ത്മാത്രം പ്രാധാന്യം നല്‍കുന്നു എന്ന് ഈ ചിത്രം കണ്ടാല്‍ ബോധ്യമാകും. രാധയോടും (പാര്‍വതി) ക്ലാരയോടും (സുമലത) ജയകൃഷ്ണന് (മോഹന്‍ലാല്‍) തോന്നിയ പ്രണയമാണ് ചിത്രം.

English summary
are easily more than 100 movies which have attained a cult status and are a must-watch. To pick the ten best films from this list is a herculean task. But we have compiled a list of ten Malayalam films any movie-lover must watch at least once in their lifetime.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more