twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തരംഗം സൃഷ്ടിച്ച പത്ത് മലയാള സിനിമകള്‍

    By Aswini
    |

    1999 വരെ മലയാള സിനിമയില്‍ സുവര്‍ണ കാലമായിരുന്നു. കലാമൂല്യമുള്ള ഒത്തിരി കുടുംബ ചിത്രങ്ങള്‍ ആ കാലഘട്ടത്ത് ഇറങ്ങി. 2000 ലേക്ക് കടന്നതോടെ മലയാള സിനിമകള്‍ ശരാശരിയില്‍ ഒതുങ്ങി.മലയാളി സിനിമാ പ്രേമികളുടെ അസ്വാദനത്തിന് മാറ്റമോ സിനിമയുടെ നിലവാരത്തില്‍ സംഭവിച്ച പാളിച്ചയോ എന്തോ ആവാം കാരണം

    എന്നാല്‍ 2012 ഓടെ വീണ്ടും തലതിരിയാന്‍ തുടങ്ങി. ഉസ്താദ് ഹോട്ടല്‍, തട്ടത്തിന്‍ മറയത്ത് തുടങ്ങിയ ചിത്രങ്ങള്‍ ഹിറ്റായതോടെ മലയാളി സിനിമാ പ്രേമികളുടെ ആസ്വാദനത്തില്‍ വന്ന മാറ്റം തന്നെയാണ് പ്രധാന കാര്യം എന്ന് ബോധ്യമായി. അത്തരത്തില്‍ ഉസ്താദ് ഹോട്ടലിന് ശേഷം തരംഗം സൃഷ്ടിച്ച മലയാള സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

    ഉസ്താദ് ഹോട്ടല്‍

    തരംഗം സൃഷ്ടിച്ച പത്ത് മലയാള സിനിമകള്‍

    മലയാള സിനിമയില്‍ വലിയൊരു സംഭവമായിരുന്നു ഉസ്താദ് ഹോട്ടല്‍ എന്ന് പറയുന്നില്ല. എന്നാല്‍ വീണ്ടും മാറ്റങ്ങള്‍ കണ്ടു തുടങ്ങിയതെവിടെ മുതലാണെന്ന് ചോദിച്ചാല്‍ ഉസ്താദ് ഹോട്ടലിന് ശേഷമാണെന്ന് വേണമെങ്കില്‍ പറയാം. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം കണ്ടിറങ്ങിയവര്‍ക്കാര്‍ക്കും ഒരു നിരാശ ഉണ്ടായിരുന്നില്ല. കഥയോടും കഥാപാത്രത്തോടും നീതി പുലര്‍ത്തിയ പിന്നണിപ്രവര്‍ത്തകര്‍ തന്നെയാണ് ചിത്രത്തിന്റെ വിജയം. നല്ലൊരു സന്ദേശവും ചിത്രം നല്‍കുന്നു

    തട്ടത്തിന്‍ മറയത്ത്

    തരംഗം സൃഷ്ടിച്ച പത്ത് മലയാള സിനിമകള്‍

    സംഗീത സാന്ദ്രമായ പ്രണയ ചിത്രം എന്ന് ഒറ്റ വാക്കില്‍ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തെ വിശേഷിപ്പിക്കാം. നിവിന്‍ പോളി എന്ന അഭിനേതാവിന്റെ കരിയര്‍ തുടങ്ങുന്നത് ഇവിടം മുതലാണ്. വിനീത് ശ്രീനിവാസന്‍ എന്ന സംവിധായകന്റെയും. പ്രണയത്തില്‍ വ്യത്യസ്തമായതൊന്നുമില്ല. എന്നാല്‍ പ്രണയം പറയുന്നത് അല്പം വ്യത്യസ്തമാക്കാം എന്നാണ് തട്ടത്തിന്‍ മറയത്ത് എന്ന ചിത്രം തെളിയിക്കുന്നത്

    മുബൈ പൊലീസ്

    തരംഗം സൃഷ്ടിച്ച പത്ത് മലയാള സിനിമകള്‍

    ഒരു നിഗൂഢമായ കഥ റോഷന്‍ ആന്‍ഡ്രൂസ് വളരെ ത്രില്ലിങോടെ പറഞ്ഞു. പൃഥ്വിരാജ് എന്ന അഭിനേതാവിന്റെ മികവിനെ എടുത്തു പറയാതെ വയ്യ. പ്രേക്ഷകര്‍ എങ്ങിനെ ചിത്രം സ്വീകരിക്കും എന്ന മുന്‍വിധിയില്ലാതെയാണ് മുംബൈ പൊലീസ് എന്ന ചിത്രം തിയേറ്ററുകളിലെത്തുന്നത്. പശ്ചാത്തല സംഗീതത്തിനും ചിത്രത്തിന്റെ വിജയത്തിന് പിന്നില്‍ വലിയൊരു പങ്കുണ്ട്

    നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി

    തരംഗം സൃഷ്ടിച്ച പത്ത് മലയാള സിനിമകള്‍

    പ്രണയം, രാഷ്ട്രീയം, സൗഹൃദം ഇതെല്ലാം കൂടിയ ഒരു യാത്ര- അതാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണ ഭംഗി എടുത്തു പറയാതെ വയ്യ. ഒരു നല്ല യാത്രാനുഭവം ഈ സിനിമ നല്‍കും

    അയാളും ഞാനും തമ്മില്‍

    തരംഗം സൃഷ്ടിച്ച പത്ത് മലയാള സിനിമകള്‍

    ലാല്‍ ജോസാണ് അയാളും ഞാനും എന്ന ചിത്രം സംവിധാനം ചെയ്തത്. ഒരു മുതിര്‍ന്ന സംവിധായകന് എങ്ങിനെ പുതിയ തലമുറയോടെ പുതിയ തരംഗം സൃഷ്ടിച്ച് മത്സരിച്ചു നില്‍ക്കാന്‍ കഴിയുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് അയാളും ഞാനും തമ്മില്‍ എന്ന ചിത്രം. പൃഥ്വിരാജിന്റെ കരിയറിലെ മികച്ച അഭിനയങ്ങളിലൊന്ന് ഈ ചിത്രത്തിലേതാണെന്ന് പറയാം. സിനിമ കണ്ടു കഴിഞ്ഞാലും ചില രംഗങ്ങള്‍ മനസ്സില്‍ തങ്ങി നില്‍ക്കും

    ഡയമണ്ട് നക്ലൈസ്

    തരംഗം സൃഷ്ടിച്ച പത്ത് മലയാള സിനിമകള്‍

    അന്നായാലും ഇന്നായാലും ലാല്‍ ജോസ് സിനിമകളില്‍ ഒരു യുവത്വമുണ്ട്. ഡയമണ്ട് നക്ലൈസില്‍ പ്രതിഫലിച്ചതും അതാണ്. ലാല്‍ ജോസിന്റെ സംവിധാനത്തിനൊപ്പം ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയെയും ഫഹദ് ഫാസിലിന്റെ അഭിനയത്തെയും കുറിച്ച് പറയാതെ വയ്യ.

    ദൃശ്യം

    തരംഗം സൃഷ്ടിച്ച പത്ത് മലയാള സിനിമകള്‍

    ജീത്തു ജോസഫിന്റെ മാസ്റ്റര്‍ പീസാണ് ദൃശ്യം. മോഹന്‍ലാലിന്റെ അഭിനയ മുകവും ഉറച്ചൊരു തിരക്കഥയും കൈയ്യടക്കമുള്ള സംവിധാനവുമാണ് ദൃശ്യം എന്ന ചിത്രത്തിന്റെ വിജയം. മലയാള സിനിമയിലേക്ക് ഒരിക്കല്‍ കൂടെ ഇന്ത്യന്‍ സിനിമയുടെ ശ്രദ്ധ തിരിച്ചുകൊണ്ടാണ് ദൃശ്യം തരംഗം സൃഷ്ടിച്ചത്.

    ബാംഗ്ലൂര്‍ ഡെയ്‌സ്

    തരംഗം സൃഷ്ടിച്ച പത്ത് മലയാള സിനിമകള്‍

    മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ ഒരുപാട് മലയാളത്തില്‍ സംഭവിച്ചിട്ടുണ്ട്. ട്വന്റി 20 എന്ന ചിത്രം അതിനുള്ള ഏറ്റവും വലിയ ഉദാഹരണം. എന്നാല്‍ അതിനൊന്നും ഇല്ലാത്ത പ്രത്യേകത എന്തോ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന അഞ്ജലി മേനോന്‍ ചിത്രത്തിനുണ്ടായിരുന്നു. ഉസ്താദ് ഹോട്ടലിനും മഞ്ജാടിക്കുരുവിനൊക്കെ തിരക്കഥയെഴുതിയ അഞ്ജലിയുടെ മറ്റൊരു കാവ്യ-ജീവിത സൃഷ്ടി. യുവത്വത്തിന്റെ ആഘോഷമായാണ് ചിത്രം വിജയ്ച്ചത്. ഒരു പുതിയ തരംഗം എന്ന പോലെ

    1983

    തരംഗം സൃഷ്ടിച്ച പത്ത് മലയാള സിനിമകള്‍

    ഒരു സിംപിള്‍ സ്‌റ്റോറിയ്ക്ക് എങ്ങനെ വലിയൊരു തരംഗം സൃഷ്ടിയ്ക്കാന്‍ കഴിയും. ക്രിക്കറ്റിന്റെ കാന്‍വാസില്‍ എബ്രിഡ് ഷൈന്‍ നിവിന്‍ പോളിയെ ഉപയോഗിച്ച് വരച്ച മനോഹരമായ ചിത്രമാണ് 1983. നമ്മളിലൊരാളായി രമേശിനെ കാണാന്‍ കഴിയുന്നത് അവതരണ - അഭിനയ മികവുകൊണ്ടാ. പുതിയ തലമുറയിലെ മികച്ച നടനാണ് താനെന്ന് നിവിന്‍ വീണ്ടും വീണ്ടും തെളിയിക്കുന്നതിങ്ങെയൊക്കെയാണ്

    പ്രേമം

    തരംഗം സൃഷ്ടിച്ച പത്ത് മലയാള സിനിമകള്‍

    വ്യത്യസ്തകളൊന്നുമില്ലാതെ മലയാള സിനിമയില്‍ തരംഗം സൃഷ്ടിക്കാം എന്ന് തെളിയിച്ച ചിത്രമാണ് പ്രേമം. പ്രേമത്തിന്റെ വിജയം അണിയറപ്രവര്‍ത്തകര്‍ക്ക് പോലും അത്ഭുതമായി. പ്രേക്ഷകന്റെ ആസ്വാദനാഭിരുചിയെ കുറിച്ച് വീണ്ടും കണ്‍ഫ്യൂഷനായത് പ്രേമത്തിന്റെ വിജയത്തിന് ശേഷമാണ്.

    English summary
    We saw the fall of the great Malayalam cinema post the year 1999. After more than a decade of average to above average releases, we finally saw the rejuvenation of New-Age Malayalam cinema in 2012 with films like Usthad Hotel and Thattathin Marayathu. Now in 2015, with a handful of good movies and box office miracles, we are witnessing the great comeback of the Malayalam film industry.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X