twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ട്രോളന്മാരുടെ സ്വന്തം ദശമൂലം ദാമു തരംഗമായി പത്ത് വര്‍ഷം! വെെറലായി സുരാജിന്റെ പോസ്റ്റ്

    By Midhun Raj
    |

    സുരാജ് വെഞ്ഞാറമൂടിന്റെ കരിയറില്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത കഥാപാത്രങ്ങളിലൊന്നാണ് ദശമൂലം ദാമു. ഹാസ്യനടനായി തിളങ്ങിയ കാലത്ത് സുരാജിന്റെതായി മലയാളികള്‍ ഒന്നടങ്കം ഇഷ്ടപ്പെട്ട റോളായിരുന്നു ഇത്. മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത ചട്ടമ്പിനാടിലേതായിരുന്നു ഈ കഥാപാത്രം. സോഷ്യല്‍ മീഡിയ സജീവമായ കാലത്താണ് ദാമുവും ജനപ്രിയനായി മാറിയത്.

    ദശമൂലം ദാമുവിനെ വെച്ചുളള ട്രോള്‍ വീഡിയോകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. ഹരിശ്രീ അശോകന്റെ രമണനും സലീം കുമാറിന്റെ മണവാളനും പിന്നാലെയാണ് ദാമുവും തരംഗമായി മാറിയത്. ദശമൂലം ദാമുവിനെ പ്രേക്ഷകര്‍ കണ്ട ചട്ടമ്പിനാട് ഇറങ്ങി ഇന്നേക്ക് പത്ത് വര്‍ഷം തികയുകയാണ്.

    സിനിമ പുറത്തിറങ്ങി

    സിനിമ പുറത്തിറങ്ങി ഇത്ര വര്‍ഷമായിട്ടും പ്രേക്ഷക മനസുകളില്‍ ഇന്നും ജനപ്രിയനായി തുടരുകയാണ് സുരാജിന്റെ ദാമു. സുരാജിന്റെ കഥാപാത്രത്തെ വെച്ചുളള അധിക ട്രോളുകളും പ്രേക്ഷകരില്‍ പൊട്ടിച്ചിരിയുണര്‍ത്താറുണ്ട്. അതേസമയം ദശമൂലം ദാമുവിനെ ഇന്നും നെഞ്ചിലേറ്റുന്നതിന് നന്ദി പറഞ്ഞ് സുരാജ് രംഗത്തെത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രോളന്മാര്‍ അടക്കമുളളവര്‍ കാണിക്കുന്ന സ്‌നേഹത്തിന് നന്ദി അറിയിച്ച് നടന്‍ എത്തിയത്.

    സുരാജിന്റെ ദശമൂലം ദാമുവിന്റെ

    സുരാജിന്റെ ദശമൂലം ദാമുവിന്റെ രണ്ടാം വരവിനെക്കുറിച്ച് അടുത്തിടെയായിരുന്നു സംവിധായകന്‍ അറിയിച്ചിരുന്നത്. ദാമുവിനെ നായകനാക്കികൊണ്ടുളള സിനിമയുടെ എഴുത്ത് നടന്നുകൊണ്ടിരിക്കുകയാണെന്നും സിനിമ ഉടന്‍ വരുമെന്നുമായിരുന്നു സംവിധായകന്‍ അറിയിച്ചിരുന്നത്. ചട്ടമ്പിനാടിന്റെ തിരക്കഥ എഴുതിയ ബെന്നി പി നായരമ്പലം തന്നെയാണ് പുതിയ സിനിമയ്ക്ക് വേണ്ടിയും കഥയെഴുതുന്നത്.

    ചട്ടമ്പിനാടില്‍

    ചട്ടമ്പിനാടില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിനൊപ്പം ശ്രദ്ധിക്കപ്പെട്ട ഒരു റോള്‍ കൂടിയായിരുന്നു ദശമൂലം ദാമു. ജനപ്രിയ കഥാപാത്രങ്ങളിലൊന്നായി മാറിയ ദശമൂലം ദാമു ട്രോളന്‍മാരും നെഞ്ചോടു ചേര്‍ത്തവയാണ്. ദശമൂലം ദാമു വീണ്ടും തിരിച്ചുവരുന്നതിന്റെ കാരണവും അടുത്തിടെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ആരാധകരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചാണ് ദാമുവിനെ വെച്ച് സിനിമയെടുക്കാന്‍ തീരുമാനിച്ചതെന്നാണ് ഷാഫി പറഞ്ഞത്.

    ജയസൂര്യയുടെ ആക്ഷൻ പൂരം, രതീഷ് വേഗയുടെ കുടമാറ്റം; കുറച്ചുകൂടി കളർ ആവാമായിരുന്നു - ശൈലന്റെ റിവ്യൂജയസൂര്യയുടെ ആക്ഷൻ പൂരം, രതീഷ് വേഗയുടെ കുടമാറ്റം; കുറച്ചുകൂടി കളർ ആവാമായിരുന്നു - ശൈലന്റെ റിവ്യൂ

    മുന്‍പ് ഞാനും

    മുന്‍പ് ഞാനും സുരാജും ചടങ്ങുകളിലെല്ലാം ഒരുമിച്ച് പങ്കെടുക്കുമ്പോള്‍ എല്ലാവരും ചോദിച്ചിരുന്നൊരു കാര്യമാണ് ദാമുവിനെ വെച്ചുളള സിനിമ. തുടര്‍ന്ന് ഞങ്ങള്‍ ഈ പ്രോജക്ടുമായി മുന്നോട്ട് പോവുകയായിരുന്നു, ചട്ടമ്പിനാടില്‍ നിന്നും വേറിട്ടുനില്‍ക്കുന്നൊരു ചിത്രമായിരിക്കും ഇതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. ദാമു മറ്റൊരു ഗ്രാമത്തിലേക്ക് പോകുന്നതും തുടര്‍ന്ന് അവിടെ നടക്കുന്ന സംഭവവികാസങ്ങളുമായിരിക്കും ചിത്രത്തില്‍ കാണിക്കുക.

    2019ല്‍ ഗള്‍ഫില്‍ നിന്നും എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയായി ലൂസിഫര്‍,മറ്റു ചിത്രങ്ങള്‍ ഇവ2019ല്‍ ഗള്‍ഫില്‍ നിന്നും എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയായി ലൂസിഫര്‍,മറ്റു ചിത്രങ്ങള്‍ ഇവ

    English summary
    10 Years Of Chattambinadu Movie And Dashamoolam Damu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X