»   » ചിത്രങ്ങളെല്ലാം പരാജയപ്പെട്ടെങ്കിലും 2015 ല്‍ സാറ്റലൈറ്റ് റേറ്റില്‍ മുന്നില്‍ മോഹന്‍ലാല്‍ തന്നെ

ചിത്രങ്ങളെല്ലാം പരാജയപ്പെട്ടെങ്കിലും 2015 ല്‍ സാറ്റലൈറ്റ് റേറ്റില്‍ മുന്നില്‍ മോഹന്‍ലാല്‍ തന്നെ

Posted By:
Subscribe to Filmibeat Malayalam

2015 ല്‍ മോഹന്‍ലാല്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം ആവറേജും അതില്‍ താഴെയും ആണെങ്കിലും സാറ്റലൈറ്റിന്റെ കാര്യത്തില്‍ ഇപ്പോഴും നടന്‍ മുന്നിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്. റിലീസിന് മുമ്പ് സാറ്റലൈറ്റ് അവകാശം നേടുന്ന പരിപാടി ചാനലുകാര്‍ നിര്‍ത്തിയെങ്കിലും മോഹന്‍ലാലിന്റെ കാര്യത്തില്‍ ഇത് ബാധകമല്ലത്രെ.

റിപ്പീറ്റഡ് ഓഡിയന്‍സിനെ കിട്ടുന്ന ചിത്രങ്ങള്‍ക്കാണ് സാറ്റലൈറ്റ് റേറ്റില്‍ ഡിമാന്റ്. അങ്ങനെ നോക്കുമ്പോള്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് മാത്രമാണ് പരിഗണന. മമ്മൂട്ടിയുടെ കണ്ണനനയിപ്പിയ്ക്കുന്ന രംഗങ്ങളുള്ള പത്തേമാരിയൊന്നും വിലയുടെ കാര്യത്തില്‍ ഒത്തുപോകാത്തതിനാല്‍ ഇനിയും വിറ്റുപോയിട്ടില്ലത്രെ. അതേ സമയം ലാലിന്റെ ലോഹം, രസം, എന്നും എപ്പോഴും, ലൈല ഓ ലൈല തുടങ്ങിയ ചിത്രങ്ങളെല്ലാം റിലീസിന് മുമ്പേ ചാനലുകാര്‍ സ്വന്തമാക്കി.

ചിത്രങ്ങളെല്ലാം പരാജയപ്പെട്ടെങ്കിലും 2015 ല്‍ സാറ്റലൈറ്റ് റേറ്റില്‍ മുന്നില്‍ മോഹന്‍ലാല്‍ തന്നെ

150 ഓളം ചിത്രങ്ങള്‍ റിലീസായ 2015 ല്‍ ആകെ വിറ്റുപോയത് 61 ചിത്രങ്ങളുടെ സാറ്റലൈറ്റ് അവകാശം മാത്രമാണ്. അതില്‍ മിക്കതും മുന്‍നിര താരങ്ങളുടെയും സംവിധായകരുടെയും മികച്ച ബാനറിന്റെയും തിരക്കഥാകൃത്തുക്കളുടെയും മാത്രമാണ്. ഓരോ താരങ്ങള്‍ക്കും മാര്‍ക്കിട്ട് എന്ന കണക്കെയാണ് സാറ്റലൈറ്റ് വില നിശ്ചയിക്കുന്നത്.

ചിത്രങ്ങളെല്ലാം പരാജയപ്പെട്ടെങ്കിലും 2015 ല്‍ സാറ്റലൈറ്റ് റേറ്റില്‍ മുന്നില്‍ മോഹന്‍ലാല്‍ തന്നെ

2015 ല്‍ മോഹന്‍ലാല്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം ആവറേജും അതില്‍ താഴെയും ആണെങ്കിലും സാറ്റലൈറ്റിന്റെ കാര്യത്തില്‍ ഇപ്പോഴും മുന്നിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്. ലാലിന്റെ ചിത്രങ്ങള്‍ക്ക് റിപ്പീറ്റഡ് ഓഡിയന്‍സിനെ കിട്ടുന്നു എന്നതാണ് കാര്യം

ചിത്രങ്ങളെല്ലാം പരാജയപ്പെട്ടെങ്കിലും 2015 ല്‍ സാറ്റലൈറ്റ് റേറ്റില്‍ മുന്നില്‍ മോഹന്‍ലാല്‍ തന്നെ

മോഹന്‍ലാലിന്റെ എല്ലാ ചിത്രങ്ങളും റിലീസിന് മുമ്പേ ചാനലുകാര്‍ സ്വന്തമാക്കുകയാണത്രെ പതിവ്. അതും അഞ്ച് കോടിയ്ക്കും ആറ് കോടിയ്ക്കും ഇടയിലാണത്രെ ലാലിന്റെ ചിത്രങ്ങളുടെ സാറ്റലൈറ്റ് റേറ്റ് വരുന്നത്. ലോഹം, ലൈല ഓ ലൈല, രസം, എന്നും എപ്പോഴും എന്നീ ചിത്രങ്ങളെല്ലാം റിലീസിന് മുമ്പേ വിറ്റു

ചിത്രങ്ങളെല്ലാം പരാജയപ്പെട്ടെങ്കിലും 2015 ല്‍ സാറ്റലൈറ്റ് റേറ്റില്‍ മുന്നില്‍ മോഹന്‍ലാല്‍ തന്നെ

2015 ല്‍ ഏറ്റവും കൂടുതല്‍ സാറ്റലൈറ്റ് തുക നേടിയ ചിത്രമാണ് സിദ്ധിഖ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ഭാസ്‌കര്‍ ദ റാസ്‌ക്കല്‍. എന്നാല്‍ മമ്മൂട്ടിയുടെ മികച്ച അഭിപ്രായം നേടിയ ചിത്രമായ പത്തേമാരി ഇതുവരെ വിറ്റിട്ടില്ല. വില ഒത്തുവരാത്തതാണത്രെ കാരണം.

ചിത്രങ്ങളെല്ലാം പരാജയപ്പെട്ടെങ്കിലും 2015 ല്‍ സാറ്റലൈറ്റ് റേറ്റില്‍ മുന്നില്‍ മോഹന്‍ലാല്‍ തന്നെ

നിവിന്‍ പോളി, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ ദിലീപ് ചിത്രങ്ങള്‍ക്കും നല്ല സാറ്റലൈറ്റ് റേറ്റ് ലഭിയ്ക്കാറുണ്ട്. സംവിധായകരില്‍ സത്യന്‍ അന്തിക്കാട്, ജീത്തു ജോസഫ്, സിദ്ദിഖ് എന്നിവര്‍ക്കാണ് മാര്‍ക്കറ്റ്. വിനീത് ശ്രീനിവാസന്റെയും ബോബി സഞ്ജയ് ടീമിന്റെയും തിരക്കഥയാണെങ്കിലും ചാനലുകാര്‍ക്ക് വിശ്വാസമുണ്ട്.

English summary
Mohanlal is still at the top of star rating in Mollywood. In star value Mohanlal is still ruling Malayalam cinema sitting at the top quite comfortably

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam