»   » സൂപ്പറുകളുടെ മരംചുറ്റി പ്രണയം തുടരുന്നു

സൂപ്പറുകളുടെ മരംചുറ്റി പ്രണയം തുടരുന്നു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/22-should-superstars-act-their-age-2-aid0032.html">Next »</a></li></ul>
Mammootty-Mohanlal
മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന് ആര്‍ക്കും സംയമുണ്ടാവില്ല. അഭിനയകലയുടെ കൊടുമുടികള്‍ കീഴടക്കിയവരാണ് ഇവര്‍. മൂന്ന് പതിറ്റാണ്ടുകള്‍ ഇവര്‍ മുഖാമുഖം നിന്നിട്ടും ഇവരിലാരാണ് മികച്ചതെന്ന ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ അവശേഷിയ്ക്കുന്നു.

താരമൂല്യത്തില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ാലാലിനുമൊപ്പമെത്താന്‍ പുതുതലമുറയിലെ താരങ്ങള്‍ക്ക് ഇപ്പോഴുമായിട്ടില്ല. ഇവരുടെ സിനിമകള്‍ക്ക് ലഭിയ്ക്കുന്ന സാറ്റലൈറ്റ് റേറ്റ് മറ്റാരെയും മോഹിപ്പിയ്ക്കുമെന്നുറപ്പ്. പരാജയങ്ങള്‍ തുടര്‍ക്കഥയായിട്ടും ഇവരെ നായകന്മാരാക്കന്‍ സംവിധായകരും നിര്‍മാതാക്കളും ഇപ്പോഴും ക്യൂ നില്‍ക്കുന്നത് തന്നെയാണ് ഇവരുടെ താരമൂല്യത്തിന്റെ തെളിവ്.

ഒരുകാലത്ത് ഒട്ടേറെ ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ടെങ്കിലും ഇവരുടെ താരമൂല്യം ഇപ്പോള്‍ മലയാള സിനിമ വ്യവസായത്തിന് വന്‍ ബാധ്യതയായി മാറിക്കഴിഞ്ഞുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നഷ്ടം തരുന്ന എന്തും കച്ചവടത്തെ സംബന്ധിച്ചിടത്തോളം ബാധ്യതയാണ്. അടുത്തൊന്നും ഒരു സോളോ ഹിറ്റ് സമ്മാനിയ്ക്കാന്‍ അടുത്തൊന്നും മലയാളിയുടെ പ്രിയനായകന്മാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന എന്ന യാഥാര്‍ഥ്യം അംഗീകരിയ്ക്കാന്‍ ഇവരുടെ ആരാധകര്‍ക്ക് മാത്രമേ ബുദ്ധിമുട്ടുണ്ടാവൂ.

2010ല്‍ റിലീസായ ശിക്കാറിന് ശേഷം ബോക്‌സ് ഓഫീസില്‍ തനിയെ ഒരുഹിറ്റ് സൃഷ്ടിയ്ക്കാന്‍ മോഹന്‍ലാലിനായിട്ടില്ലെന്നതാണ് സത്യം. മള്‍ട്ടിസ്റ്റാര്‍ സിനിമകളിലൂടെ വിജയങ്ങള്‍ മോഹന്‍ലാലിന് അഭിമാനിയ്ക്കാനുള്ള വകയല്ല നല്‍കുന്നത്. ഇതിലും കഷ്ടമാണ് മമ്മൂട്ടിയുടെ കാര്യം. മെഗാ താരത്തിന്റെ കഴിഞ്ഞ ആറ് സിനിമകളും ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു.

ഇവരുടെ മോശം അഭിനയം കൊണ്ടൊന്നുമല്ല, ഈ സിനിമകള്‍ പരാജയപ്പെട്ടത്. മറിച്ച് സിനിമകള്‍ തിരഞ്ഞെടുക്കുമ്പോഴുണ്ടായ പാളിച്ചകളാണ് ഇവര്‍ക്ക് തിരിച്ചടിയായതെന്ന് മനസ്സിലാക്കാന്‍ വലിയ വിഷമമില്ല.
അടുത്ത പേജില്‍
മോഹന്‍ലാല്‍ ഇനിയും പ്രണയിക്കണമോ?

<ul id="pagination-digg"><li class="next"><a href="/features/22-should-superstars-act-their-age-2-aid0032.html">Next »</a></li></ul>
English summary
Though senior actors like Mammootty And Mohanlal are criticised for romancing with girls much younger than them in their movies

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam