For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരുകാലത്ത് സൂപ്പര്‍താരങ്ങളുടെ നായികമാര്‍, ഇപ്പോള്‍ എവിടെ?? ഈ 30 നായികമാരെ അറിഞ്ഞോ അന്വേഷിച്ചോ.. ?

  By Aswini
  |

  നായികമാര്‍ക്ക് സിനിമയില്‍ ഒരുപാട് പരിമിതികളുണ്ട്. പഠനം കഴിഞ്ഞ്, വിവാഹത്തിന് മുന്‍പുള്ള ചെറിയൊരു കാലയളവ് മാത്രമായിരുന്നു ആദ്യമൊക്കെ ഒരു നായികയുടെ സമയപരിധി. അത് കഴിഞ്ഞാല്‍ സിനിമ വിടണം. അതിനുള്ളില്‍ ചെയ്യാവുന്നത്ര നല്ല കഥാപാത്രങ്ങള്‍ ചെയ്യുക. അങ്ങനെ ഒന്നും രണ്ടും സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നായികമാരുണ്ട്.

  നായകന്മാരുടെ മേല്‍ക്കോയ്മയിലും തങ്ങളുടെ നില ഉറപ്പിച്ച ഒത്തിരി നായികമാരുണ്ടായിരുന്നു മലയാള സിനിമയില്‍. അവരില്‍ പലരും ഇപ്പോള്‍ എവിടെയാണെന്ന് പോലും ആര്‍ക്കും അറിയില്ല. അങ്ങനെ അപ്രത്യക്ഷമായ 30 നായികമാരെ കുറിച്ചാണ് ഇവിടെ പറയുന്നത്.

  സുചിത്ര

  സുചിത്ര

  ക്ലസിക്കല്‍ ഡാനസര്‍ കൂടെയായ സുചിത്ര 1990 ല്‍ ബാലതാരമായിട്ടാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യമറിയിച്ച സുചിത്ര ഒമ്പത് വര്‍ഷം വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നു. 1999 ല്‍ വിവാഹിതയായതോടെ സുചിത്ര സിനിമയോട് വിട പറഞ്ഞു. ഇപ്പോള്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം യുഎസിലാണ്

  സുനിത

  സുനിത

  1986 ല്‍ കോടൈ മഴൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സുനിത വെള്ളിത്തിരയില്‍ എത്തിയത്. ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടെയായ സുനിത ഒത്തിരി സ്‌റ്റേജ് പരിപാടികളും അക്കാലത്ത് ചെയ്തിട്ടുണ്ട്. 2003 ല്‍ ധും എന്ന ചിത്രത്തില്‍ അഭിനയിച്ച സുനിതയെ പിന്നെ ക്യാമറയ്ക്ക് മുന്നില്‍ കണ്ടില്ല. വിവാഹ ശേഷം ഭര്‍ത്താവ് രാജിനൊപ്പം വിദേശത്താണ് സുനിത

  മന്യ

  മന്യ

  ആന്ധ്രക്കാരിയായ മന്യ തെലുങ്ക് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. ദിലീപിനൊപ്പം ജോക്കര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി. 2007 ല്‍ സത്യ പട്ടേലിനെ വിവാഹം ചെയ്തതോടെ മന്യ അഭിനയം നിര്‍ത്തി

  കനക

  കനക

  1989 ല്‍ റിലീസായ സൂപ്പര്‍ഹിറ്റ് ചിത്രം കരകാട്ടക്കാരനിലൂടെയാണ് കനകയുടെ അരങ്ങേറ്റം. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും എണ്ണമറ്റ ഹിറ്റു ചിത്രങ്ങളില്‍ കനക വേഷമിട്ടു. 2002 ല്‍ കനക അഭിനയത്തോട് വിടപറഞ്ഞു. 2013 ല്‍ നടി മരിച്ചെന്ന് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് നടി രംഗത്തെത്തി

  സലീമ

  സലീമ

  പ്രശസ്ത തെലുങ്ക് നടി ഗിരിജയുടെ മകളാണ് സലീമ. നഖക്ഷതങ്ങള്‍, അരനായകം എന്നീ ചിത്രങ്ങളിലെ അഭിനയം സമീലയ്ക്ക് പ്രശംസകള്‍ നേടിക്കൊടുത്തു. 1989 ല്‍ പുറത്തിറങ്ങിയ മഹായാനത്തിലാണ് സലീമ ഒടുവില്‍ വേഷമിട്ടത്.

  ഗിരിജ ഷെട്ടര്‍

  ഗിരിജ ഷെട്ടര്‍

  വെറുമൊരു അഭിനേത്രി മാത്രമല്ല, ഒരു പത്രപ്രവര്‍ത്തകയും ഫിലോസഫറും ഡാന്‍സറും കൂടെയാണ് ഗിരിജ ഷെട്ടര്‍. വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ ഗിരിജ വേഷമിട്ടിട്ടുള്ളൂ. എന്നാല്‍ മോഹന്‍ലാലിനൊപ്പം വന്ന വന്ദനം എന്ന ചിത്രത്തിലെ ഗിരിജയുടെ അഭിനയം ഇപ്പോഴും മലയാളികള്‍ ഓര്‍ത്തിരിക്കുന്നു. മണിരത്‌നത്തിന്റെ അഞ്ജലി എന്ന ചിത്രത്തിലൂടെയാണ് ഗിരിജയുടെ അരങ്ങേറ്റം. യുകെയില്‍ പത്രപ്രവര്‍ത്തകയായി ജോലി ചെയ്യുകയാണ് ഇപ്പോള്‍ ഗിരിജ ഷെട്ടര്‍

  മാതു

  മാതു

  കന്നട ചിത്രത്തില്‍ ബാലതാരമായിച്ചാണ് മാതുവിന്റെ അരങ്ങേറ്റം. എണ്‍പതുകളിലും തൊണ്ണൂറുകളിലുമായി ഒത്തിരി വിജയ ചിത്രങ്ങളുടെ ഭാഗമായി മാതു വന്നു. ഡോ. ജാക്കോബിനെ വിവാഹം കഴിച്ചതോടെ മാതു വെള്ളിത്തിരയില്‍ നിന്നും മാറിനിന്നു

  മാധവി

  മാധവി

  തെലുങ്ക് ചിത്രത്തിലൂടെയാണ് മാധവിയുടെ അരങ്ങേറ്റം. 300ല്‍ പരം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 1996 ല്‍ രല്‍ഫ് ശര്‍മയെ വിവാഹം ചെയ്ത ശേഷം മാധവി ന്യൂ ജേഴ്‌സിലേക്ക് പോയി. മൂന്ന് പെണ്‍കുട്ടികളാണ് മാധവിയ്ക്ക്.

  ഉണ്ണി മേരി

  ഉണ്ണി മേരി

  1969 ല്‍ നവവധു എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് ഉണ്ണി മേരിയുടെ തുടക്കം. പിന്നീട് ഒത്തിരി മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചു. 1982 ല്‍ റിജോയിയെ വിവാഹം ചെയ്ത ശേഷം ഉണ്ണി മേരിയും അഭിനയത്തോട് ടാറ്റ പറഞ്ഞു.

  കാര്‍ത്തിക

  കാര്‍ത്തിക

  ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് കാര്‍ത്തിക വെള്ളിത്തിരയില്‍ എത്തിയത്. ആ ചിത്രത്തിലെ അഭിനയം ശ്രദ്ധിയില്‍ പെട്ട സംവിധായകന്‍ അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തില്‍ കാര്‍ത്തികയെ നായികയാക്കുകയായിരുന്നു. 20 ഓളം സിനിമകളില്‍ അഭിനയിച്ച കാര്‍ത്തിക 1989 ല്‍ വിവാഹിതയായ ശേഷം സിനിമയില്‍ നിന്നും മാറി നിന്നു

  പ്രിയാ രാമന്‍

  പ്രിയാ രാമന്‍

  1993 ല്‍ രജനീകാന്ത് നിര്‍മിച്ച ചിത്രത്തിലൂടെയാണ് പ്രിയാരാമന്‍ വെള്ളിത്തിരയിലെത്തിയത്. ഐവി ശശിയുടെ അര്‍ത്ഥം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി. 1999 ല്‍ വിവാഹിതയായ ശേഷവും പ്രിയരാമന്‍ ഒത്തിരി സീരിയലുകളില്‍ വേഷമിട്ടു. നടന്‍ രഞ്ജിത്തിനെയായിരുന്നു പ്രിയ വിവാഹം ചെയ്തത്. ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളുമുണ്ട്. പ്രിയയും രഞ്ജിത്തും വേര്‍പിരിഞ്ഞശേഷം ഇപ്പോള്‍ മക്കള്‍ക്കൊപ്പമാണ് പ്രിയ രാമന്‍

  ശോഭന

  ശോഭന

  മലയാളത്തിന്റെ ഭാഗ്യ നായികയാണ് ശോഭന. ബാലതാരമായി സിനിമാ ലോകത്തെത്തി. മലയാളികളുടെ സ്ത്രീ സങ്കല്‍പമായി മാറിയ ശോഭന മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി തുടങ്ങിവര്‍ക്കൊപ്പമൊക്കെ മത്സരിച്ച് അഭിനയിച്ചു. തിര എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ ശോഭനയെ കണ്ടത്. നൃത്ത രംഗത്ത് തിരക്കിലാണ് ഇപ്പോള്‍ ശോഭന. അഭിനയത്തോട് താത്പര്യമില്ലെന്നാണ് നടി പറയുന്നത്.

  സുമലത

  സുമലത

  തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിലൂടെ മലയാളി ഹൃദയം കീഴടക്കിയ നായികയാണ് സുമലത. മൂര്‍ഖന്‍ എന്ന ചിത്രത്തിലൂടെ 1980 ലാണ് സുമലത മലയാള സിനിമയില്‍ എത്തിയത്. തുടര്‍ന്ന് എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാളത്തിന്റെ നായികാ സങ്കല്‍പത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന സുമലത കാണ്ഡഹാര്‍, നായകി എന്നീ ചിത്രങ്ങളില്‍ അതിഥി താരമായി വന്ന് പോയിരുന്നു

  ആനി

  ആനി

  തന്റേടിയായ നായികാ കഥാപാത്രത്തെയാണ് ആനിയെ ഓര്‍മിയ്ക്കുമ്പോള്‍ മലയാളി മനസ്സിലേക്ക് എത്തുന്നത്. മഴയെത്തും മുന്‍പേ എന്ന ചിത്രമാണ് ആനിയെ ഇന്നും മലയാളി മനസ്സില്‍ 16 കാരിയായി സൂക്ഷിക്കുന്നത്. പാര്‍വ്വതി പരിണയം, ആലഞ്ചേരി തമ്പ്രാക്കള്‍ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളൊക്കെ ശ്രദ്ധേയമാണ്. ഷാജി കൈലാസിനെ വിവാഹം ചെയ്തതോടെ ആനിയും സിനിമ ഉപേക്ഷിച്ചു. ഇപ്പോള്‍ അമൃത ടിവിയില്‍ ആനീസ് കിച്ചണ്‍ എന്ന പരിപാടി ചെയ്തുവരുന്നു

  സംയുക്ത വര്‍മ്മ

  സംയുക്ത വര്‍മ്മ

  ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കൊണ്ട്, ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളി മനസ്സ് കീഴടക്കിയ നായികയാണ് സംയുക്ത വര്‍മ്മയും. നാടന്‍ വേഷങ്ങളും മോഡേണ്‍ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന നായിക. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ് തുടക്കം. തുടര്‍ന്ന് ഒത്തിരി കുടുംബ ചിത്രങ്ങളുടെ ഭാഗമായി സംയുക്ത എത്തി. തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. ബിജു മേനോനുമായുള്ള പ്രണയ വിവാഹത്തിന് ശേഷമാണ് സംയുക്ത അഭിനയം നിര്‍ത്തിയത്

  വാണി വിശ്വനാഥ്

  വാണി വിശ്വനാഥ്

  മലയാളത്തിന്റെ ആക്ഷന്‍ ഹീറോയിനായിരുന്നു വാണി വിശ്വനാഥ്. കാക്കി വേഷം വാണിയോളം ചേരുന്ന നായിക ഇന്നും മലയാള സിനിമയില്‍ ഉണ്ടായിട്ടില്ല. തന്റേടിയായ നായികാ കഥാപാത്രങ്ങളാണ് വാണിയ്ക്ക് എന്നും ചേര്‍ന്നിരുന്നത്. അന്ന് മലയാള സിനിമയില്‍ ചെറിയ ചെറിയ വില്ലന്‍ വേഷങ്ങളിലൂടെ എത്തിയ ബാബുരാജുമായുള്ള പ്രണയ വിവാഹത്തിന് ശേഷം വാണി വിശ്വനാഥും അഭിനയത്തില്‍ നിന്ന് വിട്ടു. ഇടയ്ക്ക് ചില സിനിമകളില്‍ അതിഥി താരമായി മുഖം കാണിച്ചുരുന്നു

  പൂര്‍ണിമ ജയറാം

  പൂര്‍ണിമ ജയറാം

  മോഹന്‍ലാലിന്റെ നായികയായിട്ടാണ് പൂര്‍ണിമ ജയറാമിനെ മലയാളികള്‍ക്ക് പരിചയം. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന എന്ന ചിത്രത്തിലൂടെയാണ് പൂര്‍ണിമ മലയാള സിനിമയില്‍ എത്തിയത്.അഹിംസ, ഊതിക്കാച്ചിയ പൊന്ന്, ആയുധം, സൂര്യന്‍, ഓളങ്ങള്‍, മഴനിലാവ്, കിരണം, പിന്‍ നിലാവ് അങ്ങനെ ഒത്തിരി മലയാള സിനിമകളില്‍ തുടര്‍ന്നും പൂര്‍ണിമ ജയറാം അഭിനയിച്ചു. ജില്ല എന്ന തമിഴ് ചിത്രത്തില്‍ ലാലിന്റെ ജോഡിയായി വീണ്ടും പൂര്‍ണിമ എത്തി. റോക് സ്റ്റാര്‍ എന്ന വികെപി ചിത്രത്തിലൂടെ 30 വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ണിമ മലയാളത്തിലെത്തിയത് വാര്‍ത്തയായിരുന്നു

  ശാലിനി

  ശാലിനി

  ബേബി ശാലിനിയായിട്ടാണ് എത്തിയത്. മലയാള സിനിമയില്‍ ഓടിച്ചാടി വളര്‍ന്ന പെണ്‍കുട്ടി. ബാലതാരമായി നാല്‍പതിലധികം സിനിമകളില്‍ അഭിനയിച്ച ശാലിനി നായികയായി വെറും 12 സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. പക്ഷെ അത്രയും മതിയായിരുന്നു. തമിഴ് നടന്‍ അജിത്തിനെ വിവാഹം ചെയ്തതോടെ ശാലിനിയും സിനിമാ ലോകത്തോട് ടാറ്റ ബൈ ബൈ പറഞ്ഞ് പോയി

  ചഞ്ചല്‍

  ചഞ്ചല്‍

  പൂച്ചക്കണ്ണുമായി മലയാള സിനിമയിലെത്തിയ ചഞ്ചലിനെ മറക്കാന്‍ മലയാളികള്‍ക്ക് കഴിയുമോ. അവതാരകയായിട്ടാണ് ചഞ്ചല്‍ തന്റെ കരിയര്‍ ആരംഭിച്ചത്. എന്റെ സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലൂടെ ബിഗ്‌സ്‌ക്രീനിലെത്തി. തുടര്‍ന്ന് ഓര്‍മ്മച്ചെപ്പ്, ഋഷിവംശം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ച് ശ്രദ്ധ നേടിയ ചഞ്ചല്‍ ഇപ്പോള്‍ എവിടെയാണെന്ന് മലയാളികള്‍ക്ക് അറിയില്ല

  കാവേരി

  കാവേരി

  ബാലതാരമായിട്ടാണ് കാവേരിയും സിനിമാ ലോകത്ത് എത്തിയത്. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയമാക്കി. നായികയായപ്പോള്‍ മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമൊക്കെ ധാരാളം അവസരങ്ങള്‍ ലഭിച്ചു. എന്നാല്‍ കഴിവുണ്ടായിട്ടും പതിയെ കാവേരി സിനിമാ ലോകത്ത് നിന്ന് തഴയപ്പെടുകയായിരുന്നു. ട്രോഫിക്കിന്റെ ബോളിവുഡ് റീമേക്കിലാണ് ഏറ്റവുമൊടുവില്‍ കാവേരി എത്തിയത്.

  ദീപ നായര്‍

  ദീപ നായര്‍

  ദീപ നായര്‍ എന്ന പേര് കേട്ടാല്‍ ഒരു പക്ഷേ പെട്ടെന്നാര്‍ക്കും ഓര്‍മ്മ വന്നോളണം എന്നില്ല. പക്ഷേ പ്രിയം എന്ന സിനിമയെ കുറിച്ച് പറഞ്ഞാല്‍ അതിലെ നായികയെ ആര്‍ക്കെങ്കിലും മറക്കാന്‍ പറ്റുമോ. ഒറ്റ സിനിമയില്‍ മാത്രം അഭിനയിച്ച് പ്രേക്ഷകരുടെ മനം കവര്‍ന്ന ആ പ്രിയ നായിക ഇപ്പോള്‍ എവിടെയാണ്. സിനിമ വിട്ട് ജോലിക്ക് പോയ ദീപ നായര്‍ ഇപ്പോള്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കുടുംബവുമായി താമസിക്കുന്നു.

   പ്രിയ

  പ്രിയ

  തമിഴ്‌നാട്ടുകാരിയാണെങ്കിലും പ്രിയയ്ക്ക് സ്വീകാര്യത ലഭിച്ചത് മലയാള സിനിമയിലാണ്. 46 സിനിമകള്‍ മലയാളത്തില്‍ ചെയ്ത പ്രിയ വെറും ഏഴ് സിനിമകള്‍ മാത്രമാണ് തമിഴില്‍ ചെയ്തത്. നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലൂടെയാണ് ഇന്നും മലയാളികള്‍ പ്രിയയെ ഓര്‍ത്തിരിയ്ക്കുന്നത്.

  സരിത

  സരിത

  മുകേഷിന്റെ ആദ്യ ഭാര്യ സരിത. തമിഴ് സിനിമയിലായിരുന്നു സരിത കൂടുതലും ശ്രദ്ധ കൊടുത്തത്. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച കുട്ടേട്ടന്‍ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടി. മുകേഷുമായുള്ള വിവാഹ ശേഷം സിനിമാ ലോകം വിട്ടുപോയ സരിത പിന്നീട് അമ്മ വേഷങ്ങള്‍ ചെയ്തുകൊണ്ട് തിരച്ചെത്തിയെങ്കിലും ഇപ്പോള്‍ സിനിമയില്‍ സജീവമല്ല

  വസുന്തര ദാസ്

  വസുന്തര ദാസ്

  ഗായികയാകണം എന്നാഗ്രഹിച്ച് സിനിമയില്‍ നായികയായ നടിയാണ് വസുന്തര ദാസ്. രാവണപ്രഭു എന്ന ചിത്രത്തിലെ നായികാ വേഷമാണ് ഇപ്പോള്‍ മലയാളി മനസ്സിലുള്ളത്. ആഗ്രഹിക്കാതെ അഭിനയ രംഗത്ത് എത്തിയ വസുന്തര, പിന്നീട് താന്‍ ആഗ്രഹിച്ച സംഗീത ലോകത്തേക്ക് തന്നെ മടങ്ങി. ഹിന്ദിയിലും തമിഴിലും തെലുങ്കിലും ധാരാളം പാട്ടുകള്‍ പാടി.

  ശാരി

  ശാരി

  നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയായ നടിയാണ് ശാരി. മോഹന്‍ലാലിന്റെ നായികയായ മികച്ച തുടക്കം ലഭിച്ചിട്ടും ശാരിയ്ക്ക് ആ വിജയം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴും അമ്മ വേഷങ്ങളില്‍ അടിക്കടി മുഖം കാണിക്കാറുണ്ട്

  ജലജ

  ജലജ

  മലയാളികളുടെ സ്വന്തം ജലജ. ഒരു കാലത്തിന്റെ നായികാ സങ്കല്‍പമായിരുന്നു. എഴുപതുകളുടെ അവസാനത്തില്‍ ബിഗ് സ്‌ക്രീനിലെത്തിയ ജല എണ്‍പതുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്നു. വിവാഹ ശേഷം സിനിമയോട് ടാറ്റ ബൈബൈ പറഞ്ഞ് വിദേശത്തേക്ക് പോയി. സിനിമയില്‍ മടങ്ങി വരാന്‍ ആലോചിക്കുന്നതായി അടുത്തിടെ ഒരു അഭിമുഖത്തില്‍ ജല പറഞ്ഞിരുന്നു

  മോഹിനി

  മോഹിനി

  പേര് പോലെ ആരെയും മോഹിപ്പിയ്ക്കുന്ന സൗന്ദര്യവുമായിട്ടാണ് മോഹിനി സിനിമാ ലോകത്ത് എത്തിയത്. തമിഴ് സിനിമയില്‍ നിന്ന് മലയാളത്തിലെത്തി ശ്രദ്ധ നേടിയ നടി ദിലീപിന്റെ ഭാഗ്യ നായികയായിരുന്നു. ഗസല്‍, പഞ്ചാബി ഹൗസ്, പരിണയം, സൈന്യം, കുടുംബ കോടതി, കുടുമാറ്റം തുടങ്ങി മോഹിനി അഭിനയിച്ച എല്ലാ സിനിമകളും മലയാളത്തില്‍ വിജയമായിരുന്നു. വിവാഹവും മാനസിക സമ്മര്‍ദ്ദങ്ങളും മതമാറ്റവുമൊക്കെയായി മോഹിനിയുടെ ജീവിത മാറി മറിഞ്ഞു പോയി

  മീനാക്ഷി

  മീനാക്ഷി

  തമിഴ് സിനിമയില്‍ നിന്നാണ് മീനാക്ഷിയെയും മലയാളത്തിന് കിട്ടിയത്. വെള്ളിനക്ഷത്ര എന്ന ചിത്രമാണ് നടിയെ സുപരിചിതയാക്കിയത്. തുടര്‍ന്ന് കാക്ക കറുമ്പന്‍, യൂത്ത്‌ഫെസ്റ്റിവല്‍, ബ്ലാക്ക്, ജൂനിയര്‍, സീനിയര്‍, ഹൃദയാഗം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2005 ന് ശേഷം മീനാക്ഷിയെ കുറിച്ച് യാതൊരു വിവരവുമില്ല

  ഉമ ശങ്കരി

  ഉമ ശങ്കരി

  കുബേരന്‍ എന്ന ചിത്രത്തിലൂടെയാണ് ഉമ ശങ്കരി മലയാളത്തിലെത്തിയത്. തുടര്‍ന്ന് വസന്തമാളിക, തിലകം, സാഫല്യം, ഈ സ്‌നേഹ തീരത്ത് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഈ സേനഹ തീരത്തിന് ശേഷം തമിഴ് സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്ത ഉമ പിന്നീട് മലയാളത്തിലേക്ക് തിരിച്ചെത്തിയില്ല. 2007 ല്‍ റിലീസ് ചെയ്ത മണികണ്ഡ എന്ന തമിഴ് ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ ഉമയെ കണ്ടത്

  ജ്യോതിര്‍മയി

  ജ്യോതിര്‍മയി

  പൈലറ്റ് എന്ന ചിത്രത്തിലൂടെ 2000 ലാണ് ജ്യോതിര്‍മയി മലയാള സിനിമാ ലോകത്ത് എത്തിയത്. ഭവനം എന്ന മൂന്നാമത്തെ ചിത്രത്തിലൂടെ തന്നെ സംസ്ഥാന പുരസ്‌കാരവും നേടിയെടുത്തു. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി ഒത്തിരി സിനിമകള്‍ ചെയ്ത ജ്യോതിര്‍മയി വിവാഹ ശേഷം സിനിമ വിട്ടിരുന്നു. എന്നാല്‍ ആ ദാമ്പത്യം തകര്‍ന്നതിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തി. ഇപ്പോള്‍ സംവിധായകന്‍ അമല്‍ നീരദുമായുള്ള രണ്ടാം വിവാഹത്തിന് ശേഷം ജ്യോതിര്‍മയി ക്യാമറകണ്ണുകളില്‍ നിന്നും മറഞ്ഞു നില്‍ക്കുകയാണ്.

  English summary
  Here we list some of the top actresses who ruled Malayalam Industry at their peak time and disappeared from Silver screen due to various reasons.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X