»   » ജോണ്‍സണ്‍ മാസ്‌ററെ കൈവിട്ട താരങ്ങള്‍

ജോണ്‍സണ്‍ മാസ്‌ററെ കൈവിട്ട താരങ്ങള്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/31-is-malayalam-stars-ignored-johnson-2-aid0166.html">Next »</a></li></ul>
Johnson
മലയാളിയുടെ മനസ്സിനെ കോരിത്തരിപ്പിക്കുന്ന ഗാനങ്ങള്‍ സമ്മാനിച്ച ജോണ്‍സന്‍ മാസ്‌ററുടെ ഭൗതിക ശരീരം കാണാനോ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനോ മലയാളസിനിമയിലെ താരരാജാക്കന്‍മാര്‍ എത്തിയില്ല.

സംഗീതം സിനിമയ്ക്ക് നല്കുന്ന സംഭാവനയെക്കുറിച്ച് ബോധമില്ലാഞ്ഞിട്ടോ, ജോണ്‍സന്‍ മാസ്‌റര്‍ അത്യധികം ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണെന്ന് തോന്നാത്തതുകൊണ്ടോ എന്തോ ജോണ്‍സന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച തൃശൂര്‍ റീജിയണല്‍ തിയേറ്ററില്‍ മലയാളസിനിമയിലെ പ്രമുഖര്‍ ആരും വന്നില്ല.

അമ്മയെന്ന സംഘടനയ്ക്ക് ഇത് അപമാനമല്ലായിരിക്കും. പക്ഷേ മലയാളിപ്രേക്ഷകന്റെ മനസ്സില്‍ താരമൂല്യം ഇടിക്കുന്ന വിധത്തിലുള്ളതായിപ്പോയി ഈ സംഭവം. അമ്മയ്ക്ക് വേണ്ടി ഇടവേളബാബു, നടന്‍ ശ്രീനിവാസന്‍, രമാദേവി, ഇര്‍ഷാദ് കഴിഞ്ഞു റീജിയണല്‍ തിയേറ്ററിലെ സിനിമാതാരങ്ങളുടെ സാന്നിദ്ധ്യം.

സൂപ്പര്‍താരങ്ങളുടെ അഭിനയത്തികവില്‍ ചാരുതപകര്‍ന്ന എത്രയോ ഗാനങ്ങള്‍, സിനിമയുടെ ഇംപാക്ട് കൃത്യമായ് നിലനിര്‍ത്തുന്ന പാശ്ചാത്തല സംഗീതം ഇതൊക്കെ തീര്‍ത്ത ജോണ്‍സന്‍ മാസ്‌ററെ താരങ്ങള്‍ക്കെങ്ങനെ മറന്നുകളയാന്‍ കഴിഞ്ഞു.

ഇവരാരും ഓര്‍ത്തില്ലെങ്കിലും ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ ജോണ്‍സണ്‍ സംഗീതം നിലനില്‍ക്കുമെന്നത് മറ്റൊരു കാര്യം.


അടുത്ത പേജില്‍
ലാലും മമ്മൂട്ടിയും ജോണ്‍സണെ മറന്നോ?

<ul id="pagination-digg"><li class="next"><a href="/features/31-is-malayalam-stars-ignored-johnson-2-aid0166.html">Next »</a></li></ul>
English summary
Our stars include Super Stars Mammootty and Mohanlal were not came to express their condolence over Music director Johnson's death.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam