»   » 2000മുതല്‍ ഇങ്ങോട്ട്, മോഹന്‍ലാലിന്റെ 41 പരാജയചിത്രങ്ങള്‍, ഈ സിനിമകള്‍ നിങ്ങള്‍ ആവര്‍ത്തിച്ച് കാണുമോ?

2000മുതല്‍ ഇങ്ങോട്ട്, മോഹന്‍ലാലിന്റെ 41 പരാജയചിത്രങ്ങള്‍, ഈ സിനിമകള്‍ നിങ്ങള്‍ ആവര്‍ത്തിച്ച് കാണുമോ?

Posted By: Rohini
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  1978 ല്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് മോഹന്‍ലാല്‍. എണ്‍പതില്‍ പുറത്തിറങ്ങിയ മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ മുതലിങ്ങോട്ട് മോഹന്‍ലാല്‍ എന്ന മഹാനടന്‍ അവിസ്മരണീയമാക്കിയ ഇന്ദുചൂഢന്മാരും മുണ്ടയ്ക്കല്‍ ശേഖരന്മാരും എത്രയെത്രെ...

  വാനപ്രസ്ഥത്തിലെയും കിരീടത്തിലെയുമൊക്കെ അഭിനയത്തിന് മോഹന്‍ലാലിന് പകരം വയ്ക്കാന്‍ മറ്റൊരു നടന്‍ മലയാള സിമയില്‍ ജനിച്ചിട്ടില്ല. തൊണ്ണൂറുകള്‍ക്ക് മുമ്പ് ലാല്‍ അഭിനയിച്ച ചിത്രങ്ങളില്‍ പരാജയപ്പെട്ട ഒരു സിനിമ എടുത്തു പറയുക പ്രയാസം. എല്ലാം ഒന്നിനൊന്ന് മെച്ചം.

  പക്ഷെ 2000 ആണ്ട് തികഞ്ഞതോടെ ലാലിന്റെ കരിയറില്‍ പരാജയത്തിന്റെ നിഴലുകള്‍ വീണു തുടങ്ങി. തുടര്‍ച്ചയായി നാലും അഞ്ചും ചിത്രങ്ങള്‍ പരാജയപ്പെട്ട ചരിത്രങ്ങള്‍ വരെയുണ്ടായി. അധികം ദൂരെയൊന്നും പോകേണ്ടതില്ല, ദൃശ്യത്തിന് ശേഷം ലാലിന്റെ വിജയം ചിത്രമേതാണെന്ന് ചോദിച്ചാല്‍ ഇപ്പോള്‍ വേണമെങ്കില്‍ ലോഹം എന്ന് പറയാം. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ലോഹം തകര്‍ത്തോടുന്നുണ്ട്. 2000 മുതലിങ്ങോട്ട് മഹന്‍ലാലിന്റെ പരാജയ ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

  ലൈല ഓ ലൈല

  റണ്‍ ബേബി റണ്ണിന് ശേഷം ജോഷിയും മോഹന്‍ലാലും അമല പോളും വീണ്ടും ഒന്നിക്കുന്നു എന്നതുകൊണ്ട് തുടക്കം മുതല്‍ ശ്രദ്ധ കിട്ടിയ ചിത്രമാണ് ലൈല ഓ ലൈല. പക്ഷെ ചിത്രം പ്രേക്ഷകരെ അങ്ങേയറ്റം നിരാശപ്പെടുത്തുന്നതായിരുന്നു

  രസം

  രാജീവ് നാഥ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഇന്ദ്രജിത്താണ് നായകന്‍. എന്നാല്‍ മോഹന്‍ലാലിന് മര്‍മ്മപ്രധാനമായ വേഷം ചിത്രത്തിലുണ്ട്. മോഹന്‍ലാല്‍ എന്ന സൂപ്പര്‍സ്റ്റാര്‍ ആയിത്തന്നെയാണ് ലാല്‍ ചിത്രത്തിലെത്തുന്നത്. എന്നാല്‍ രസം റിലീസാതയത് ലാല്‍ ഫാന്‍സ് അല്ലാതെ മറ്റാരെങ്കിലും അറിഞ്ഞോ എന്നന്വേഷിക്കേണ്ടിയിരിക്കുന്നു

  പെരുച്ചാഴി

  അരുണ്‍ വൈദ്യനാഥ് സംവിധാനം ചെയ്ത പെരുച്ചാഴിയ്ക്കും റിലീസിന് മുമ്പ് വലിയൊരു ബില്‍ഡപ്പ് ഉണ്ടായിരുന്നു. 2014 ല്‍ ലാലിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് പെരുച്ചാഴി. മുകേഷും ബാബു രാജും അജു വര്‍ഗീസുമൊക്കെ മുഖ്യവേഷത്തിലെത്തിയ പെരുച്ചാഴിയും പൊട്ടി

  കൂതറ

  പേര് പോലെ തന്നെയായിരുന്നു സിനിമ എന്നാണ് കൂതറ കണ്ട ശേഷം മിക്കവരുടെയും കമന്റ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ലാല്‍ വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് എത്തിയത്. പക്ഷെ അതും പൊട്ടി

  മിസ്റ്റര്‍ ഫ്രോഡ്

  ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒരിക്കല്‍ കൂടെ വരിക്കാശ്ശേരി മന പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രമാണ് മിസ്റ്റര്‍ ഫ്രോഡ്. ലാലിന്റെ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കൊക്കെ ചിത്രം റിലീസാകുന്നതിന് മുമ്പേ ഹിറ്റായി. പക്ഷെ സിനിമ റിലീസായപ്പോള്‍ പരാജയമായിരുന്നു വിധി

  ഗീതാഞ്ജലി

  മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണിയുടെ വില കളഞ്ഞ ചിത്രമാണ് ഗീതാഞ്ജലി. മണിച്ചിത്രത്താഴ് എന്ന ഫാസിലിന്റെ എക്കാലത്തെയും മികച്ച ചിത്രത്തിലെ ചില കഥാപാത്രങ്ങളെ പുനരാവിഷ്‌കരിച്ച് 2013 ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയില്‍ ഡോക്ടര്‍ സണ്ണിയായി തന്നെ ലാല്‍ എത്തി. ചിത്രം എട്ടുനിലയില്‍ പൊട്ടി

  ലേഡീസ് ആന്റ് ജെന്റില്‍മാന്‍

  മീര ജാസ്മിനും മോഹന്‍ലാലും തമ്മിലുള്ള കെമിസ്ട്രിയും സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രവും- എന്നതായിരുന്നു ലേഡീസ് ആന്റ് ജെന്റില്‍മാന് തുടക്കം വാര്‍ത്തകളില്‍ ഇടം ലഭിയ്ക്കാനുള്ള കാരണം. എന്നാല്‍ ഈ പറഞ്ഞതൊക്കെയുണ്ടായിട്ടും ചിത്രം പരാജയപ്പെട്ടു

  റെഡ് വൈന്‍

  യുവ രാഷ്ട്രീയത്തിന്റെയും ഗുണ്ടായിസത്തിന്റെയും പശ്ചാത്തലത്തില്‍ കഥ പറഞ്ഞ റെഡ് വൈന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഫഹദ് ഫാസിലും ആസിഫ് അലിയും മുഖ്യ വേഷത്തിലെത്തി. ഫഹദും ആസിഫും മിന്നി നില്‍ക്കുന്ന സമയത്ത്, ഇരുവരും മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നു എന്നത് പ്രേക്ഷകര്‍ക്ക്് ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സല്‍മാന്‍ ബാപ്പു സംവിധാനം ചെയ്ത, 2013 ല്‍ പുറത്തിറങ്ങിയ റെഡ് വൈനിന് കഴിഞ്ഞില്ല

  ലോക്പാല്‍

  ജനങ്ങളുടെ സംരക്ഷകന്‍ എന്നാണ് ലോക്പാല്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ നിയമവശങ്ങളിലൂടെ കഥ പറഞ്ഞ ലോക്പാല്‍ എന്ന ചിത്രവും 2013 ലെ മോഹന്‍ലാലിന്റെ പരാജയങ്ങളിലൊന്നാണ്

  കര്‍മ്മയോദ്ധ

  കീര്‍ത്തി ചക്ര എന്ന ചിത്രത്തിന്റെ വിജയം ആവര്‍ത്തിയ്ക്കുക എന്ന ആഗ്രഹത്തോടെയാണ് കാണ്ഡഹാര്‍ പരാജയപ്പെട്ടിട്ടും മേജര്‍ രവിയും മോഹന്‍ലാലും വീണ്ടും കര്‍മ്മയോദ്ധ എന്ന ചിത്രവുമായി എത്തിയത്. പക്ഷെ പരാജയമായിരുന്നു ഫലം

  കാസനോവ

  ലാലിസം പ്രേക്ഷകര്‍ക്കിഷ്ടമാണ്. പക്ഷെ അത് അമിതമായാല്‍ സഹിക്കില്ല. അതാണ് കാസനോവ എന്ന ചിത്രം പരാജയപ്പെടാനുള്ള കാരണം. 2012 ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് റോഷന്‍ ആന്‍ഡ്രൂസാണ്

  ഒരു മരുഭൂമിക്കഥ

  അറബിയും ഒട്ടകവും പി മാധവന്‍ നായരും എന്ന ചിത്രം മുകേഷും മോഹന്‍ലാല്‍ കോമ്പിനേഷനും ചേര്‍ന്ന് വിജയ്പ്പിയ്ക്കും, ഒരു കാക്കക്കുയില്‍ ലെവല്‍ ചിത്രം എന്ന വിശേഷണത്തോടെയാണ് എത്തിയത്. ഹാസ്യമൊക്കെ ആവശ്യത്തിനുണ്ടായിരുന്നെങ്കിലും പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം പൊട്ടി

  സ്‌നേഹവീട്

  ലാലിന് കുടുംബ ചിത്രങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന സമയത്താണ് സ്‌നേഹവീട് എന്ന ചിത്രം വരുന്നത്. സത്യന്‍ അന്തിക്കാട് തന്നെ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ അമ്മ വേഷത്തില്‍ കവിയൂര്‍ പൊന്നമയല്ലാതെ, ആദ്യമായി ഷീല എത്തുന്നു. പ്രേക്ഷകര്‍ ചിത്രത്തില്‍ ഒരുപാട് പ്രതീക്ഷ കൈവച്ചെങ്കിലും സ്‌നേഹവീട് ആവറേജില്‍ ഒതുങ്ങി.

  ചൈന ടൗണ്‍

  ഹാസ്യ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ആസ്വദിയ്ക്കും. മോഹന്‍ലാലിന്റെ ഹാസ്യ ചിത്രം എന്ന് കേട്ടപ്പോള്‍ 'ചിത്രം' ലെവല്‍ അല്ലെങ്കിലും യുക്തിയ്ക്ക് നിരക്കുന്നതാവും എന്ന് കരുതി. ജയറാമും ദിലീപും മോഹന്‍ലാലിനൊപ്പം എത്തുന്നു എന്ന് കേട്ടപ്പോള്‍ ചിരിക്കാന്‍ ഒരു വിരുന്ന് എന്നാണ് പ്രേക്ഷകര്‍ കരുതിയത്. എന്നാല്‍ ചിരിമാത്രമേ ഉണ്ടായിരുന്നുള്ളൂ. വേറെ ഒന്നും സംഭവിച്ചില്ല

  ഒരുനാള്‍ വരും

  ഏറെ കാലത്തിന് ശേഷം മോഹന്‍ലാലും ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ ഒരുപാട് പ്രതീക്ഷിച്ച ചിത്രമാണ് ഒരുനാള്‍ വരും. നായിക നിരയില്‍ ദേവയാനിയും സമീറ റെഡ്ഡിയുമൊക്കെയാണെന്നറിഞ്ഞപ്പോള്‍ പുതിയതെന്തോ സംഭവിയ്ക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത് 2010 ല്‍ പുറത്തിറങ്ങിയ ചിത്രം പരാജയപ്പെട്ടു

  കാണ്ഡഹാര്‍

  കീര്‍ത്തിചക്രയുടെ മൂന്നാം ഭാഗം, ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍ അഭിനയിക്കുന്നു- എല്ലാം കേട്ടപ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ അങ്ങ് ഉച്ചസ്ഥായിയിലായിരുന്നു. എന്നാല്‍ പവനായി ശവമായി എന്ന അവസ്ഥയാണ് കാണ്ഡഹാര്‍ റിലീസായപ്പോള്‍ ഉണ്ടായത്

  അലക്‌സാണ്ടര്‍ ദ ഗ്രേറ്റ്

  പ്രേക്ഷകരെ അങ്ങേയറ്റം നിരാശപ്പെടുത്തിയ ഒരു മോഹന്‍ലാല്‍ ചിത്രമാണ് അക്‌സാണ്ടര്‍ ദ ഗ്രേറ്റ്. മുരളി നാഗവല്ലി സംവിധാനം ചെയ്ത ചിത്രം 2010ലാണ് റിലീസ് ചെയ്തത്

  ജനകന്‍

  മോഹന്‍ലാലിനൊപ്പം സുരേഷ് ഗോപിയും ബിജു മേനോനും, കാവേരിയും പ്രിയാലാലുമൊക്കെ മുഖ്യവേഷത്തിലെത്തിയ ചിത്രം സസ്‌പെന്‍സ് ക്രൈം ത്രില്ലറായിരുന്നു. എന്നാല്‍ അത് ചിത്രത്തില്‍ പ്രതിഫലിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ സഞ്ജീവ് എന്‍ ആര്‍ സംവിധാനം ചെയ്ത ജനകന്‍ 2010 ലെ മോഹന്‍ലാലിന്റെ പരാജയങ്ങളില്‍ ഒന്നായി

  ഇവിടം സ്വര്‍ഗ്ഗമാണ്

  ജെയിംസ് ആല്‍ബേര്‍ട്ടിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് ഇവിടം സ്വര്‍ഗമാണ്. മാത്യൂസ് എന്ന കര്‍ഷകനായി മോഹന്‍ലാല്‍ എത്തിയ ചിത്രം ആവറേജില്‍ ഒതുങ്ങി

  എയ്ഞ്ചല്‍ ജോണ്‍

  യുക്തിയ്ക്ക് നിരക്കാത്ത ചിത്രം എന്ന് വേണമെങ്കില്‍ പറയാം. മോഹന്‍ലാല്‍ ഒരു എയ്ഞ്ചലായി എത്തിയ ചിത്രത്തില്‍ ആദ്യകാല നടി പൂര്‍ണിമയുടെ മകന്‍ ശാന്തുനു ഭാഗ്യരാജാണ് മുഖ്യവേഷം ചെയ്തത്. ശാന്തനുവിന്റെ ആദ്യത്തെ മലയാള സിനിമ. എന്നാല്‍ 2009 ല്‍ പുറത്തിറങ്ങിയ ചിത്രം എട്ടുനിലയില്‍ പൊട്ടി

  ഭഗവാന്‍

  മോഹന്‍ലാലിന്റെ ഭഗവാന്‍ എന്നൊരു ചിത്രം റിലീസായോ എന്ന് ചോദിച്ചാല്‍ മോഹന്‍ലാല്‍ ഫാന്‍സ് തന്നെ വാ പൊളിയ്ക്കും. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്ത് 2009 ല്‍ അങ്ങനെ ഒരു ചിത്രം റിലീസായിട്ടുണ്ട്. ചിത്രം പരാജയമായിരുന്നു എന്ന് പറയേണ്ടല്ലോ

  റെഡ് ചില്ലീസ്

  ക്രൈം ത്രില്ലര്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്ന ഷാജി കൈലാസിന്റെ റെഡ് ചില്ലീസിലും പ്രേക്ഷര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ റെഡ് ചില്ലീസ് എന്ന ഗേള്‍സ് മ്യൂസിക് ബാന്റിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം പൊട്ടി

  പകല്‍ നക്ഷത്രങ്ങ

  അനൂപ് മേനോന്റെ മികച്ച തിരക്കഥയില്‍ രാജീവ് നാഥ് സംവിധാനം ചെയ്ത ചിത്രമാണ് പകല്‍ നക്ഷത്രങ്ങള്‍. എന്നാല്‍ ചിത്രത്തിന് പ്രേക്ഷകശ്രദ്ധ നേടാന്‍ കഴിഞ്ഞില്ല

  കുരുക്ഷേത്ര

  കീര്‍ത്തി ചക്ര എന്ന വിജയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് കരുക്ഷേത്ര. മേജര്‍ രവി സംവിധാനം ചെയ്ത ചിത്രത്തില്‍ കേണല്‍ മഹാദേവനായി മോഹന്‍ലാല്‍ എത്തി. എന്നാല്‍ കീര്‍ത്തി ചക്രയും മനസ്സില്‍ വച്ച് കുരുക്ഷേത്ര കണ്ട പ്രേക്ഷകരെ നിരാശപ്പെടുത്തുന്നതായിരുന്നു ചിത്രം

  ആകാശ ഗോപുരം

  റിലീസായോ ഇല്ലയോ എന്ന് പ്രേക്ഷകര്‍ അറിയാത്ത മറ്റൊരു മോഹന്‍ലാല്‍ ചിത്രം. മോഹന്‍ലാലിനൊപ്പം നിത്യ മേനോനും മുഖ്യവേഷത്തിലെത്തിയ ആകാശഗോപുരം കെപി കുമാരന്‍ സംവിധാനം ചെയ്ത് 2008 ലാണ് റിലീസ് ചെയ്തത്

  ഇന്നത്തെ ചിന്താവിഷയം

  രസതന്ത്രത്തിന് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും മീര ജാസ്മിനും ഒന്നിക്കുന്നു എന്നതുകൊണ്ട് ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിന് തുടക്കം മുതല്‍ പ്രധാന്യം നല്‍കിയിരുന്നു. പക്ഷെ സിനിമ ശരാശരിയില്‍ ഒതുങ്ങി

  കോളേജ് കുമാരന്‍

  മോഹന്‍ലാലിന് ഒട്ടും ചേരാത്ത വേഷമായിരുന്നു കോളേജ് കുമാര്‍ എന്ന ചിത്രത്തിലേത്. തുളസിദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ക്യാപ്റ്റന്‍ ശ്രീകുമാര്‍ എന്ന കഥാപാത്രമായിട്ടാണ് ലാല്‍ എത്തിയത്. സിനിമ എട്ടുനിലയില്‍ പൊട്ടി

  ഫ്ലാഷ്

  മോഹന്‍ലാലിന്റെ ഏറ്റവും വലിയ പരാജയ ചിത്രങ്ങളില്‍ ഏറ്റവും മുന്നിലാണ് 2007 ല്‍ പുറത്തിറങ്ങിയ ഫ്ലാഷ്. എസ് ബാസുര ചന്ദ്രന്റെ തിരക്കഥയില്‍ സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്

  റോക്ക് ആന്റ് റോള്‍

  രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്നു, മോഹന്‍ലാലിനൊപ്പം തൊണ്ണൂറുകളിലെ മികച്ച കൂട്ടുകാരായ ലാല്‍, സിദ്ദിഖ്, റഹ്മാന്‍, ശ്വേത മേനോന്‍ എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു എന്നതൊക്കെയായിരുന്നു റോക്ക് ആന്റ് റോള്‍ എന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ കാരണം. മികച്ച ഗാനങ്ങളുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ റോക്ക് ആന്റ് റോളും മോഹന്‍ലാലിന്റെ പരാജയങ്ങളിലൊന്നാണ്

  ഫോട്ടോ ഗ്രാഫര്‍

  മോഹന്‍ലാല്‍ ഒരു ഫോട്ടോഗ്രാഫറായി എത്തിയ ചിത്രമാണ് ഫോട്ടോ ഗ്രാഫര്‍. എന്തേ കണ്ണനു കറുപ്പുനിറം, പുല്‍ച്ചാടി എന്നീ ചിത്രത്തിലെ പാട്ട് ഹിറ്റാണ്. ചിത്രത്തില്‍ അഭിനയിച്ച മണി എന്ന ആദിവാസി പയ്യന്റെ അഭിനയവും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത സിനിമ പരാജയമായിരുന്നു

  കിലുക്കം കിലുകിലുക്കം

  മോഹന്‍ലാലും രേവതിയും ജഗതിയും തര്‍ത്തഭിനയിച്ച, മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് പ്രിദയര്‍ശന്‍ സംവിധാനം ചെയ്ത കിലുക്കം. എന്നാല്‍ കിലുക്കം കിലുകിലുക്കം എന്ന പേരില്‍ അതിന്റെ രണ്ടാം ഭാഗമൊരുക്കി സധ്യമോഹന്‍ ശരിക്കും പ്രേക്ഷകരെ വെറുപ്പിച്ചു

  ഉടയോന്‍

  അച്ഛനും മകനുമായി മോഹന്‍ലാല്‍ ഇരട്ടവേഷത്തിലെത്തിയ ചിത്രമാണ് ഉടയോന്‍. ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രം 2005 ലാണ് റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ ഗംഭീര അഭിനയമായിരുന്നെങ്കിലും അവതരണരീതി മോശമായതിനാല്‍ ചിത്രം പരാജയുപ്പെട്ടു

  ചന്ദ്രോത്സവം

  ലാലിസത്തില്‍ പരാജയപ്പെട്ട മറ്റൊരു ചിത്രമാണ് ചന്ദ്രോത്സവം. രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ചിറക്കല്‍ ശ്രീഹരി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തി. എന്നാല്‍ വെറുപ്പിയ്ക്കുന്ന നാടകീയത ചിത്രത്തിന്റെ പരാജയത്തിന് കാരണമായി

  നാട്ടുരാജാവ്

  മോഹന്‍ലാലിന് വീണ്ടുമൊരു തമ്പുരാന്‍ പരിവേഷം നല്‍കി അണിയിച്ചൊരുക്കിയ ചിത്രമാണ് നാട്ടുരാജാവ്. ടിഎ ഷാഹിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തത് 2004 ലാണ്

  വാണ്ടഡ്

  മോഹന്‍ലാലിനൊപ്പം നവാഗതരായ ഒരുകൂട്ടം ചെറുപ്പക്കാരും അണിനിരന്ന ചിത്രമാണ് വാണ്ടഡ്. മുരളി നാഗവല്ലി സംവിധാനം ചെയ്ത് 2004 ല്‍ പുറത്തിറങ്ങിയ ഈ ചിത്രവും പരാജയമാണ്

  വിസ്മയത്തുമ്പത്ത്

  യുക്തിയ്ക്ക് നിരയ്ക്കാത്ത സിനിമകള്‍ പരാജയപ്പെടും എന്ന് പറയുന്നതിതാണ്. നയന്‍താരയും മോഹന്‍ലാലും മുഖ്യവേഷത്തിലെത്തിയ വിസ്മയത്തുമ്പത്ത് എന്ന ചിത്രം പേരുപോലെ വിസ്മയം നിറഞ്ഞതാണ്. പക്ഷെ അത് അമിതമായതാണ് പരാജയത്തിന് കാരണം. ഫാസില്‍ സംവിധാനം ചെയ്ത ചിത്രം 2004 ലാണ് റിലീസായത്

  വാമനപുരം ബസ്‌റൂട്ട്

  വാമനപുരം എന്ന സ്ഥലത്തേക്കുള്ള ബസ്‌റൂട്ടാണ് സിനിമയുടെ വിഷയം. ആ പ്രശ്‌നം മോഹന്‍ലാലിന് വിഷയമായി. അതുകൊണ്ടാണല്ലോ 2004 ലെ പരാജയങ്ങളിലൊന്നായി സോനു ശശിപാല്‍ സംവിധാനം ചെയ്ത വാനമപുരം ബസ്‌റൂട്ട് പരാജയത്തിലായത്

  ഹരിഹരന്‍ പിള്ള ഹാപ്പിയാണ്

  ഹരിഹരന്‍ പിള്ള ഹാപ്പി ആയിരുന്നെങ്കിലും ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ ഒട്ടും ഹാപ്പി ആയിരുന്നില്ല. വിശ്വനാഥന്‍ സംവിധാനം ചെയ്ത്, 2003 ല്‍ പുറത്തിറങ്ങിയ ചിത്രം മോഹന്‍ലാലിന്റെ പരാജയങ്ങളിലൊന്നാണ്

  മിസ്റ്റര്‍ ബ്രഹ്മചാരി

  ശരീരം സൂക്ഷിക്കാന്‍ ബ്രഹ്മചാരിയായി ജീവിക്കുന്ന തമ്പിയണ്ണനെ പിടിച്ച് പെണ്ണുകെട്ടിച്ചതും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുമാണ് മിസ്റ്റര്‍ ബ്രഹ്മചാരി എന്ന ചിത്രം പറഞ്ഞത്. മീന നായികയായെത്തിയ ചിത്രം സംവിധാനം ചെയ്തത് തുളസി ദാസാണ്

  ചതുരംഗം

  മോഹന്‍ലാലിന്റെ നായികയായി നവ്യനായര്‍ എത്തിയ ചിത്രമാണ് ചതുരംഗം. ഇവര്‍ക്കൊപ്പം ലാലു അലക്‌സ്, നഗ്മ, സായികുമാര്‍ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തി. കെ മാധവന്‍ സംവിധാനം ചെയ്ത് 2002 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചതുരംഗം

  ഉന്നതങ്ങളില്‍

  ഉന്നതങ്ങളില്‍ എന്ന ചിത്രമാണ് രണ്ടായിരത്തിലേക്ക് കടന്നപ്പോള്‍ മോഹന്‍ലാലിനെ താഴോട്ടേക്ക് കൊണ്ടുവന്ന ചിത്രം. രക്ഷകന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് ജോമോനാണ്. 2001 ല്‍ പുറത്തിറങ്ങിയ ഈ ചിത്രമാണ് രണ്ടായിരം ആണ്ടിലിലെ മോഹന്‍ലാലിന്റെ തുടര്‍പരാജയങ്ങള്‍ക്ക് നാന്ദികുറിച്ചത്

  English summary
  Just check out 43 flop films of Mohanlal

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more