കാലാപാനി മുതല്‍ പഴശ്ശിരാജ വരെ.. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരും പുളകം കൊള്ളിച്ച സിനിമകളും!!

വീണ്ടുമൊരു സ്വാതന്ത്ര്യദിനം കൂടി വന്നിരിക്കുകയാണ്. ബ്രീട്ടിഷുകാരുടെ ഭരണത്തില്‍ നിന്നും ഇന്ത്യ മോചിതമായതിന്റെയും 1947 ല്‍ ഇന്ത്യ ഒരു സ്വാതന്ത്ര രാജ്യമാതയിന്റെയും ഓര്‍മ്മയ്ക്കായിട്ടാണ് ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യ ദിനമായി ആചാരിക്കുന്നത്. ഇത്തവണ 72-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് രാജ്യം.

സ്വാതന്ത്ര്യത്തിന് മുന്‍പ് രാജ്യം നേരിടേണ്ടി വന്ന യാതനകള്‍ വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞതോടെ ഇന്നത്തെ സമൂഹം അറിഞ്ഞിരുന്നില്ല. എന്നാല്‍ അതല്ലൊം വ്യക്തമാക്കി കൊണ്ട് മലയാളത്തില്‍ നിരവധി സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. രാജ്യത്തിന് വേണ്ടി പോരാടിയ വീരന്മാരുടെ കഥ പറഞ്ഞ സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം..

  കാലാപാനി

കാലാപാനി

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെത്തിയ ഹിറ്റ് സിനിമയായിരുന്നു കാലാപാനി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളെ തടവില്‍ പാര്‍പ്പിക്കുന്നതിനായി ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ജയിലായിരുന്നു കാലാപാനി എന്നറിയപ്പെട്ടിരുന്നത്. മോഹന്‍ലാല്‍, പ്രഭു എന്നിങ്ങനെ നിരവധി താരങ്ങളായിരുന്നു ജയിലില്‍ അടക്കപ്പെട്ടവരായി അഭിനയിച്ചത്. ഇവര്‍ക്കൊപ്പം തബു, നെടുമുടി വേണു, അമരീഷ് പുരി, ശ്രീനിവാസന്‍, എന്നിങ്ങനെ വമ്പന്‍ താരനിരയും ഉണ്ടായിരുന്നു. കാലാപാനി കാണുമ്പോള്‍ അന്നും ഇന്നും പ്രേക്ഷകരെ കോരിത്തരിപ്പിക്കും.

കേരള വര്‍മ്മ പഴശ്ശിരാജ

കേരള വര്‍മ്മ പഴശ്ശിരാജ

2009 ല്‍ റിലീസിനെത്തിയ മമ്മൂട്ടി ചിത്രമായിരുന്നു കേരള വര്‍മ്മ പഴശ്ശിരാജ. ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പഴശ്ശിരാജയുടെ കഥയായിരുന്നു പറഞ്ഞിരുന്നത്. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലേക്കും സിനിമ എത്തിയിരുന്നു. ബ്രീട്ടിഷുകാര്‍ക്കെതിരെ പഴശ്ശിരാജ നടത്തി വന്നിരുന്ന യുദ്ധങ്ങളും മറ്റുമായിരുന്നു സിനിമയുടെ ഇതിവൃത്തമാക്കിയത്. തിയറ്ററുകളില്‍ നിന്നും നല്ല അഭിപ്രായം നേടിയ കേരള വര്‍മ്മ പഴശ്ശിരാജ ബോക്‌സോഫീസിലും വലിയ ചലനമുണ്ടാക്കിയിരുന്നു.

യുഗപുരുഷന്‍

യുഗപുരുഷന്‍

ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി ആര്‍ സുകുമാരന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു യുഗപുരുഷന്‍. ജാതിയും മറ്റുള്ള പ്രശ്‌നങ്ങളും ഇതിവൃത്തമാക്കിയ സിനിമ 2010 ലായിരുന്നു റിലീസ് ചെയ്തിരുന്നത്. തലൈവാസല്‍ വിജയ് ആയിരുന്നു ശ്രീനാരായണ ഗുരുവിന്റെ വേഷം അവതരിപ്പിച്ചിരുന്നത്. ഇവര്‍ക്കൊപ്പം സിദ്ദിഖ്, ബാബു ആന്റണി, നവ്യ നായര്‍, ദേവന്‍, കല്‍പ്പന, കലാഭവന്‍ മണി, സായി കുമാര്‍, ജിഷ്ണു, ജഗതി ശ്രീകുമാര്‍ എന്നിങ്ങനെ നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു.

 വീരപുത്രന്‍

വീരപുത്രന്‍

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന മുഹമ്മദ് അബ്ദുള്‍ റഹിമാന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയായിരുന്നു വീരപുത്രന്‍. എന്‍പി മുഹമ്മദിന്റെ നോവലിനെ ആസ്പദമാക്കി പിടി കുഞ്ഞു മുഹമ്മദ് സംവിധാനം ചെയ്ത ചിത്രം 2011 ലായിരുന്നു റിലീസ് ചെയ്തിരുന്നത്. ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ കേരളത്തില്‍ നടന്ന വിപ്ലവങ്ങളെ കേന്ദ്രീകരിച്ചായിരുന്നു സിനിമ ഒരുക്കിയത്. നരേന്‍, ശരത് കുമാര്‍, സിദ്ദിഖ്, കലാഭവന്‍ മണി, റയ്മ സെന്‍, സായി കുമാര്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങി നിരവധി താരങ്ങളായിരുന്നു സിനിമയിലുണ്ടായിരുന്നത്.

 ഉറുമി

ഉറുമി

പൃഥ്വിരാജിനെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ഉറുമി. യഥാര്‍ത്ഥ ചരിത്ര പശ്ചാതലത്തിലുള്ള സാങ്കല്‍പ്പിക കഥയായിരുന്നു ഉറുമി. 16 -ാം നൂറ്റാണ്ടുകളിലെ പോര്‍ച്ചുഗീസ് ക്രൂരതകളാണ് സിനിമയില്‍ കാണിക്കുന്ന രംഗങ്ങളൊക്കെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതായിരുന്നു. വ്യാപരത്തിനായി കേരളത്തിലെത്തിയ വാസ്‌കോ ഡ ഗാമയും സംഘവുമാണ് സിനിമയിലുള്ളത്. പൃഥ്വിരാജിനൊപ്പം പ്രഭുദേവയായിരുന്നു മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ജെനീലിയ ഡിസൂസ, ആര്യ, നിത്യ മേനോന്‍, തുടങ്ങിയ താരങ്ങളായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X