»   » വന്തിട്ടേന്ന് സൊല്ല്, ഫഹദ് ഫാസില്‍ തിരുമ്പി വന്തിട്ടേന്ന് സൊല്ല്; ആറ് ചിത്രങ്ങളിതാ

വന്തിട്ടേന്ന് സൊല്ല്, ഫഹദ് ഫാസില്‍ തിരുമ്പി വന്തിട്ടേന്ന് സൊല്ല്; ആറ് ചിത്രങ്ങളിതാ

Posted By: Rohini
Subscribe to Filmibeat Malayalam

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഇതാ ഫഹദ് ഫാസില്‍ പണ്ടത്തെ പോലെ തുടരെ തുടരെ ചിത്രങ്ങള്‍ ഏറ്റെടുക്കുന്നു. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഏത് ചിത്രത്തിലാണ് ഫഹദ് എന്ന് ആരാധകര്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി. ഇതാ ആറ് ചിത്രങ്ങള്‍ ഫഹദിന്റേതായി അണിയറയില്‍ ഒരുങ്ങുന്നു.

മലയാളത്തിലെ സൂപ്പര്‍ താരങ്ങളും യുവ താരങ്ങളുമെല്ലാം അന്യഭാഷയിലേക്ക്, അപ്പോ ഇവിടെയാരാ??

കരിയറില്‍ തുടരെ തുടരെ പരാജയങ്ങള്‍ നേരിട്ടപ്പോള്‍ ഫഹദ് കരാറൊപ്പിട്ട ചിത്രങ്ങളൊക്കെ, അഡ്വാന്‍സ് തിരിച്ചു നല്‍കി ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ മഹേഷിന്റെ പ്രതികാരത്തിന് ശേഷം ആത്മവിശ്വാസം വീണ്ടെടുത്ത് ഫഹദ് തിരിച്ചെത്തുകയാണ്. കബാലി സ്റ്റൈലില്‍ പറഞ്ഞാല്‍ ഫഹദ് ഫാസില്‍ തിരുമ്പി വന്തിട്ടേ... നോക്കാം

ദിലീഷ് പോത്തനൊപ്പം വീണ്ടും ഒന്നിക്കുന്നു

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. സജീവ് പഴവൂര്‍ തിരക്കഥ എഴുതുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന രാജീവ് രവിയാണ്

കുഞ്ചാക്കോ ബോബനും പാര്‍വ്വതിയും ഫഹദും ഒന്നിക്കുന്നു

ചിത്രസംയോജകന്‍ മഹേഷ് നാരായണന്‍ സംവിധായകനായി അരങ്ങേറുകയാണ്. ആദ്യ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. പാര്‍വ്വതിയാണ് നായിക. ആദ്യമായാണ് ചാക്കോച്ചനും ഫഹദും ഒന്നിച്ചൊരു ചിത്രം ചെയ്യുന്നത്

ജി മാര്‍ത്താണ്ഡനൊപ്പം ഫഹദ് ഫാസില്‍

ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ഫഹദ് ഫാസില്‍ കരാറൊപ്പിട്ടിട്ടുണ്ട്. വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എഴുത്തുകാരന്‍ ജോജി തോമസാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ചിത്രത്തിന്റെ പേരും മറ്റ് കാര്യങ്ങളും പുറത്തുവിട്ടിട്ടില്ല. കണ്ണൂരാണ് പ്രധാന ലൊക്കേഷന്‍

അനില്‍ രാധാകൃഷ്ണനും ഫഹദും വീണ്ടും ഒന്നിക്കുന്നു

നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും അനില്‍ രാധാകൃഷ്ണ മേനോനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മറ്റൊന്ന്. ചിത്രത്തില്‍ ഫഹദ് ഇരട്ട വേഷത്തിലെത്തുന്നു എന്നാണ് കേള്‍ക്കുന്നത്.

രാജയുടെ ചിത്രത്തിലൂടെ ഫഹദ് ഫാസില്‍ തമിഴിലേക്ക്

എം രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഫഹദ് ഫാസില്‍ തമിഴിലേക്ക് അരങ്ങേറുന്നതായും വാര്‍ത്തകളുണ്ട്. ഫഹദിനൊപ്പം ഈ ചിത്രത്തില്‍ ശിവകാര്‍ത്തികേയനും നയന്‍താരയും മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളായി എത്തും. ഫഹദിന്റെ കഥാപാത്രം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല

സാമൂഹിക പ്രശ്‌നങ്ങളുമായി നാളെ

സിജു എസ് ബാവ സംവിധാനം ചെയ്യുന്ന ചിത്രമാണ് നാളെ. സാമൂഹിക പ്രശ്‌നങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടി ആരംഭിച്ചു എന്നാണ് വിവരം. മാളവിക മോഹനും ഇഷ തല്‍വാറുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.

ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Fahadh Faasil, did make a smashing comeback yet again, with this year's film Maheshinte Prathikaaram, after going through a dull phase in his career. The actor has now become more selective about the projects and his upcoming films do stand as a testimony to that. Here we list the 6 upcoming projects of Fahadh Faasil

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam