»   » ചിലര്‍ക്ക് തീരെ ഭാഗ്യമില്ല, മലയാള സിനിമയിലെ ഡോക്ടര്‍മാരെ അറിയാമോ?

ചിലര്‍ക്ക് തീരെ ഭാഗ്യമില്ല, മലയാള സിനിമയിലെ ഡോക്ടര്‍മാരെ അറിയാമോ?

Posted By: Sanviya
Subscribe to Filmibeat Malayalam


മലയാള സിനിമയിലെ നടി-നടന്മാരില്‍ മിക്കവരും മറ്റ് പല ഫീല്‍ഡുകളില്‍ നിന്നും എത്തിയവരാണ്. ചിലര്‍ പഠനം ഉപേക്ഷിച്ച് വന്നവരും. സിനിമയോടുള്ള താത്പര്യംകൊണ്ട് തന്നെയാണ് ഇവരില്‍ പലരും പ്രൊഫഷനും പഠനവുമെല്ലാം ഉപേക്ഷിച്ചത്.

എഞ്ചിനീയര്‍മാര്‍, വക്കീലന്മാര്‍, അധ്യാപകര്‍, ഡോക്ടര്‍മാരമുണ്ട്. മെഡിക്കല്‍ ഫീല്‍ഡില്‍ നിന്ന് സിനിമയില്‍ എത്തിയവര്‍ക്ക് മറ്റ് ഫീല്‍ഡുകാരെക്കാളും ഭാഗ്യം കുറവാണോ. തുടക്കത്തിലെ തിളക്കം മങ്ങിയവരാണ് അവരില്‍ പലരും. മലയാള സിനിമയിലെ ഡോക്ടര്‍മാര്‍ ആരൊക്കെയെന്ന് നോക്കാം.

സായി പല്ലവി

പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് സായി പല്ലവി. ജോര്‍ജിയില്‍ എംബിബിഎസിന് പഠിക്കുമ്പോഴാണ് സായി പല്ലവി പ്രേമത്തില്‍ അഭിനയിക്കുന്നത്. 2016ലാണ് നടി മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കിയത്. ബിരുദാദന ചടങ്ങളുടെ ഫോട്ടോസ് നടി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

അജ്മല്‍ അമീര്‍

ഉദയ് അനന്തന്‍ സംവിധാനം ചെയ്ത പ്രണയക്കാലം എന്ന ചിത്രത്തിലൂടെയാണ് അജ്മല്‍ അമീര്‍ സിനിമയില്‍ എത്തുന്നത്. ഡോക്ടറായി ജോലി നോക്കുന്ന സമയത്തായിരുന്നു നടന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മാടമ്പി എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ശ്രദ്ധേയമായ വേഷം അവതിരിപ്പിച്ച അജ്മല്‍ ഇപ്പോള്‍ തമിഴിലും തെലുങ്കിലുമാണ് അഭിനയിക്കുന്നത്.

ബിജു ദാമോധരന്‍

വീട്ടിലേക്കുള്ള വഴി, പേരറിയാത്തവര്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബിജു കുമാര്‍ ഹോമിയോപതിക് ഫിസീഷ്യനാണ്.

റോണി ഡേവിഡ് രാജ്

2016ന്റെ ഒടുക്കം പുറത്തിറങ്ങിയ ആനന്ദത്തിലെ പ്രൊഫസര്‍ ചാക്കോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റോണി ഡേവിഡ് രാജ് ഡോക്ടറാണ്. പറവൂരിലെ കെഎംകെ ഹോസ്പിറ്റലിലാണ് ഡേവിഡ് ജോലി നോക്കുന്നത്.

ജയന്‍

ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജയന്‍ ഹോമിയോ ഡോക്ടറാണ്. ഹരിപ്പാടിലെ ചെങ്ങളത്തെ ക്ലിനിക്കിലാണ് ജോലി നോക്കിയത്.

ഇക്ബാല്‍ കുറ്റിപ്പുറം

നിറം തുടങ്ങി ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ഇക്ബാല്‍ കുറ്റിപ്പുറം ഹോമിയോ ഡോക്ടറാണ്. ദുബായിലാണ് ഇപ്പോള്‍ ജോലി നോക്കുന്നത്.

English summary
7 Mollywood celebs who are doctors in real life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam