»   » പ്രണവിനും മമ്മൂട്ടിക്കും ഇടയില്‍ ഞെരുങ്ങി അമര്‍ന്ന് ഫഹദും ചാക്കോച്ചനും!

പ്രണവിനും മമ്മൂട്ടിക്കും ഇടയില്‍ ഞെരുങ്ങി അമര്‍ന്ന് ഫഹദും ചാക്കോച്ചനും!

Posted By:
Subscribe to Filmibeat Malayalam
ബോക്സ് ഓഫീസിൽ പ്രണവ് തന്നെ മുന്നിൽ, മമ്മൂട്ടി തൊട്ട് പിറകിൽ | filmibeat Malayalam

ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളായിരുന്നു കഴിഞ്ഞ വാരത്തില്‍ തിയേറ്ററുകളിലേക്കെത്തിയത്. ആരാധകരും സിനിമാലോകവും ഒരേ പോലെ കാത്തിരുന്ന താരപുത്രന്റെ അരങ്ങേറ്റം മാത്രമല്ല മറ്റ് ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്നുവെന്ന കാര്യത്തെക്കുറിച്ച് കേട്ടപ്പോള്‍ മുതല്‍ സിനിമാലോകവും ആരാധകരും ആകാംക്ഷയിലായിരുന്നു.

പ്രിയദര്‍ശന് കല്യാണി നല്‍കിയ പിറന്നാള്‍ സമ്മാനം, താരപുത്രിയെ ഓര്‍ത്ത് അച്ഛന് അഭിമാനിക്കാം, ഇത് കാണൂ!

പ്രണവിന് ഈ ഒാട്ടവും ചാട്ടവും അന്നേയുണ്ട്, ആദിയെക്കുറിച്ച് ബാലചന്ദ്രമേനോന്‍റെ പോസ്റ്റ്, ഇത് കാണൂ!

'ആദി' വിജയത്തില്‍ ദിലീപ് മാത്രമല്ല മോഹന്‍ലാലും കേക്ക് മുറിച്ചു, ഇതൊന്നുമറിയാതെ പ്രണവ് ഹിമാലയത്തില്‍!

ആദിയുടെ വരവില്‍ മറ്റ് ചിത്രങ്ങള്‍ക്ക് വേണ്ടത്ര പബ്ലിസിറ്റി ലഭിച്ചില്ലെന്ന കാര്യത്തെക്കുറിച്ച് ആരാധകര്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പബ്ലിസിറ്റി കുറവാണെങ്കില്‍ക്കൂടിയും മികച്ച സിനിമകളെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നത് കൂടിയാണ് ഇപ്പോള്‍ വ്യക്തമായിട്ടുള്ളത്.

ആദിക്കും സ്ട്രീറ്റ്‌ലൈറ്റ്‌സിനുമൊപ്പം

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങറുന്ന ആദ്യ സിനിമയായ ആദിക്കൊപ്പമാണ് 2081 ലെ ആദ്യ റിലീസുമായി മെഗാസ്റ്റാര്‍ എത്തിയത്. ഇവര്‍ക്കൊപ്പം പദ്മാവത്, കാര്‍ബണ്‍, ശിക്കാരി ശംഭു എന്നീ ചിത്രങ്ങളുമുണ്ട്.

കലക്ഷനിലെ തള്ളല്‍

ബോക്‌സോഫീസ് കലക്ഷനെക്കുറിച്ച് പല തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കാറുള്ളത്. സിനിമയിലെ മോശം പ്രവണതയാണ് ഇതെന്ന തരത്തില്‍ നേരത്തെ താരങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. കലക്ഷനിലെ ഏറ്റക്കുറിച്ചിലിലൂടെയല്ല ഒരു സിനിമയെ വിലയിരുത്തേണ്ടെന്നായിരുന്നു താരങ്ങള്‍ അഭിപ്രായപ്പെട്ടത്.

ബോക്‌സോഫീസ് പ്രകടനത്തെക്കുറിച്ച്

നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തുന്ന സിനിമയുടെ ബോക്‌സോഫീസ് പെര്‍ഫോമന്‍സിനെക്കുറിച്ച് അറിയാന്‍ ആരാധകര്‍ക്ക് ആകംക്ഷയുണ്ടാവുന്നത് സ്വാഭാവികമാണ്.

ഒന്നാം സ്ഥാനക്കാരനായി പ്രണവ്

അപ്പുവെന്ന പ്രണവിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ മലയാള സിനിമ നീങ്ങുന്നത്. നായകനായി അരങ്ങേറിയ പ്രണവിന് ബോക്‌സോഫീസിലും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഗ്രാന്റ് ഓപ്പണിങ്ങ് തന്നെയായിരുന്നു ഈ താരപുത്രന് ലഭിച്ചത്.

തൊട്ടുപുറകിലുണ്ട് മമ്മൂട്ടി

ബോക്‌സോഫീസില്‍ നിന്നും മികച്ച പ്രതികരണമാണ് മമ്മൂട്ടിയുടെ സ്ട്രീറ്റ്‌ലൈറ്റ്‌സിന് ലഭിക്കുന്നത്. 2018 ലെ ആദ്യ റിലീസിന് മികച്ച ഓപ്പണിങ്ങാണ് ലഭിച്ചത്.

ചാക്കോച്ചന്റെ ശിക്കാരി ശംഭു

ബിഗ് റിലീസുകള്‍ക്കിടയില്‍ വേണ്ടത്ര ശ്രദ്ധ നേടാതെ പോവുകയാണ് ശിക്കാരി ശംഭു. ഇതുവരെ കാണാത്ത രൂപഭാവത്തിലെത്തിയ കുഞ്ചാക്കോ ബോബന് വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. ബിഗ് റിലീസിനിടയില്‍ മുങ്ങിപ്പോവുകയായിരുന്നു ശംഭു.

ഫഹദിന്റെ കാര്‍ബണ്‍

മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്ത കാര്‍ബണിന് തുടക്കത്തില്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. തുടക്കം ഗംഭീരമാക്കിയെങ്കിലും ബിഗ് റിലീസുകളെത്തിയപ്പോള്‍ അത് കാര്‍ബണിനെയും ബാധിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

വിവാദങ്ങള്‍ക്കൊടുവില്‍ പത്മാവത്

തുടക്കം മുതലേ വിവാദങ്ങള്‍ പത്മാവതിനെ വിടാതെ പിന്തുടര്‍ന്നിരുന്നു. ജനുവരി 25 ന് തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് മികച്ച ഓപ്പണിങ്ങാണ് ലഭിച്ചത്.

English summary
Box Office Chart (Jan 22 - 28): Aadhi & Street Lights Take The Charge!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam