»   » ഷാജിയേട്ടന്റെ പിങ്കി ആട് രണ്ട് വര്‍ഷം കൊണ്ട് ഒരുപാട് വലുതായി! ഇതാ പിങ്കി മോളുടെ പുതിയ ചിത്രം!!

ഷാജിയേട്ടന്റെ പിങ്കി ആട് രണ്ട് വര്‍ഷം കൊണ്ട് ഒരുപാട് വലുതായി! ഇതാ പിങ്കി മോളുടെ പുതിയ ചിത്രം!!

Posted By: Teresa John
Subscribe to Filmibeat Malayalam

ജയസൂര്യയുടെ സിനിമകളില്‍ ഇന്നും തരംഗമായി ആളുകള്‍ പറഞ്ഞ് നടക്കുന്ന സിനിമ 'ആട് ഒരു ഭീകരജീവിയാണ്' എന്ന സിനിമയാണ്. തിയേറ്ററുകളില്‍ ഹിറ്റാവാന്‍ കഴിഞ്ഞില്ലെങ്കിലും ശേഷം സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. ഷാജി പാപ്പനും പിള്ളേരുയെും കഥ പറഞ്ഞ സിനിമയുടെ രണ്ടാം ഭാഗം അണിയറയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

ചുണ്ടിന് മധുരം പകരുന്ന ചുംബനങ്ങള്‍ പൊളളലുകളാവുന്നു! രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ കോഴിക്കോട്ട് തരംഗം!

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത സിനിമയില്‍ പിങ്കി എന്ന ആടായിരുന്നു പ്രധാന കഥാപാത്രം. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പിങ്കി വീണ്ടും തിയേറ്ററിലേക്ക് എത്തുമ്പോള്‍ ഒരുപാട് വളര്‍ന്നിട്ടായിരിക്കും. ആടിനൊപ്പം ആട് 2 എന്ന് പറഞ്ഞ് മിഥുന്‍ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്.

ആട് ഒരു ഭീകരജീവിയാണ്

ജയസൂര്യയെ നായനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഭീകരജീവിയാണ് എന്ന സിനിമ തിയറ്ററുകളിലെത്തിയപ്പോള്‍ പൂര്‍ണ പരാജയമായിരുന്നു. എന്നാല്‍ പിന്നീട് സിനിമ യുവാക്കള്‍ക്കിടയില്‍ ഉണ്ടാക്കിയ ഓളം വലുതായിരുന്നു.

രണ്ടാം ഭാഗം വരുന്നു

സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അണിയറയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടെ മിഥുന്‍ മാനുവല്‍ തോമസ് ഒരു ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ആട് 2 എന്ന് പറഞ്ഞ് കൊണ്ട് ആടിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് സംവിധായകന്‍ പുറത്ത് വിട്ടിരിക്കുന്നത്.

പിങ്കിയാണോ?


ചിത്രത്തില്‍ പ്രധാന കഥാപാത്രമായി പിങ്കി എന്ന ആടും അഭിനയിച്ചിരിക്കുകയാണ്. കഥയില്‍ മുഴുനീള കഥാപാത്രമായ പിങ്കിയെ ആരും മറക്കില്ല. ഷാജി പാപ്പനും പിള്ളേര്‍ക്കും വെല്ലുവിളിയായി മാറിയ പിങ്കി രണ്ട് വര്‍ഷം കൊണ്ട് ഒരുപാട് വളര്‍ന്നിരിക്കുകയാണ്.

ഡയലോഗുകള്‍ ഹിറ്റ്

സിനിമയിലെ പല ഡലോഗുകളും കോമഡി രംഗങ്ങളും ഇന്നും ട്രോളുകളുടെ രൂപത്തിലും മറ്റും സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടരുകയാണ്. അത്രയധികം പ്രേക്ഷകരെ സ്വാധീനിച്ചിട്ടുണ്ടെന്ന വിശ്വാസത്തിലാണ് തിയേറ്റററില്‍ പരാജയമായിരുന്ന സിനിമയുടെ രണ്ടാം ഭാഗം വരുന്നതും.

ക്രിസ്തുമസിന് തിയറ്ററുകളിലേക്ക്

ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആട് 2 ക്രിസ്തുമസിന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് പറയുന്നത്. അതിനായി സിനിമയുടെ ഷൂട്ടിങ്ങ് വേഗത്തില്‍ നടക്കുകയാണ്.

ജയസൂര്യ നായകന്‍

വലിയൊരു ആരാധക നിര ജയസൂര്യയെ തേടി എത്തിയതിന് പിന്നില്‍ സഹായകമായ സിനിമ ആട് തന്നെയായിരുന്നു. ചിത്രത്തിലെ ജയസൂര്യയുടെ അഭിനയവം അത്ര മനോഹരമായിരുന്നു. ആളുകളെ വെറുപ്പിക്കാത്ത കഥ ശൈലിയായിരുന്നു ചിത്രത്തിനെ പിന്നീട് ശ്രദ്ധേയമാക്കിയത്.

ഷാജി പാപ്പനും പിള്ളേരും


യുവാക്കള്‍ക്കിടയില്‍ ഒന്നും കൂടി ഷാജി പാപ്പനും പിള്ളേരും തരംഗമാവാന്‍ പോവുകയാണ്. ആദ്യഭാഗം ശ്രദ്ധിക്കാതെ പോയതിനുള്ള മറുപടി രണ്ടാം ഭാഗത്തില്‍ നിന്നും പ്രേക്ഷകര്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

English summary
The director whoe met her after two years even clicked a cute photo with her. He tells us, "Pinky has now more than six kids. We were surprised to see the big momma when she was brought to the set. She will be doing a few scenes in Aadu 2

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam