twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വൈറസിന് പിന്നാലെ മമ്മൂട്ടിയും ഉണ്ടയും! ബോക്‌സോഫീസില്‍ മിന്നിച്ച് വൈറസ്, കളക്ഷന്‍ റിപ്പോര്‍ട്ടിങ്ങനെ

    |

    എക്കാലവും മോളിവുഡിന് അഭിമാനിക്കാന്‍ പറ്റുന്ന കാര്യങ്ങളാണ് ഈ വര്‍ഷം സംഭവിച്ചിരിക്കുന്നത്. ബോക്‌സോഫീസിനെ തകര്‍ക്കുന്ന സിനിമകളുമായി താരരാജാക്കനമാര്‍ എത്തുമെന്ന് ആരാധകര്‍ പറഞ്ഞത് സത്യമായിരിക്കുകയാണ്. മലയാളത്തിലെ ആദ്യ ഇരുന്നൂറ് കോടി ചിത്രം പിറന്നത് ഇക്കൊല്ലമാണ്. മോഹന്‍ലാല്‍ ലൂസിഫറിലുടെ 200 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയപ്പോള്‍ മധുരരാജയിലൂടെ മമ്മൂട്ടി നൂറ് കോടിയും സ്വന്തമാക്കിയിരുന്നു.

    സൂപ്പര്‍ ഹിറ്റ് സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തിയതിന്റെ പശ്ചാതലത്തിലാണ് മറ്റ് സിനിമകളും റിലീസ് ചെയ്യുന്നത്. ഈദിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ വൈറസ് അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. പിന്നാലെ മമ്മൂട്ടിയുടെ അടക്കം സിനിമകള്‍ റിലീസിനെത്തിയെങ്കിലും വൈറസിന് ലഭിച്ച ഗംഭീര തുടക്കം ബോക്‌സോഫീസിലും പ്രകടമായിരിക്കുകയാണ്. ഫോറം കേരള പുറത്ത് വിട്ട കണക്കുകളില്‍ വൈറസിന്റെ പുതിയ കളക്ഷനെ കുറിച്ച് സൂചിപ്പിച്ചിരിക്കുകയാണ്.

     വൈറസ്

    വൈറസ്

    കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഉയര്‍ത്തിയ ദുരന്തമായിരുന്നു നിപ്പാ വൈറസ് പരന്നത്. ഏറെ കാലം ജനജീവിതം ദുരിതത്തിലാക്കിയ നിപ്പയെ ആസ്പദമാക്കി ഒരുക്കിയ സിനിമയായിരുന്നു വൈറസ്. വമ്പന്‍ താരങ്ങളെ അണിനിരത്തി ആഷിക് അബുവിന്റെ സംവിധാനത്തിലെത്തിയ ചിത്രം ഈദിന് മുന്നോടിയായി ജൂണ്‍ ഏഴിനായിരുന്നു റിലീസ് ചെയ്തത്. പ്രഖ്യാപനം മുതല്‍ വലിയ ആകാംഷ നല്‍കിയ സിനിമയായിരുന്നതിനാല്‍ റിലീസ് ചെയ്ത സിനിമയ്ക്ക് വമ്പന്‍ സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത്. ആദ്യ പ്രതികരണങ്ങളില്‍ നിന്ന് തന്നെ പോസിറ്റീവ് റിവ്യൂ വന്നതോടെ പ്രേക്ഷകരുടെ തിരക്ക് കൂടി.

      ബോക്‌സോഫീസില്‍ മിന്നിക്കുന്നു...

    ബോക്‌സോഫീസില്‍ മിന്നിക്കുന്നു...

    ഒന്നിച്ച് വറെയും സിനിമകള്‍ അതേ ദിവസം റിലീസ് ചെയ്തിരുന്നെങ്കിലും കേരളത്തില്‍ പലയിടങ്ങളിലും വൈറസിന് ഹൗസ്ഫുള്‍ ഷോ ആയിരുന്നു ലഭിച്ചത്. ആദ്യ മൂന്ന് ദിവസങ്ങളില്‍ വലിയ തിരക്കായിരുന്നു. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ പ്രതിദിനം 27 ഓളം ഷോ ആയിരുന്നു വൈറസിന് ലഭിച്ചത്. ആദ്യ മൂന്ന് ദിവസം കഴിയുമ്പോള്‍ ഇവിടെ നിന്നും 19.55 ലക്ഷമായിരുന്നു നേടി. ആദ്യ ആഴ്ചയ്ക്കുള്ളില്‍ 32.78 ലക്ഷത്തിലെത്തി. ആദ്യ അഞ്ച് ദിവസം കൊണ്ട് കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ 36.80 ലക്ഷം നേടി. ഒരാഴ്ച കഴിയുമ്പോഴും സിനിമയുടെ പ്രകടനത്തില്‍ വലിയ വ്യത്യാസം വന്നിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

    മള്‍ട്ടിപ്ലെക്‌സില്‍ 50 ലക്ഷം

    മള്‍ട്ടിപ്ലെക്‌സില്‍ 50 ലക്ഷം

    റിലീസിനെത്തി എട്ട് ദിവസങ്ങള്‍ കഴിയുമ്പോള്‍ കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്ന്ും അമ്പത് ലക്ഷത്തിന് മുകളിലാണ് സിനിമയുടെ കളക്ഷന്‍. ഇപ്പോള്‍ പ്രതിദിനം 21 ഓളം ഷോ ആണ് ഇവിടെ നിന്നും ലഭിക്കുന്നത്. ഇനിയുള്ള ദിവസങ്ങൡും ഇതേ പ്രകടനം തുടരുകയാണെങ്കില്‍ കൊച്ചിന്‍ മള്‍ട്ടില്‍ നിന്നും നൂറ് കോടി ക്ലബ്ബിലെത്താന്‍ സിനിമയ്ക്ക്് കഴിയും. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ മാത്രമല്ല തിരുവനന്തപുരം പ്ലെക്‌സിലും ഈ ദിവസങ്ങള്‍ കൊണ്ട് 52.12 ലക്ഷം വൈറസിന് കിട്ടിയിരിക്കുകയാണ്.

     പ്രതിസന്ധികള്‍ മറികടന്ന്

    പ്രതിസന്ധികള്‍ മറികടന്ന്

    നിപ്പ വൈറസിനെ ആസ്പദമാക്കി ഒരുക്കിയ സിനിമയുടെ റിലീസിന് തൊട്ട് മുന്‍പ് പ്രതിസന്ധിയിലായിരുന്നു. കേരളത്തില്‍ വീണ്ടും നിപ്പയുടെ സാന്നിധ്യം തെളിഞ്ഞതോടെ റിലീസ് മാറ്റിവെക്കേണ്ടി വരുമോ എന്ന് വരെ കരുതിയിരുന്നു. എന്നാല്‍ ഇത്തവണ നിപ്പ ഭയന്നത് പോലെ അപകടമുണ്ടാക്കിയില്ല. അതിവേഗം നിയന്ത്രണ വിധേയമാക്കിയതിനാല്‍ സിനിമ യാതൊരു തടസ്സവുമില്ലാതെ തിയറ്ററുകളിലേക്ക് എത്തി. ഇപ്പോഴും ഹൗസ്ഫുള്‍ പ്രദര്‍ശനമടക്കം തിരക്ക് അനുഭവപ്പെടുന്നതിനാല്‍ കേരള ബോക്‌സോഫീസില്‍ നല്ലൊരു കളക്ഷന്‍ കിട്ടിയിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. വരും ദിവസങ്ങളില്‍ കൂടുതുല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് കരുതുന്നത്.

    മറ്റ് സിനിമകള്‍

    മറ്റ് സിനിമകള്‍

    കരിയറിലെ ആദ്യ നൂറ് കോടി സ്വന്തമാക്കിയ മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ നാലാമത്തെ സിനിമയും തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. റിയലിസ്റ്റിക് ഗണത്തിലൊരുക്കിയിരിക്കുന്ന സിനിമ ജൂണ്‍ പതിനാലിനാണ് റിലീസ് ചെയ്തിരിക്കുന്നത്. ആദ്യ ദിനം തിയറ്ററുകളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ബോക്‌സോഫീസില്‍ ഗംഭീര തുടക്കമാണ് ഉണ്ടയ്ക്ക് ലഭിച്ചിരിക്കുന്നത്. അടുത്ത ആഴ്ചയില്‍ ടൊവിനോ തോമസിന്റെയും കുഞ്ചാക്കോ ബോബന്റെയുമെല്ലാം സിനിമകള്‍ റിലീസിനൊരുങ്ങുകയാണ്. മുന്‍നിര താരങ്ങള്‍ തമ്മില്‍ സിനിമകളിലൂടെ ഇനി പോരാട്ടമായിരിക്കും.

    English summary
    Aashiq Abu movie Virus Box Office Collection update
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X