»   » പൂര്‍ണമായും ഹൊറര്‍ ചിത്രമായിരുന്നില്ല യക്ഷി.. പഴയ സങ്കല്‍പ്പങ്ങളെല്ലാം ഉള്ള സുന്ദരിയായ യക്ഷി

പൂര്‍ണമായും ഹൊറര്‍ ചിത്രമായിരുന്നില്ല യക്ഷി.. പഴയ സങ്കല്‍പ്പങ്ങളെല്ലാം ഉള്ള സുന്ദരിയായ യക്ഷി

By Athira V. Augustine
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  1968 ല്‍ പുറത്തിറങ്ങിയ സിനിമയാണ് യക്ഷി. മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കി അതേ പേരില്‍ ഇറങ്ങിയ സിനിമ. കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത സിനിമ നൂറ് ശതമാനം കൂറ് പുലര്‍ത്തിയിട്ടുണ്ട്.

  ആരാധകര്‍ക്കിനി ആഘോഷിക്കാം! മധുര രാജയ്ക്ക് കൊച്ചിയില്‍ തുടക്കം! ഇതൊരു ഒന്നൊന്നര വരവായിരിക്കും!!

  യക്ഷികളെപ്പറ്റി പഠനം നടത്തുന്ന കോളജ് അധ്യാപകനായ ശ്രീനിവാസന്‍ ആണ് കഥാനായകന്‍. ശ്രീനിവാസനായി സത്യന്‍ പകര്‍ന്നാട്ടം നടത്തിയ സിനിമ. കെമിസ്ട്രി ലാബില്‍ യക്ഷികളുടെ രക്തപാനത്തെപ്പറ്റി പരീക്ഷണം നടത്തിയ ശ്രീനിയുടെ മുഖം ആസിഡ് വീണ് വികൃതമാകുന്നു. പ്രണയിനി വികൃതമായ രൂപം കണ്ട് ഭയന്ന് പ്രണയത്തില്‍ നിന്ന് പിന്‍മാറുന്നതോടെ ശ്രീനി പൂര്‍ണമായും ഏകാന്തവാസവും യക്ഷികളെക്കുറിച്ചുള്ള പഠനത്തിലേക്കും മുഴുകുന്നു. അതുവരെ തികച്ചും സാധാരണക്കാരനായി സ്ക്രീനില്‍ കണ്ടുകൊണ്ടിരുന്ന ശ്രീനി പെട്ടെന്ന് മാറുകയാണ്. അതോടൊപ്പം പ്രേക്ഷകന്‍റെ മനസും പതിയെപ്പതിയെ സിനിമയിലേക്കും കഥയിലേക്കും ഒക്കെ കടക്കുന്നു. അതുവരെ യക്ഷി എന്ന് പേരുണ്ട്, പ്രേത സിനിമയാണ് കാണാന്‍ പോകുന്നതെന്ന ധാരണയില്‍ ഇരിക്കുന്ന പ്രേക്ഷകന് മുന്നിലേക്ക് സംവിധായകന്‍ വ്യത്യസ്തമായ രീതിയിലാണ് വിഭവങ്ങള്‍ ഓരോന്നായി വിളമ്പുന്നത്.

  yakshi

  അതി സുന്ദരനായ നായകന്‍ സങ്കല്‍പ്പത്തെ പൊളിച്ചടുക്കിയാണ് സത്യന്‍ പ്രത്യക്ഷപ്പെടുന്നത്. വികൃതമായ രൂപം ശ്രീനിയില്‍ കോംപ്ലക്സുണ്ടാക്കുകയാണ് ചെയ്യുന്നത്.

  യക്ഷി ബാധയുണ്ടെന്ന് സംശയിക്കുന്ന വീട്ടില്‍ താമസിക്കുന്ന ശ്രീനിയോട് അയല്‍ വാസികളായ അനന്തനും മറ്റുള്ളവരും പേടിപ്പിക്കുന്ന കാര്യങ്ങള്‍ പറയുമ്പോള്‍ ശ്രീനിക്കുണ്ടാകുന്നതുപോലെ ഭയമില്ലായ്മ പ്രേക്ഷകനിലും അനുഭവപ്പെടുന്നു. അങ്ങനെയൊന്നും ഇല്ലെന്ന തോന്നലാണ് പ്രേക്ഷകനും. പിന്നീ് കാറ്റത്ത് ജനല്‍ അടയുമ്പോഴും ലൈറ്റ് ഓഫാകുമ്പോഴും പ്രേക്ഷനില്‍ ഭയപ്പാടൊന്നും തോന്നുന്നില്ല. നേരെ മറിച്ച് കെട്ട്കഥകള്‍ മുന്നില്‍ സാവധാനം തെന്നിവരുന്നത് കാണാം. ഒരു ദിവസം രാത്രിയില്‍ ശ്രീനിയുടെ വീട്ടിലേക്ക് കയറി വരുന്ന രാഗിണിയാണ് പിന്നീട് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. സുന്ദരിയായ രാഗിണിയില്‍ ശ്രീനിയും അഭയം കാണുന്നു.

  yekshi

  ആരും സ്നേഹിക്കാത്ത തന്നെ പേടിയില്ലാതെ സ്നേഹിക്കുന്ന രാഗിണിയെ ഇരുകൈയും നീട്ടി ശ്രീനി സ്വീകരിക്കും. ഒരു യക്ഷി കൂട്ടിന് വേണം എന്ന് പറയുന്ന ശ്രീനിക്ക് ആദ്യമൊന്നും ഭയം എന്നത് ഇല്ലേയില്ല. എന്നാല്‍ പ്രേക്ഷനില്‍ ആദ്യം തന്നെ രാഗിണി യക്ഷിയായിട്ട് തന്നെയാണ് രംഗപ്രവേശം ചെയ്യുന്നത്. ഭയം ഉണ്ടാക്കുന്ന തരത്തില്‍ ഒന്നും തന്നെ ഇല്ലാ താനും. ക്ലാസിക് യക്ഷിക്കഥ എന്നു പറയാം.

  yakshi

  ബാധയൊഴിപ്പിക്കലോ മറ്റുള്ളതോ ഒന്നും ഇല്ല. അതേസമയം യക്ഷികളെപ്പറ്റി പഠനം നടത്തുന്നയാള്‍ക്ക് വരാവുന്ന മാനസിക മാറ്റമായും സിനിമയെ കാണാം. ഒന്നിലും മാത്രം മനസുടക്കി നില്‍ക്കാന്‍ പ്രേക്ഷകന് കഴിയില്ല. ഒപ്പം കൂടിയത് യക്ഷിയാണെന്നും അല്ലെന്നുമുള്ള സംശയം നിലനില്‍ക്കെ തന്നെ ഇരുവരും വിവാഹിതരാവുകയും ചെയ്യുന്നു. വിവാഹത്തിന് ശേഷം മധുവിധു ആഘോഷിക്കാന്‍ പോകുന്ന സമയത്ത് ഭാര്യയെ പ്രാപിക്കാന്‍ കഴിയാത്ത ശ്രീനി അവള്‍ യക്ഷിയായതുകൊണ്ടാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. അതേത്തുടര്‍ന്ന് ഉണ്ടാകുന്ന അകല്‍ച്ചയും ശ്രീനിയുടെ മനസിന്‍റെ വിഭ്രാന്തിയുമൊക്കെയാണ് സിനിമ പറയുന്നത്.

  അവസാനം ഞാന്‍ യക്ഷിയാണെന്ന് പറഞ്ഞുകൊണ്ട് അപ്രത്യക്ഷമാകുന്നിടത്ത് സിനിമ അവസാനിക്കുമെന്ന് കരുതിയിരിക്കുന്ന പ്രേക്ഷകന് മുന്നില്‍ വളരെ വ്യത്യസ്തമായ ക്ലൈമാക്സാണ് സംവിധായകന്‍ നല്‍കുന്നത്. മനശാസ്ത്രജ്ഞന്‍റെ അടുത്തെത്തിക്കുന്ന ശ്രീനിയെക്കൊണ്ട് തന്നെ പറയിക്കുകയാണ് സംവിധായകന്‍. യക്ഷിയാണ് രാഗിണിയെന്ന സംശയത്തിന് ബലം കൂടി അവളെ കൊല്ലുകയാണെന്ന് ശ്രീനി തന്നെ പറയുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. പൂര്‍ണമായും ഹൊറര്‍ സിനിമയെന്ന് വിധിയെഴുതാന്‍ അതുകൊണ്ട് തന്നെ കഴിയില്ല. മനസിന്‍റെ വിഭ്രാന്തിയില്‍ നിന്നുണ്ടാകുന്ന സിനിമയായി മാത്രം അതിനെ കാണാം.

  yekshi

  യക്ഷിയായ രാഗിണിയായി വരുന്നത് ശാരദയാണ്. ദുഖുത്രിയായ ശാരദക്ക് വ്യത്യസ്തമായി ചെയ്യാന്‍ കഴിഞ്ഞ വേഷം കൂടിയാണ് യക്ഷിയിലേത്. വളരെ സ്വാഭാവികമായിട്ട് തന്നെയാണ് ശാരദ ഇതില്‍ അഭിനയിച്ചിരിക്കുനന്ത്. സത്യനും ശാരദയും മത്സരിച്ച് അഭിനയിച്ചു എന്ന് തന്നെ പറയാം. സ്വര്‍ണച്ചാമരം വീശിയെത്തുന്ന, വിളിച്ചു ഞാന്‍ വിളി കേട്ടു തുടങ്ങിയ ഗാനങ്ങളാണ് ചിത്രത്തിനെക്കാളും ഇന്ന് മലയാളിയുടെ മനസില്‍ കൂട് കൂട്ടിയിരിക്കുന്നത്. വയലാര്‍-ദേവരാജന്‍ കൂട്ട് കെട്ടിന്‍റെ പരിണിത ഫലങ്ങളില്‍ ഒന്നു മാത്രമാണ് ഈ ഗാനങ്ങള്‍. തോപ്പില്‍ഭാസിയെന്ന തിരക്കഥാ കൃത്തിന്‍റെ അസാധ്യമായ കഴിവും നമ്മള്‍ കാണാതെ പോകരുത്. മഞ്ഞിലാസിന്‍റെ ബാനറില്‍ പുറത്തിറങ്ങിയ ചിത്രം നിര്‍മിച്ചത് എം ഒ ജോസഫാണ്.

  English summary
  about old horror movie yakshi

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more