twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു പെണ്‍കുട്ടി വേണമെന്നാണ് ആഗ്രഹിച്ചത്; ഇപ്പോള്‍ 2 ആണ്‍കുട്ടികളാണ്, മൂന്നാമതൊന്ന് കൂടി വേണ്ടെന്ന് നടന്‍ ഭരത്

    |

    ലജ്ജാവതിയെ എന്ന പാട്ട് പാടി നടക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. ഫോര്‍ ദി പീപ്പിള്‍ എന്ന സിനിമയിലെ സൂപ്പര്‍ഹിറ്റ് ഗാനമായിരുന്നിത്. നടന്‍ ഭരതിന്റെയും ഗോപികയുടെയും കിടിലന്‍ ഡാന്‍സ് കൂടി പാട്ടിന് തിളക്കം കൂട്ടി. ഇപ്പോഴിതാ വീണ്ടും ക്ഷണം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ച് വരികയാണ് ഭരത്. ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ സിനിമയെ കുറിച്ചും മലയാളക്കരയെ കുറിച്ചുമൊക്കെ ഭരത് തുറന്ന് സംസാരിക്കുകയാണിപ്പോള്‍.

     സിനിമയില്‍ വന്നിട്ട്  ഇരുപത് വര്‍ഷത്തോളമായി

    സിനിമയില്‍ വന്നിട്ട് ഏകദേശം ഇരുപത് വര്‍ഷത്തോളമായി. ലജ്ജാവതിയില്‍ അഭിനയിക്കുമ്പോള്‍ പതിനാറോ പതിനേഴോ വയസുണ്ട്. ഇപ്പോള്‍ അതില്‍ നിന്നും ഒരുപാട് മാറ്റമുണ്ട്. അന്നൊരു ആണ്‍കുട്ടിയായിരുന്നു. ഇപ്പോള്‍ ഒരു പുരുഷനായി. എപ്പോഴും മനസ് കൊണ്ട് സന്തോഷമായി ഇരിക്കുന്നതാണ് സൗന്ദര്യത്തിന്റെ രഹസ്യം. എല്ലാം തുടങ്ങുന്നത് മനസില്‍ നിന്നാണല്ലോ. പിന്നെ വ്യായമവും അച്ചടക്കമുള്ള ജീവിത ശൈലിയും ബാലന്‍സ് ചെയ്ത് കൊണ്ട് പോവുകയാണെങ്കില്‍ എന്നും ചെറുപ്പമായി ഇരിക്കാമെന്നാണ് ഭരത് പറയുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടി അതിന് വലിയൊരു ഉദ്ദാഹരണം അല്ലേ? വേറെ എന്ത് വേണമെന്നും താരം ചോദിക്കുന്നു.

    മക്കളുടെ കൂടെയുുള്ള ജീവിതം

    തന്റെ ഇരട്ടക്കുട്ടികളെ കുറിച്ചും ഭരത് പറഞ്ഞിരുന്നു. ആദ്യന്‍, ജയന്‍ എന്നാണ് പേര്. രണ്ടാള്‍ക്കും മൂന്നര വയസ് ആയി. രണ്ട് വര്‍ഷം കൊറോണയില്‍ പോയി. ആ സമയത്ത് ഞാന്‍ ഒരു അച്ഛന്റെ കടമകള്‍ നിര്‍വഹിക്കുകയായിരുന്നു. പല ഉത്തരവാദിത്തങ്ങളും ആ സമയത്താണ് ഞാന്‍ പഠിച്ചത്. അവര്‍ക്ക് ഭക്ഷണം കൊടുക്കാനും ഡയപ്പര്‍ മാറ്റാനുമൊക്കെ ഞാന്‍ സഹായിച്ചു. 2020 തുടങ്ങിയതിന് ശേഷം ആര്‍ക്കും ഒരു പണിയും ഇല്ലാതെ ഇരിക്കുകയല്ലേ. ഒന്നര വര്‍ഷത്തോളമായി നമ്മള്‍ വീട്ടില്‍ തന്നെയാണ്. പല കാര്യങ്ങളും പഠിക്കാന്‍ സാധിച്ചു.

    മൃദുല വിജയിയുടെ ജീവിതത്തിലെ പുതിയ സന്തോഷം; താന്‍ അറിഞ്ഞതും ഇപ്പോഴാണ്, ആരാധകര്‍ക്ക് നന്ദി പറഞ്ഞ് നടിമൃദുല വിജയിയുടെ ജീവിതത്തിലെ പുതിയ സന്തോഷം; താന്‍ അറിഞ്ഞതും ഇപ്പോഴാണ്, ആരാധകര്‍ക്ക് നന്ദി പറഞ്ഞ് നടി

    പെൺകുട്ടി വേണമെന്ന് ആഗ്രഹിച്ചു

    എനിക്കൊരു പെണ്‍കുട്ടിയെ വേണമെന്നായിരുന്നു ആഗ്രഹം. പക്ഷേ എല്ലാ കാര്യങ്ങളും മാറ്റി മറിച്ച് രണ്ട് ആണ്‍കുട്ടികളാണ് ജനിച്ചത്. എന്നാലും ഒരു പെണ്‍കുട്ടിയെ വേണമെന്ന് ആഗ്രഹിച്ചതായി താരം പറയുന്നു. അത് എത്രയും പെട്ടെന്ന് നടക്കട്ടേ എന്ന് അവതരാകന്‍ ആശംസിച്ചപ്പോള്‍ 'മതി രണ്ട് മതി'എന്നാണ് ഭരതിന്റെ മറുപടി. മലയാള സിനിമയെ കുറിച്ച് ചോദിച്ചാല്‍ ക്രിയേറ്റിവിറ്റി ലെവല്‍ വരെയധികം വര്‍ദ്ധിച്ചു. പരിമിതികള്‍ കുറവാണെങ്കിലും വളരെ മനോഹരമായ സിനിമകള്‍ നിര്‍മ്മിക്കുന്നുണ്ട്. ഉദ്ദാഹരണം പറയുകയാണെങ്കില്‍ സീ യു സൂണ്‍ എന്ന ചിത്രം. ഒരു വീടിനുള്ളില്‍ വെച്ച് ഫോണില്‍ ചിത്രീകരിച്ച സിനിമയാണത്. സിനിമ അങ്ങനെ വരെയായി.

    അവളുടെ മുഖം ടാര്‍ റോഡില്‍ ഉരക്കണം; സാന്ത്വനത്തിലെ ജയന്തിയെ പോലെയല്ല, വിവാഹശേഷം അപ്‌സരയും ആല്‍ബിയും പറയുന്നുഅവളുടെ മുഖം ടാര്‍ റോഡില്‍ ഉരക്കണം; സാന്ത്വനത്തിലെ ജയന്തിയെ പോലെയല്ല, വിവാഹശേഷം അപ്‌സരയും ആല്‍ബിയും പറയുന്നു

    മലയാള സിനിമകളെ കുറിച്ച് ഭരത്

    ലോക്ഡൗണില്‍ ആളുകളെല്ലാം മലയാള സിനിമകളാണ് കാണുന്നത്. കാരണം വളരെയധികം ഇന്‍ഡസ്ട്രിങ് രീതിയിലാണ് അതൊക്കെ നിര്‍മ്മിച്ചത്. കണ്ടന്റ് ആണെങ്കിലും ക്രീയേറ്റിവിറ്റി ആണെങ്കിലുമൊക്കെ മനോഹരമാണ്. ഞാന്‍ ട്രാന്‍സ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിങ്ങനെയുള്ള സിനിമകളൊക്കെ അടുത്തിടെ ഞാന്‍ കണ്ടിരുന്നു. മലയളത്തിലെ ഒരു സിനിമ ഇനി തമിഴിലേക്ക് എടുത്താന്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നത് ഏതാണെന്ന ചോദ്യത്തിന് ഡ്രൈവിങ് ലൈസന്‍സ് എന്നാണ് ഭരത് പറയുന്നത്. അതില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രം ചെയ്യണം. അടുത്ത കാലത്ത് കണ്ടതില്‍ വെച്ച് ഏറ്റവും കൊമേഴ്ഷ്യലായി നല്ല കണ്ടന്റ് വെച്ച് എടുത്ത ചിത്രമാണതെന്നും താരം പറയുന്നു.

    Read more about: bharath ഭരത്
    English summary
    Actor Bharath Opens Up About His Childrens And Mollywood
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X