twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുൽഖർ സൽമാൻ്റെ കുറുപ്പ് നവംബർ 12ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിലേക്ക്; കാത്തിരിപ്പുക്കൾക്ക് അവസാനമാവുന്നു

    |

    ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കുറുപ്പ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ച് ദുല്‍ഖര്‍ നായകനാവുന്ന കുറുപ്പ് നവംബര്‍ 12ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ വിവിധ ഭാഷകളില്‍ ഒരുമിച്ചാണ് കുറുപ്പ് റിലീസ് ചെയ്യുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുവാന്‍ റെക്കോര്‍ഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തീയറ്ററുകളില്‍ തന്നെ പ്രദര്‍ശനത്തിന് എത്തിക്കുവാന്‍ ശ്രമത്തിന് ഇപ്പോള്‍ വിജയം കുറിച്ചിരിക്കുകയാണ്.

    ഇവരൊക്കെ ഉള്ളത് കൊണ്ടാകും നാട് നന്മ വറ്റാതെ നില്‍ക്കുന്നെ; കണ്ണ് നനയിച്ച അനുഭവം പറഞ്ഞ് അനീഷ് രവിഇവരൊക്കെ ഉള്ളത് കൊണ്ടാകും നാട് നന്മ വറ്റാതെ നില്‍ക്കുന്നെ; കണ്ണ് നനയിച്ച അനുഭവം പറഞ്ഞ് അനീഷ് രവി

    ഒടിടി റിലീസിലൂടെ മികച്ചൊരു തീയറ്റര്‍ അനുഭവം നഷ്ടപ്പെടുമെന്ന് ആശങ്കപ്പെട്ടിരുന്ന പ്രേക്ഷകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത കൂടിയാണിത്. ബോളിവുഡിലടക്കം സാന്നിധ്യം അറിയിച്ച നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കു മുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിച്ചത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങള്‍ പൂര്‍ണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.

     kurupp

    കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിന് ജിതിന്‍ കെ ജോസ് ആണ് കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

     kuruppu

    Recommended Video

    തിയറ്റർ തുറക്കുമ്പോൾ ആദ്യ പടം കുഞ്ഞിക്കയുടെ കുറുപ്പ്..വിവരങ്ങൾ

    മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - പ്രവീണ്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍ - വിഘ്നേഷ് കിഷന്‍ രജീഷ്, മേക്കപ്പ് - റോനെക്‌സ് സേവ്യര്‍, കോസ്റ്റ്യൂംസ് - പ്രവീണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, പി ആര്‍ ഒ - ആതിര ദില്‍ജിത്, സ്റ്റില്‍സ് - ഷുഹൈബ് എസ്ബികെ, പോസ്റ്റര്‍ ഡിസൈന്‍ - ആനന്ദ് രാജേന്ദ്രന്‍.

    English summary
    Actor Dulquer Salmaan's Kurup Movie Release On November 12
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X