For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രജനികാന്തിനൊപ്പം കമല്‍ ഹാസന്‍ അഭിനയിക്കാത്തതെന്താണ്? ബുദ്ധിപൂര്‍വ്വം എടുത്ത തീരുമാനമാണെന്ന് ഉലകനായകന്‍

  |

  തമിഴ് സിനിമാലോകത്ത് ഒരു കാലത്ത് സൂപ്പര്‍താരങ്ങളായി ഒരുമിച്ച് വാണിരുന്ന താരങ്ങളാണ് കമല്‍ ഹാസനും രജനികാന്തും. ഇരുവരുടെയും സിനിമകള്‍ ഒരുപോലെ ബോക്‌സോഫീസില്‍ ഹിറ്റാവുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചിരുന്നത്. എന്നാല്‍ വളരെ കുറച്ച് സിനിമകളില്‍ മാത്രമേ ഇരു താരങ്ങളും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളു.

  എന്തുകൊണ്ടാണ് രജനികാന്തിനൊപ്പം സിനിമകളൊന്നും ചെയ്യാത്തതെന്ന് ചോദിച്ചാല്‍ അതിന് മറുപടിയുണ്ടെന്നാണ് കമല്‍ ഹാസന്‍ പറയുക. മുന്‍പ് മലയാളത്തില്‍ ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകായിരുന്നു താരം.

  കമല്‍ ഹാസന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമായ അപൂര്‍വ്വരാഗത്തിലാണ് രജനികാന്തിനൊപ്പം അഭിനയിക്കുന്നത്. അതിന് ശേഷം രണ്ടാളും ഒരുമിച്ചുള്ള ചിത്രങ്ങള്‍ വരാത്തത് എന്താണെന്നാണ് അവതാരകന്‍ ചോദിച്ചത്. 'രജനികാന്തും താനും തമ്മിലുള്ളത് വളരെ വിചിത്രമായ സൗഹൃദമാണ്. സിനിമകളിലൂടെ മത്സരിക്കുന്നവര്‍ ഒരിക്കലും സുഹൃത്തുക്കളായി മാറില്ല. അവിടെ എന്തായാലും അകലം ഉണ്ടാവും. ആ യൂണിറ്റ് വളരെ വേറിട്ടതാണ്.

  അവിടെ ഈഗോ കാണിക്കാനുള്ള സമയമില്ല. കാരണം അതുപോലെയായിരുന്നു ആ ലൊക്കേഷന്‍. ഈഗോ കാണിക്കാന്‍ സമയം ഇല്ലായിരുന്നു. അതാണ് സത്യമെന്ന്' കമല്‍ ഹാസന്‍ പറയുന്നു.

  Also Read: എല്ലാ നടിമാരും ഇങ്ങനെയാണോ? ഗര്‍ഭിണിയായ ആലിയയുടെ പ്രവൃത്തി കരീനയെ പോലെയുണ്ടെന്ന് ട്രോളന്മാര്‍

  ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നതിനൊപ്പം അത് പെര്‍ഫെക്ട് ആക്കാനും ശ്രമിച്ചു. ഇപ്പോള്‍ ഞങ്ങള്‍ കണ്ട് മുട്ടുമ്പോഴും അന്നത്തെ കാലം ഓര്‍മ്മ വരും. അത് വളരെ നല്ലൊരു ഫീലിങ്ങായിരുന്നു. രണ്ടാളും പിന്നീട് ഒരുമിച്ച് വരാത്തത് പ്രൊഫഷണല്‍ സ്ട്രാറ്റജിയുടെ തീരുമാനം കൊണ്ടാണ്. അങ്ങനൊരു തീരുമാനം എടുത്തതും ഞങ്ങള്‍ തന്നെയാണ്.

  Also Read: താനൊരു അമ്മയായെന്ന് നടി വിഷ്ണുപ്രിയ പിള്ള; ജനിച്ചത് ആണ്‍കുട്ടി, നിറവയറിലുള്ള ഫോട്ടോയടക്കം പുറത്ത് വിട്ട് നടി

  അയാള്‍ക്ക് വലിയ റോള് കിട്ടി, എനിക്ക് മോശമാണ്. അതുകൊണ്ട് ഇത് ചെയ്യുന്നില്ല എന്നൊക്കെ പറഞ്ഞ് പിണങ്ങി പോയതല്ല. രണ്ട് പേരും ഇരുന്ന് ഒരു ശമ്പളം തന്നെ പകര്‍ന്ന് കൊടുക്കുന്നത് തെറ്റാണ്. രണ്ട് പേരും വേറിട്ട് നിന്നാല്‍ രണ്ടാള്‍ക്കും ഒരേ സ്റ്റാര്‍ഡവും ഒരേ പവറും ലഭിച്ചേക്കും. അങ്ങനെ ബോധപൂര്‍വ്വം എടുത്ത തീരുമാനമാണ്. ഒരു സിനിമാ ഏറ്റെടുത്താല്‍ അതില്‍ ബജറ്റ് ഇത്രയുമാണ്. അതുകൊണ്ട് പ്രതിഫലം ഇത്രയേ തരികയുള്ളുവെന്ന് പറഞ്ഞേക്കും.

  Also Read: കാമുകിയുടെ ആദ്യ വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ 13 വയസ്; താരപുത്രന്‍ അര്‍ജുന്‍ കപൂറിന്റെ രസകരമായ ഫോട്ടോ വൈറല്‍

  താരങ്ങള്‍ മുപ്പതും നാല്‍പതുമൊക്കെ കോടികള്‍ പ്രതിഫലം വാങ്ങിക്കുന്നതിനെ പറ്റിയും കമല്‍ ഹാസന്‍ പറഞ്ഞു. 'ഇന്നത്തെ ടിക്കറ്റ് നിരക്ക് വച്ച് അത്രയൊന്നും വാങ്ങിക്കരുതെന്നാണ് എന്റെ അഭിപ്രായം. അങ്ങനെ വാങ്ങിക്കുന്നത് ശരിയല്ല. എന്നാല്‍ ഞങ്ങള്‍ക്ക് എന്ത് വേണം അതിന്റെ ഒത്തിരി അധികമുണ്ടിത്. നമ്മള്‍ ആഗ്രഹിച്ച പ്രതിഫലത്തിനെ അടുത്ത് പോലും ചിലപ്പോള്‍ വരാറില്ല. എനിക്കതില്‍ പരാതികളൊന്നുമില്ലെന്ന്' കമല്‍ ഹാസന്‍ പറയുന്നു.

  മലയാളത്തില്‍ അഭിനയിക്കാത്തതിന്റെ കാരണവും നടന്‍ പറഞ്ഞു. 'മലയാളത്തില്‍ അഭിനയിക്കാനായി ഞാന്‍ പ്രതിഫലം ചോദിക്കുന്നത് ഒരു കുറ്റമാണ്. ചോദിക്കുന്നതിന്റെ പത്തോ ഇരുപതോ ശതമാനം കൊടുത്താല്‍ മതിയെന്ന് പറയുമ്പോള്‍ എന്നെ സംബന്ധിച്ച് അതൊരു ത്യാഗമായി തോന്നാം. കേരളത്തിലെ ബുദ്ധിജീവികളെ പേടിയുണ്ട്. പക്ഷേ അത് കാണിക്കുന്നില്ലെന്ന് വച്ചു' എന്നും താരം പറയുന്നു.

  അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

  English summary
  Actor Kamal Haasan Opens Up About Why He Not Act With Rajinikanth
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X