twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇപ്പോള്‍ എന്റെ തല കൂടുതല്‍ നിവര്‍ന്നു; ആ കഥകരന്റെ മികവാണ് ദൃശ്യം 2 ലൂടെ ആസ്വദിക്കുന്നതെന്ന് കിഷോര്‍ സത്യ

    |

    മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ദൃശ്യം 2 മലയാള സിനിമാപ്രേമികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി കഴിഞ്ഞു. തിയറ്ററുകള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ ഒടിടി റിലീസ് ആയി ചിത്രമെത്തുമെന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. അങ്ങനെ ആമസോണ്‍ പ്രൈമിലൂടെ ദൃശ്യം റിലീസ് ചെയ്തു. ആദ്യ ഷോ കഴിഞ്ഞ ഉടന്‍ തന്നെ വമ്പന്‍ സ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചത്.

    തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

    ജീത്തു ജോസഫിന്റെ ബ്രില്യണ്‍സിനെയാണ് എല്ലാവരും പുകഴ്ത്തുന്നത്. ജീത്തു എന്ന കഥകരന്റെ മികവാണ് ദൃശ്യം 2 ലൂടെ ഞങ്ങള്‍ ആസ്വദിക്കുന്നെന്ന് പറയുകയാണ് നടന്‍ കിഷോര്‍ സത്യ. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് ദൃശ്യം കണ്ടതിന്റെ സന്തോഷം താരം പങ്കുവെച്ചത്.

    കിഷോര്‍ സത്യയുടെ കുറിപ്പ് വായിക്കാം

    സിനിമ ആരുടെ കലയാണ്? കലാകാലങ്ങളായി നാം ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ്. വിജയിക്കുന്ന സിനിമകളുടെ ക്രെഡിറ്റ് നായകന്മാരും പരാജയപ്പെടുന്ന സിനിമകള്‍ സംവിധായകന്റെ ചുമലിലുമാണ് നാം പൊതുവെ ഏല്‍പ്പിക്കാറുള്ളത്. എന്നാല്‍ സിനിമ സംവിധായകന്റെ കലയാണ് എന്ന് അരക്കിട്ടുറപ്പിക്കുകയാണ് 'ദൃശ്യം 2' ലൂടെ ജീത്തു ജോസഫ്. അദ്ദേഹം തന്നെ അതിന്റെ രചയിതാവ് കൂടെയാവുമ്പോള്‍ അതിന് ഇരട്ടി മധുരം.

    കിഷോര്‍ സത്യയുടെ കുറിപ്പ് വായിക്കാം

    മലയാളത്തില്‍ വന്നിട്ടുള്ള രണ്ടാം ഭാഗങ്ങള്‍ ഭൂരിഭാഗവും ആദ്യ ഭാഗത്തിന്റെ വാണിജ്യ വിജയം മാത്രം മനസ്സില്‍ കണ്ട് ഉണ്ടാക്കപ്പെട്ടവയാണ്. അതുകൊണ്ടു തന്നെ അവയില്‍ പലതും തട്ടിക്കൂട്ടു പടങ്ങളായി നമുക്ക് തോന്നിയതും. എന്നാല്‍ ദൃശ്യത്തിന്റെ തിരക്കഥയോടൊപ്പം തന്നെ ചെയ്തു വച്ച ഒരു രണ്ടാം ഭാഗത്തിന്റെ ചാരുത ദൃശ്യം 2 ല്‍ നമുക്ക് അനുഭവപ്പെടുന്നു. 6 വര്‍ഷങ്ങള്‍ കൊണ്ട് ജോര്‍ജ് കുട്ടിയുടെ കുടുംബത്തിന് ഉണ്ടാകാവുന്ന മാറ്റങ്ങള്‍, പ്രത്യേകിച്ചും വളരുന്ന കുട്ടികളില്‍. ജോര്‍ജ്കുട്ടിയുടെ മാറ്റം, ഒരുവന് പണം വരുമ്പോള്‍ നാട്ടുകാരില്‍ ഉണ്ടാകാവുന്ന മാറ്റങ്ങള്‍ ഇവയൊക്കെ സൂക്ഷ്മമായി പ്രതിപാദിക്കാന്‍ ജീത്തുവിന് സാധിച്ചു.

    കിഷോര്‍ സത്യയുടെ കുറിപ്പ് വായിക്കാം

    പഴയ കേസിന്റെ ഒരു തുടര്‍ അന്വേഷണവും അതിനെ നായകന്‍ എങ്ങനെ നേരിടുമെന്നതുമാവും പുതിയ കഥ എന്ന പ്രേക്ഷകന്റെ മുന്‍ ധാരണകള്‍ എഴുത്തിന്റെ ഘട്ടത്തില്‍ ജീത്തുവിന് വന്‍ ബാധ്യത ആയിരുന്നിരിക്കണം. അതിനെ അതിജീവിക്കുക എന്ന വെല്ലുവിളിയില്‍ പ്രേക്ഷകരെ പരാജയപ്പെടുത്താന്‍ ജീത്തു ജോസഫ് എന്ന എഴുത്തുകാരന് സാധിച്ചപ്പോള്‍ തന്നെ പകുതിയില്‍ അധികം ഉത്തരവാദിത്തം പൂര്‍ത്തിയായി. ജീത്തുവിന്റെ ഫേസ്ബുക് പേജിന്റെ ആദ്യ കവര്‍ ഫോട്ടോ 'I am just a story teller'എന്നായിരുന്നു. അതെ ജീത്തു, താങ്കള്‍ ഒരു നല്ല കഥ പറച്ചില്‍കാരന്‍ ആണ്.

    Recommended Video

    Drishyam 2: The Resumption | Movie Review | FilmiBeat Malayalam
     കിഷോര്‍ സത്യയുടെ കുറിപ്പ് വായിക്കാം

    ആ കഥകരന്റെ മികവാണ് ദൃശ്യം 2 ലൂടെ ഞങ്ങള്‍ ആസ്വദിക്കുന്നത്. ഈ ചിത്രം തീയേറ്ററിന്റെ ആളനക്കത്തിലും ആരവത്തിലും കാണാന്‍ സാധിച്ചില്ലല്ലോ എന്നൊരു കുഞ്ഞു സങ്കടം മാത്രം. അത് കാലത്തിന്റെ അപതീക്ഷിത തിരിച്ചിലില്‍ നമ്മള്‍ ചെന്നുപെട്ട ഒരു ഗതികേട് കൊണ്ട് മാത്രമെന്നു കരുതി സമാധാനിക്കാം. ഒപ്പം ജീത്തു ജോസഫുമായി സൗഹൃദം ഉണ്ടെന്നു മറ്റുള്ളവരോട് പറയുമ്പോള്‍ ഇപ്പോള്‍ എന്റെ തല കൂടുതല്‍ നിവര്‍ന്നിരിക്കുന്നു. ജീത്തുവിന്റെ പേനയില്‍ ഇനിയും ഒരുപാടു അത്ഭുതങ്ങളും വിസ്മയങ്ങളും ഒളിഞ്ഞിരിക്കുന്നു. അവയ്ക്കായി ക്ഷമാപൂര്‍വം കാത്തിരിക്കുന്നു... സ്‌നേഹത്തോടെ... പ്രതീക്ഷയോടെ...

    English summary
    Actor Kishore Satya Opens Up About Jeethu Joseph And Drishyam 2 Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X