For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകനെ ആദ്യം കൈയ്യിലെടുത്ത നിമിഷം; സൂപ്പര്‍താരം മഹേഷ് ബാബു ഇന്നും പാവപ്പെട്ട കുട്ടികളെ സഹായിക്കാനുള്ള കാരണമിതാണ്

  |

  പ്രസവത്തെ കുറിച്ചും ആ സമയത്ത് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ പറ്റിയുമൊക്കെ പ്രമുഖരടക്കം നിരവധി നടിമാര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ മക്കളുടെ ജനനത്തെ കുറിച്ച് അപൂര്‍വ്വം നടന്മാരെ മനസ് തുറന്ന് സംസാരിക്കാറുള്ളു. ഇപ്പോഴിതാ നടന്‍ മഹേഷ് ബാബു തന്റെ മൂത്തമകന്‍ ഗൗതമിന്റെ ജനനത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. ഒരു ടോക് ഷോ യില്‍ സംസാരിക്കവേയാണ് മാസം തികയാതെ ജനിച്ച മകനെ കുറിച്ച് നടന്‍ പറഞ്ഞത്.

  തെന്നിന്ത്യയിലെ മനോഹരമായൊരു താരകുടുംബമാണ് മഹേഷ് ബാബുവിന്റേത്. നടി നമ്രത ഷിരോദ്കറുമായിട്ടുള്ള പ്രണയവും വിവാഹവും മറ്റുമൊക്കെ മുന്‍പേ ചര്‍ച്ചയായിട്ടുണ്ട്. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച വംസി എന്ന തെലുങ്ക് സിനിമയുടെ സെറ്റില്‍ നിന്നുമാണ് പരിചയപ്പെടുന്നതും ഇഷ്ടത്തിലാവുന്നതും. 2005 ല്‍ താരങ്ങള്‍ വിവാഹം കഴിച്ചു. രണ്ട് മക്കള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തു.

  ഇപ്പോള്‍ തെലുങ്കിലെ ടോക് ഷോ ആയ അണ്‍സ്‌റ്റോപ്പബിളില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മകന്റെ ജനനത്തെ കുറിച്ച് സൂപ്പര്‍താരം പറഞ്ഞത്. 'മകന്‍ ഗൗതം ജനിച്ചത് മാസം തികയാതെ ആയിരുന്നു. ആറാഴ്ചയുടെ വളര്‍ച്ച കുറവ് അവന് ഉണ്ടായിരുന്നു. ആദ്യമായി അവനെ എടുക്കുമ്പോള്‍ എന്റെ കൈപ്പത്തിയെക്കാള്‍ കുറച്ച് വലുപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ ഗൗതമിന് ആറടി ഉയരമുണ്ട്. ഞങ്ങല്‍ക്ക് പണമുണ്ടായിരുന്നത് കൊണ്ട് ഗൗതമിനെ പരിപാലിക്കാന്‍ സാധിച്ചു. പക്ഷേ താങ്ങാന്‍ കഴിയത്തവരുടെ കാര്യമോ? എന്നാണ് താരം ചോദിക്കുന്നത്.

  അങ്ങനെയാണ് കുട്ടികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. അതിന് ശേഷമാണ് കുട്ടികളുമായി പ്രവര്‍ത്തിക്കാനുള്ള ഈ ചിന്ത ജനിച്ചത് എന്നുമാണ് മഹേഷ് ബാബു പറയുന്നത്. മകന്റെ ജനനത്തെ കുറിച്ച് അറിയാവുന്നത് കൊണ്ട് പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി സഹായങ്ങളുമായി മഹേഷ് വന്നിരുന്നു. നിര്‍ധനരായ ആയിരം കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ അദ്ദേഹം സ്‌പോണ്‍സര്‍ ചെയ്തിരുന്നു.

  പാന്റ് ഇടാന്‍ മറന്ന് പോയതാണോ ഈ നടി; എയര്‍പോര്‍ട്ടില്‍ നിന്നുള്ള രശ്മിക മന്ദാനയുടെ വീഡിയോയ്ക്ക് പരക്കെ വിമർശനം

  Recommended Video

  Anoop Krishnan interview After Marriage | FIlmiBeat Malayalam

  അതേ സമയം ഭര്‍ത്താവിനെ കുറിച്ച് മറ്റൊരു അഭിമുഖത്തില്‍ നമ്രതയും തുറന്ന് സംസാരിച്ചിട്ടുണ്ട്. 'ഞാന്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ മഹേഷ് ചെയ്യുന്നു എന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്. ഇടയ്ക്ക് ചില സിനിമകളുടെ കഥയും ആശയവും എന്നോട് പറയും എന്നല്ലാതെ അദ്ദേഹത്തിന്റെ കരിയറിലെ തീരുമാനങ്ങളെല്ലാം അദ്ദേഹം തന്നെ എടുക്കുന്നതാണ്. ആന്ധ്രാപ്രദേശിലെ മറ്റ് അഭിനേതക്കാളില്‍ നിന്ന് വ്യത്യസ്തമായ വസ്ത്രം അദ്ദേഹം ധരിക്കുകയാണെങ്കില്‍ എനിക്ക് തയ്യല്‍ക്കാരനെ തിരഞ്ഞെടുത്ത് നല്‍കാമായിരുന്നു.


  ഗര്‍ഭിണിയായി 5-ാം ദിവസം ഭര്‍ത്താവിനെ നഷ്ടപ്പെട്ടു, കുഞ്ഞ് ജനിച്ചത് അദ്ദേഹത്തിന്റെ ജന്മദിനത്തിലെന്ന് നേഹ അയ്യർ

  English summary
  Actor Mahesh Babu Opens Up About His Son Gautham's Premature Birth
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X